- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവാന്മാരാകണം; പണംകൊടുത്തു കിട്ടുന്ന വിദ്യാഭ്യാസത്തിനേ വിലയുള്ളൂ എന്ന മൗഡ്യവും അവസാനിപ്പിക്കണം; റാഗിംഗും ലഹരി ഉപയോഗവും അദ്ധ്യാപക പീഡനവും കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളിൽ; ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ ആർ.ജെ. സൂരജ് നല്കുന്ന സന്ദേശം വൈറലാകുന്നു
തിരുവനന്തപുരം: ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവന്മാരാകണമെന്ന് റേഡിയോ ജോക്കി ആർ.ജെ. സൂരജ്. നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പാമ്പാടി എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ജിഷ്ണു പ്രാണോയ് അത്മഹത്യ ചെയ്ത സംഭവത്തിൽ സൂരജ് നല്കുന്ന വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നെഹ്രുവിൻെയോ ഗാന്ധിയുടെയോ പേരിടുന്നതുകൊണ്ട് ഒരു സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനപരമായ ആശയം അഹിംസയോ സമത്വമോ സാഹോദര്യമോ ആകണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയായ ഒരു ആൺകുട്ടി ആത്മഹത്യയാണ് തന്റെ അവസാന മാർഗമെന്ന് ചിന്തിച്ചു പോകണമെങ്കിൽ എത്രമാത്രം ആഴത്തിലുള്ള മാനസിക സംഘർഷം നേരിട്ടിട്ടുണ്ടായിരിക്കും. ഒരു കെട്ടിടം കെട്ടിപ്പൊക്കി നെഹ്രുവിന്റെയും ഗാന്ധിയുടെയും അബ്ദുൾകലാമിന്റെയും പേരിടുന്നു. കൊള്ളപ്പലിശക്കാരെപ്പോലുള്ള ആൾക്കാർ മാനേജ്‌മെന്റിലിരുന്നുകൊണ്ട് പണത്തിന്റെ അളവ് തൂക്കിനോക്കി അദ്ധ്യാപകരെയും
തിരുവനന്തപുരം: ഗാന്ധിയുടെയും നെഹ്രുവിന്റെയും പേരിൽ കെട്ടിപ്പൊക്കുന്ന അറവുശാലകളിലേക്ക് സ്വന്തം മക്കളെ അയയ്ക്കുന്ന മാതാപിതാക്കളും ബോധവന്മാരാകണമെന്ന് റേഡിയോ ജോക്കി ആർ.ജെ. സൂരജ്. നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പാമ്പാടി എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി ജിഷ്ണു പ്രാണോയ് അത്മഹത്യ ചെയ്ത സംഭവത്തിൽ സൂരജ് നല്കുന്ന വീഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നെഹ്രുവിൻെയോ ഗാന്ധിയുടെയോ പേരിടുന്നതുകൊണ്ട് ഒരു സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാനപരമായ ആശയം അഹിംസയോ സമത്വമോ സാഹോദര്യമോ ആകണമെന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയായ ഒരു ആൺകുട്ടി ആത്മഹത്യയാണ് തന്റെ അവസാന മാർഗമെന്ന് ചിന്തിച്ചു പോകണമെങ്കിൽ എത്രമാത്രം ആഴത്തിലുള്ള മാനസിക സംഘർഷം നേരിട്ടിട്ടുണ്ടായിരിക്കും.
