- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ നിന്ന് സാലിഹ് മടവൂരിലെത്തിയത് തെളിവുകൾ അവശേഷിപ്പിക്കാതെ; സത്താറിനെ നാട്ടിലെത്തിക്കാൻ തടസ്സമായി യാത്രവിലക്ക്; വഴി തെറ്റിക്കാൻ ശ്രമിച്ച നൃത്താധ്യാപികയെ പ്രതിയാക്കണമോ എന്നതിലും സംശയം; റേഡിയോ ജോക്കിയുടെ കൊലയിൽ അലിഭായിക്കും കൂട്ടർക്കുമെതിരെ കുറ്റപത്രം ഉടൻ നൽകും; കരുതലോടെ തെളിവ് ശേഖരണവുമായി പൊലീസ്
ആറ്റിങ്ങൽ: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാതെളിവുകളും ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഖത്തറിലുള്ള പ്രധാന പ്രതിയായ അബദുൽ സത്താറിനെക്കൂടി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനായില്ലെങ്കിൽ പ്രതികൾ ജാമ്യം നേടാനിടയാകും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം. ഖത്തറിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സത്താറിന് യാത്രാവിലക്കുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. സത്താറിന്റെ മുൻ ഭാര്യയായ നൃത്താധ്യാപികയ്ക്കും കൊലയിൽ ബന്ധമുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. രാജേഷിന്റെ പെൺസുഹൃത്തായ യുവതിയ്‌ക്കെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സത്താറോ സാലിഹോ അല്ല അബ്ദുൾ കബീർ എന്ന ആളാണ് രാജേഷിനെ കൊന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം
ആറ്റിങ്ങൽ: റേഡിയോ ജോക്കി മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാതെളിവുകളും ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കാൻ പൊലീസ് ശ്രമം തുടങ്ങി. ഖത്തറിലുള്ള പ്രധാന പ്രതിയായ അബദുൽ സത്താറിനെക്കൂടി നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസിന്റെ ശ്രമം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനായില്ലെങ്കിൽ പ്രതികൾ ജാമ്യം നേടാനിടയാകും. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം.
ഖത്തറിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സത്താറിന് യാത്രാവിലക്കുണ്ട്. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. സത്താറിന്റെ മുൻ ഭാര്യയായ നൃത്താധ്യാപികയ്ക്കും കൊലയിൽ ബന്ധമുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. രാജേഷിന്റെ പെൺസുഹൃത്തായ യുവതിയ്‌ക്കെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സത്താറോ സാലിഹോ അല്ല അബ്ദുൾ കബീർ എന്ന ആളാണ് രാജേഷിനെ കൊന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നിരുന്നു. ഇത് സംശയങ്ങൾക്ക് ഇട നൽകുന്നതാണ്.
കേസിലെ പ്രധാനപ്രതികളെല്ലാം അറസ്റ്റിലായി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമായിരുന്നു രാജേഷ് വധം. ഖത്തർ, കായംകുളം, കൊല്ലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നിട്ടുള്ളത്. പ്രതികൾ ശക്തമായി ഗൃഹപാഠം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമായതിനാൽ കുറ്റപത്രത്തിൽ വീഴ്ചകളുണ്ടായാൽ പ്രതികൾക്ക് രക്ഷപ്പെടും. കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ്സ്വാലിഹ് ഖത്തറിൽനിന്ന് ഇന്ത്യയിലെത്തിയതിന് യാത്രാരേഖകളൊന്നുമില്ല. ഇയാൾ ഖത്തറിൽ നിന്ന് കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ബസിൽ ഇറ്റാനഗറിലേക്കും തുടർന്ന് ഡൽഹിയിലേക്കും അവിടെനിന്ന് വിമാനത്തിൽ ബെംഗളൂരുവിലേക്കും എത്തുകയായിരുന്നു.
മടങ്ങിപ്പോയതും ഇതേറൂട്ടിലാണ്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്നുള്ള തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയാൽ മാത്രമേ കേസിൽ ഇയാളുടെ പങ്ക് സ്ഥാപിക്കാനാകൂ. ഇതിനാണ് പൊലീസിന്റെ ഇപ്പോഴത്തെ ശ്രമം. സാലിഹിന്റെ കുറ്റസമ്മത മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. അതിനിടെ കേസിലെ പ്രതികളായ മുഹമ്മദ് സ്വാലിഹ്, തൻസീർ എന്നിവരെ പ്രധാനസാക്ഷി കുട്ടൻ തിരിച്ചറിഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്.
സംഭവസമയത്ത് രാജേഷിനൊപ്പമുണ്ടായിരുന്നയാളാണ് വെള്ളല്ലൂർ സ്വദേശി കുട്ടൻ. നാവായിക്കുളത്തെ ക്ഷേത്രത്തിൽ നാടൻപാട്ട് കഴിഞ്ഞശേഷം രാജേഷിന്റെ സ്റ്റുഡിയോയിലെത്തിയ കുട്ടനും രാജേഷും ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് സ്റ്റുഡിയോക്ക് മുന്നിലെ റോഡിൽ ഒരു കാർ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്നത് കണ്ടത്. കുട്ടൻ പുറത്തിറങ്ങിയപ്പോഴേയ്ക്കും സ്റ്റുഡിയോക്കുമുന്നിൽ കാർ നിർത്തിയ സംഘം പുറത്തിറങ്ങി കുട്ടനെ വെട്ടി. ഇയാളുടെ കൈയിലാണ് വെട്ടേറ്റത്. ഉടൻതന്നെ ഇയാൾ പുറത്തേക്കോടി. തുടർന്ന് അക്രമികൾ സ്റ്റുഡിയോയ്ക്കുള്ളിൽ കയറി രാജേഷിനെ വെട്ടുകയായിരുന്നു. അക്രമികളെ കണ്ടതായി പൊലീസിന് കുട്ടൻ മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച തിരിച്ചറിയൽ പരേഡ് നടത്തിയത്.
മാർച്ച് 27 ന് പുലർച്ചെ രണ്ട് മണിയോടെയാണ് രാജേഷ് മടവൂരിലെ തന്റെ സ്റ്റുഡിയോക്കുള്ളിൽ വച്ച് ആക്രമിക്കപ്പെട്ടത്. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. സത്താറിന്റെ ക്വട്ടേഷൻപ്രകാരമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. സത്താറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവരാണ് മടവൂരിലെത്തി കൃത്യം നടത്തിയതെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.