- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ക് ബ്രോയ്ക്ക് പിന്തുണ അറിയിച്ച് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി കളിച്ച് സത്താർ; ഒന്നാം പ്രതിയായതോടെ ജിംനേഷ്യം ഉടമ വീട്ടിൽ നിന്ന് മുങ്ങി; കള്ളപാസ്പോർട്ട് ഉപയോഗിച്ച് ഖത്തർ വിട്ടെന്ന് സംശയിച്ച് അന്വേഷണ സംഘം; നൃത്താധ്യാപികയെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് ഉടൻ ദോഹയിലേക്ക്; ഓച്ചിറക്കാരനും മുൻഭാര്യയ്ക്കുമുള്ള യാത്രാവിലക്ക് അറസ്റ്റിന് തടസ്സമാകും; ഇന്റർപോളിന്റെ സഹായത്താൽ പ്രവാസി വ്യവസായിയെ പിടികൂടാനുറച്ച് നീക്കങ്ങൾ
തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിൽ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ ഒളിവിൽ പോയെന്ന് സൂചന. സത്താറിന് കള്ളപാസ് പോർട്ട് ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അറസ്റ്റ് ഭയന്ന് സത്താർ ഖത്തറിൽ നിന്ന് രക്ഷപ്പെടുവെന്നാണ് വിലയിരുത്തൽ. അതിനിടെ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ രാജേഷിന്റെ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുകയാണ്. നൃത്താധ്യാപികയുടെ നീക്കവും പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്. സത്താർ എവിടെയാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കേസിലെ ഒന്നാം പ്രതി സത്താറാണ്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറിൽ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുകാണ് അന്വേഷണ സംഘം. സത്താറിന്റെ മുൻ ഭാര്യയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സത്താർ ഒളിവിലേക്ക് മാറിയത്. കേരളാ പൊലീസിനെ വെല്ലുവിളിക്കും തരത്തിൽ അറസ്റ്റിലായ അലിഭാ
തിരുവനന്തപുരം: മടവൂരിലെ മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിൽ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താർ ഒളിവിൽ പോയെന്ന് സൂചന. സത്താറിന് കള്ളപാസ് പോർട്ട് ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അറസ്റ്റ് ഭയന്ന് സത്താർ ഖത്തറിൽ നിന്ന് രക്ഷപ്പെടുവെന്നാണ് വിലയിരുത്തൽ. അതിനിടെ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ രാജേഷിന്റെ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനും പൊലീസ് തയ്യാറെടുക്കുകയാണ്. നൃത്താധ്യാപികയുടെ നീക്കവും പൊലീസ് ഇന്റർപോളിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്. സത്താർ എവിടെയാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
കേസിലെ ഒന്നാം പ്രതി സത്താറാണ്. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറിൽ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുകാണ് അന്വേഷണ സംഘം. സത്താറിന്റെ മുൻ ഭാര്യയെ ആവശ്യമെങ്കിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് സത്താർ ഒളിവിലേക്ക് മാറിയത്. കേരളാ പൊലീസിനെ വെല്ലുവിളിക്കും തരത്തിൽ അറസ്റ്റിലായ അലിഭായി എന്ന സാലിഹിനെ പിന്തുണച്ച് ഫെയ്‌സ് ബുക്കിൽ മുഖചിത്രവും പ്രൊഫൈലുമെല്ലാം വീണ്ടും വീണ്ടും സത്താർ മാറ്റുകയാണ്. കേസിൽ സാലിഹാണ് രണ്ടാം പ്രതി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തൻതെരുവ് കൊച്ചയത്ത് തെക്കതിൽ കെ.തൻസീർ(24) നാലാം പ്രതിയും. ഇവർ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെ വിമാനത്താവളം വഴി വന്നുപോയാൽ പൊലീസ് പിടികൂടുമെന്നതിനാൽ അലിഭായി കേരളത്തിലേക്കുള്ള യാത്ര നേപ്പാൾ വഴിയാക്കി. മാർച്ച് 15നു ഖത്തറിൽ നിന്നു കാഠ്മണ്ഠുവിൽ എത്തി. പിറ്റേന്നു ബസിൽ ഡൽഹിയിലും. അവിടെ നിന്നു 19നു ഫ്‌ളൈറ്റിൽ ബെംഗളൂരുവിലേക്ക്. അവിടെ അപ്പുണ്ണി, യാസീൻ, സ്വാതി സന്തോഷ് എന്നിവർക്കൊപ്പം രണ്ടു ദിവസം തങ്ങിയാണു തുടർപരിപാടികൾ ആസൂത്രണം ചെയ്തതെന്നു പൊലീസ് അറിയിച്ചു. ഇത്തരത്തിൽ സാലിഹിന് യാത്ര തയ്യാറാക്കി കൊടുത്തത് സത്താറാണ്. അതുകൊണ്ട് തന്നെ സത്താറിനും വ്യാജ പാസ്‌പോർട്ട് മാഫിയയുമായി ബന്ധമുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സത്താർ ഖത്തർ വിടാനുള്ള സാധ്യതകൾ പൊലീസ് പരിശോധിക്കുന്നത്.
