ലയാളം, തമിഴ് പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സുന്ദര വില്ലനായ റിയാസ് ഖാൻ സ്ത്രീയാകുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷം ശ്രദ്ധേയമായൊരു വേഷവുമായി വരികയാണ് റിയാസ് ഖാൻ. പക്ഷേ, ഇക്കുറി പ്രേക്ഷകരെ ഞെട്ടിക്കുന്നത് വില്ലത്തരവും മസിലും കൊണ്ടല്ല, ഒരു കിടിലൻ മേക്കോവർ കൊണ്ടായിരിക്കും.

വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തിൽ സുന്ദരിയായ സ്ത്രീയായാണ് റിയാസ് എത്തുന്നത്. ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞാണ് ചിത്രത്തിൽ റിയാസ് പ്രത്യക്ഷപ്പെടുന്നത്. ചെമ്പൻ മുടിയുമായി ഒരുങ്ങിയെത്തിയ താരത്തെ തിരിച്ചറിയാൻ പ്രയാസമാണ് എന്നതാണ് വാസ്തവം. ഫേസ്‌ബുക്കിലൂടെ താരം തന്നെയാണ് തന്റെ പുതിയ ലുക്ക് പരസ്യമാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

മ്മൂട്ടി, ദിലീപ്, ജഗതി, ഇന്നസെന്റ്, ജയറാം കമൽ ഹസൻ, വിക്രം, തുടങ്ങിയവരുടെയൊക്കെ പെൺ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഈ പെൺവേഷങ്ങളോടാണ് റിയാസ് ഇപ്പോൾ മത്സരിക്കുന്നത്.