ചെന്നൈ:ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി ദിനകരൻ ബഹുദൂരം മുന്നിലാണ്. ദിനകരൻ വമ്പൻ ലീഡിലേക്ക് കുതിക്കുകയാണെന്നാണ് വോട്ടെണ്ണൽ സൂചിപ്പിക്കുന്നത്. അന്തിമ റൗണ്ടുകളിൽ ഇതിന് മാറ്രം വരുമോയോന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെ എഐഡിഎംകെ പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം വെച്ചതിനെ തുടർന്ന് എണ്ണൽ അരമണിക്കൂറോളം നിർത്തിവെച്ചു.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇരുപതിനാിരത്തിലേറെ വാട്ടാണ് ടി.ടി.വി ദിനകരന് ലഭിച്ചിട്ടുള്ളത്. എ.ഐ.എ.ഡി.എം.കെ വിമതനായിട്ടാണ് ദിനകരൻ മത്സരിച്ചത്. എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ഇ.മധുസൂദനൻ രണ്ടാം സ്ഥാനത്താണ്. മൂന്നാം ്‌സഥാനത്ത് ഡി.എം.കെയുടെ മരുത് ഗണേശാണ്.
19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റൽ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു. ബിജെപിക്കായി കാരു നാഗരാജനാണ് മത്സരത്തിനിറങ്ങിയത്. നോട്ടയ്ക്കും പിന്നിൽ അഞ്ചാമതായാണ് ബിജെപി സ്ഥാനാർത്ഥിയുള്ളത്.

ടിടിവി-20298
എഐഎഡിഎംകെ-9672
ഡിഎംകെ-60913680
ബിജെപി-220

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പാണ് ആർ.കെ. നഗറിലേത്. ദ്രാവിഡ പാർട്ടികളെ സംബന്ധിച്ച് നിർണായക ദിനത്തിലാണ് ആർകെ നഗർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ദ്രാവിഡ പാർട്ടിയുടെ സ്ഥാപകനും തമിഴ് വിമോചന പ്രസ്ഥാനത്തിന്റെ നേതാവുമായ തന്തൈ പെരിയാറിന്റെ ചരമദിനത്തിലാണ് ദ്രാവിഡ പാർട്ടികളുടെ പിൻഗാമി ആരെന്ന് അറിയുക. സ്ത്രീകൾ ഏറ്റവുമധികം വോട്ടുചെയ്ത ഉപതെരഞ്ഞെടുപ്പും ഇതുതന്നെയാണ്.

77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തിരഞ്ഞെടുപ്പിൽ പോളിങ് രേഖപ്പെടുത്തിയത്. ഏക എക്സിറ്റ്പോളിൽ ദിനകരൻ മുന്നിലെത്തുമെന്നാണ് പറഞ്ഞത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണൽ നടക്കുന്നത്. 2000 പൊലീസുകാരെയും 15 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.