രാജേഷിനെ കൊലപ്പെടുത്തിയത് ഇവരും അപ്പുണ്ണിയും ചേർന്നാണെന്നു പൊലീസ് അറിയിച്ചു. മൂന്നാം പ്രതിയായ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഖത്തറിൽ നൃത്താധ്യാപികയായ ഭാര്യയും രാജേഷുമായുള്ള അടുപ്പം മൂലം സത്താറിന്റെ കുടുംബജീവിതം തകർന്നിരുന്നു. ഭാര്യയുമായി അകന്നതോടെ ബിസിനസും പൊളിഞ്ഞു. ഈ വൈരാഗ്യത്തിലാണു രാജേഷിനെ വകവരുത്താൻ സാലിഹിന് നൽകിയത്. ആദ്യം മടിച്ച അലിഭായി ബിസിനസിൽ പങ്കാളിയാക്കാമെന്ന വലിയ വാഗ്ദാനത്തിലാണു വീണത്. തുടർന്നു കൊലപാതക ഗൂഢാലോചന ഖത്തറിലാണ് നടന്നത്. സിനിമ നിർമ്മിക്കാനെന്ന മട്ടിൽ നാട്ടിലെത്തി 'ഇര'യെ കണ്ട് ഉറപ്പിക്കുകയായിരുന്നു ഇതിൽ ആദ്യഘട്ടം.
രാജേഷിനെ മുൻപു കണ്ടിട്ടില്ലാത്തതിനാൽ അലിഭായി അപ്പുണ്ണിയുമൊത്ത് 26നു രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയിലെത്തി. ഹ്രസ്വചിത്രം നിർമ്മിക്കാനുള്ള ആലോചനയെന്ന പേരിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ ചെന്നൈയിലെ സ്‌കൂളിൽ ജോലി ലഭിച്ചതിനാൽ പിറ്റേന്നു താൻ അങ്ങോട്ടേക്കു പോവുകയാണെന്നും മറ്റാരെയെങ്കിലും സമീപിക്കുവാനും രാജേഷ് പറഞ്ഞു. കേസിൽ ഇതുവരെ ഏഴു പ്രതികളാണുള്ളതെന്നു പൊലീസ് പറഞ്ഞു. ഇതിൽ അഞ്ചു പേർ അറസ്റ്റിലായി. രണ്ടാഴ്ചയ്ക്കകം കൊലയാളി സംഘത്തിലുള്ള മൂന്നു പ്രതികളടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തത് നേട്ടമായി അന്വേഷണസംഘം വിലയിരുത്തുന്നു.
രാജേഷിനെ കൊലപ്പെടുത്തിയ മടവൂരിലെ സ്റ്റുഡിയോയിൽ നിന്നു കാര്യമായ തെളിവുകൾ കിട്ടാതിരുന്ന പൊലീസ്, കൊലയാളികളെത്തിയ വാഹനം, അർധരാത്രി ആക്രമിക്കപ്പെടുമ്പോൾ രാജേഷ് സംസാരിച്ചിരുന്ന ഖത്തറിലെ വനിതാസുഹൃത്തിന്റെ ഫോൺ നമ്പർ എന്നിവ വച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ഇതെല്ലാം കേസിൽ നിർണ്ണായകമായി.