തിരുവനന്തപുരം: റെഡ് എഫ് എം മുൻ ജോക്കിയായ ആർ ജെ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. അർദ്ധരാത്രി 2 മണിയോടെ രാജേഷിന്റെ സ്റ്റുഡിയോയിലെത്തിയാണ് ഇവർ വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന കുട്ടൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.

കിളിമാനൂർ മടവൂർ സ്വദേശിയാണ് കൊലചെയ്യപ്പെട്ട രാജേഷ്. റെഡ് എഫ് എമിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച ശ്രദ്ധേയനായിരുന്നു, കൊലപാതകത്തിന് പിന്നിലെ കാരണം എന്തെന്ന് അറിവായിട്ടില്ല. ഉത്സവ പരിപാടികൾക്ക് അവതാരകനായി പോകുമായിരുന്നു രാജേഷ്. ഇത്തരമൊരു പരിപാടിക്ക് ശേഷം സ്വന്തം സ്റ്റൂഡിയോയിലെത്തി വിശ്രമിക്കുകയായിരുന്നു രാജേഷ്. അതിനിടെയാണ് അക്രമം ഉണ്ടായത്.