ഒരു കെട്ടിടം കെട്ടിപ്പൊക്കി നെഹ്രുവിന്റെയും ഗാന്ധിയുടെയും അബ്ദുൾകലാമിന്റെയും പേരിടുന്നു. കൊള്ളപ്പലിശക്കാരെപ്പോലുള്ള ആൾക്കാർ മാനേജ്‌മെന്റിലിരുന്നുകൊണ്ട് പണത്തിന്റെ അളവ് തൂക്കിനോക്കി അദ്ധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നു. വിദ്യാഭ്യാസം വിദ്യാലയം എന്നീ വാക്കിന്റെ അർത്ഥം പോലും അറിയാത്ത കെഴങ്ങന്മാരെ പ്രിൻസിപ്പലുമാക്കുന്നു. ഇത്തരത്തിലുള്ള അറവുശാലകളിലേക്ക് സ്വന്തം മക്കളെ അറക്കാൻ വേണ്ടി എറിഞ്ഞുകൊടുക്കുന്ന ഓരോ രക്ഷിതാവും ബോധവാന്മാരാകേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.
പണംകൊടുത്തു കിട്ടുന്ന വിദ്യാഭ്യാസത്തിനു മാത്രമേ വിലയുള്ളൂ എന്നു ചിന്തിച്ചുകൊണ്ട് സ്വന്തം മക്കളെ പ്ലേസ്‌കൂൾ തലം മുതൽ പൊതു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേർക്കാൻ രക്ഷിതാക്കൾ തയാറാകുന്നില്ല. അങ്ങനെയുള്ള രക്ഷിതാക്കൾ വൈകിട്ട് വീട്ടിലേക്കു വരുന്ന മക്കളോട് എന്താണ് സ്‌കൂളിലെ വിശേഷം, അവിടുത്തെ അവസ്ഥകൾ എങ്ങനെയാണ് എന്നൊക്കെയുള്ള മിനിമം ചോദ്യങ്ങളെങ്കിലും ചോദിക്കാൻ തയാറാകണം. കുട്ടികളുടെകൂടെ കുറച്ചു സമയം ചെലവഴിച്ചാൽ വിദ്യാലയങ്ങളിൽ നേരിടുന്ന മാനസിക സംഘർഷങ്ങൾ വെളിപ്പെടുത്താൻ അവർ തയാറായേക്കും. രക്ഷിതാക്കൾക്ക് ഇടപെടൽ നടത്താനുള്ള അവസരവും ലഭിക്കും. തന്റെ കൂടെ നിൽക്കാൻ രക്ഷിതാക്കളുണ്ടെന്ന ബോധ്യം ഉടലെടുത്താൻ വിദ്യാർത്ഥികളിലെ ആത്മഹത്യാ പ്രവണതയ്ക്കു കുറവുണ്ടാകും.
വിദ്യാർത്ഥി രാഷ്ട്രീയം നിലനിൽക്കുന്ന കലാലയങ്ങളിലേക്കു സ്വന്തം മക്കളെ അയച്ചാൽ പ്രശ്‌നം ഉണ്ടാകുമെന്നു കരുതുന്ന ഒരുപാടു മാതാപിതാക്കളുണ്ട്. സംഘടനാ സ്വാതന്ത്ര്യം വിലക്കിയിരിക്കുന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളിലാണ് ലഹരി ഉപയോഗവും കൂടുതലുള്ളത്. അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങൾ കൂടുതൽ ഏൽക്കേണ്ടിവരുന്നതും ഇത്തരം സ്ഥാപനങ്ങളിലാണ്.
ഇത്തരം സ്ഥാപനങ്ങളിൽ സ്വന്തം മക്കൾ പഠിക്കുന്നുണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയത് പിടിഎ മീറ്റിംഗുകളിലെങ്കിലും പങ്കെടുക്കാൻ രക്ഷിതാക്കൾ തയാറാകണം. വിദ്യാർത്ഥികളുടെ സ്വതന്ത്ര യൂണിയനെങ്കിലും പ്രവർത്തിക്കുന്ന സംവിധാനവും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടാക്കണം. എങ്കിൽ മാത്രമേ തന്റെ നേരേ ഉയരുന്ന ചൂഷണം തിരിച്ചറിയാനും പ്രതികരിക്കാനും വിദ്യാർത്ഥികൾക്കു കഴിയൂവെന്ന് സൂരജ് കൂട്ടിച്ചേർക്കുന്നു.