- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ സഹതാപതരംഗത്തിൽ സീറ്റ് പിടിക്കാനിറങ്ങിയ ദിനകരന് പാരയായി തിരഞ്ഞെടുപ്പ് കമ്മീഷനും; മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാറ്റി കേരളത്തിൽനിന്നും ആന്ധ്രയിൽനിന്നുമുള്ള തമിഴ് സംസാരിക്കാനറിയുന്ന ഉദ്യോഗസ്ഥരെ നിയമിച്ച് കമ്മീഷൻ
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് പോരാടേണ്ടത് എതിരാളികളോടു മാത്രമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനും അവിടെ കർശന ഉപാധികളുമായി രംഗത്തുവന്നിരിക്കുകയാണ്. ജയലളിതയുടെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞടുപ്പിൽ സഹതാപ തരംഗത്തിലൂടെ വൻവിജയം നേടാമെന്ന ടി.ടി.വി. ദിനകരന്റെ പ്രതീക്ഷയ്ക്കുമേലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ കരിനിഴൽ വീഴ്‌ത്തുന്നത്. ഉപതിരഞ്ഞെടുപ്പിലെ ഉദ്യോഗസ്ഥരെമുഴുവൻ കേരളത്തിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും കൊണ്ടുവരാനാണ് കമ്മീഷന്റെ തീരുമാനം. തമിഴ് സംസാരിക്കാനറിയുന്ന വില്ലേജ് ഓഫീസർമാരെയും സബ് കളക്ടർമാരെയുമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. ഈ തീരുമാനത്തിനെതിരെ എ.ഐ.ഡി.എം.കെ (ശശികല) പക്ഷത്തെ സ്ഥാനാർത്ഥിയായ ദിനകരൻ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ദിനകരന്റെ പരാതി. ആർ.കെ.നഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റിയത് മനപ്പൂർവമാണെന്ന് പാർട്ടി മുഖപത്രമായ നമതു എം.ജി.ആറിലെ പംക്തിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി. സിറ്റി പൊല
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽ എ.ഐ.എ.ഡി.എം.കെയ്ക്ക് പോരാടേണ്ടത് എതിരാളികളോടു മാത്രമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനും അവിടെ കർശന ഉപാധികളുമായി രംഗത്തുവന്നിരിക്കുകയാണ്. ജയലളിതയുടെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞടുപ്പിൽ സഹതാപ തരംഗത്തിലൂടെ വൻവിജയം നേടാമെന്ന ടി.ടി.വി. ദിനകരന്റെ പ്രതീക്ഷയ്ക്കുമേലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ കരിനിഴൽ വീഴ്‌ത്തുന്നത്.
ഉപതിരഞ്ഞെടുപ്പിലെ ഉദ്യോഗസ്ഥരെമുഴുവൻ കേരളത്തിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും കൊണ്ടുവരാനാണ് കമ്മീഷന്റെ തീരുമാനം. തമിഴ് സംസാരിക്കാനറിയുന്ന വില്ലേജ് ഓഫീസർമാരെയും സബ് കളക്ടർമാരെയുമാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. ഈ തീരുമാനത്തിനെതിരെ എ.ഐ.ഡി.എം.കെ (ശശികല) പക്ഷത്തെ സ്ഥാനാർത്ഥിയായ ദിനകരൻ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ദിനകരന്റെ പരാതി.
ആർ.കെ.നഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റിയത് മനപ്പൂർവമാണെന്ന് പാർട്ടി മുഖപത്രമായ നമതു എം.ജി.ആറിലെ പംക്തിയിൽ പറയുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി. സിറ്റി പൊലീസ് കമ്മീഷണറെയും സ്ഥലംമാറ്റി. ഒ.പനീർശെൽവത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. യു.പിയിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളാണ് ഇവിടേക്ക് കൊണ്ടുവന്നിട്ടുള്ളത്. ആർ.എസ്.എസുകാരെയും സംഘപരിവാറുകാരെയും കൊണ്ടുവന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പംക്തിയിൽ ആരോപിക്കുന്നു.
പനീർശെൽവം വിഭാഗം കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു എ.ഐ..എ.ഡി.എംകെയുടെ മൂന്ന് വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടമാണ് ആർ.കെ.നഗറിൽ നടക്കുന്നത്. ശശികല പക്ഷത്തുനിന്ന് ദിനകരനും പനീർശെൽവം പക്ഷത്തുനിന്ന് ഇ.മധുസൂദനനും ജയലളിതയുടെ അന്തിരവൾ ദീപയും മത്സരിക്കുന്നു. എൻ.മരുധു ഗണേശാണ് ഡി.എം.കെയ്ക്കുവേണ്ടി മത്സരരംഗത്തുള്ളത്. ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ ബിജെപി സ്ഥാനാർത്ഥിയായും രംഗത്തുണ്ട്.
പ്രാദേശിക ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് ഒഴിവാക്കാൻ കഴിഞ്ഞയാഴ്ചയാണ് തീരുമാനിച്ചത്. ഇതിന് പുറമെ, എല്ലാ പോളിങ് ബൂത്തുകളിലും കേന്ദ്ര സേനയുടെ സഹായവും തേടും. സിറ്റി കമ്മിഷർ എസ്. ജോർജടക്കം നിരവധി പൊലീസുദ്യേഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. കോർപറേഷനിലെ എക്‌സിക്യുട്ടീവ് എൻജിയർമാരും അസിസ്റ്റന്റ് എൻജിനിയർമാരും സ്ഥലംമാറ്റപ്പെട്ടവരിൽ ഉൾപ്പെടുന്നു.