- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ.കെ.നഗറിലെ പരാജയം; അണ്ണാഡി എംകെയിൽ പൊട്ടിത്തെറി; ആറു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിലെ പരാജയത്തെ തുടർന്ന് അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി. പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ നിന്നും മൂന്ന് മന്ത്രിമാർ വട്ടു നിന്നു. കടമ്പൂർ രാജു, ദണ്ഡിഗൽ ശ്രീനിവാസൻ, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി. ആർ.കെ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ എടപ്പാടി പളനിസാമി സർക്കാർ മൂന്ന് മാസത്തിനകം വീഴുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ നേതൃത്വത്തിലാണ് അടിയന്തര യോഗം നടന്നത്. ആർ.കെ.നഗറിൽ ഡി.എം.കെയുമായി ചേർന്നാണ് വിജയം കൈവരിച്ചതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇത് തിരിച്ചടിയല്ലെന്നും ദിനകരന്റെ മായാജാലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.കെയുമായി ചേർന്നാണ് ദിനകരൻ പക്ഷം വിജയം വരിച്ചതെന്ന് ഇ.പി.എസ് ഒ.പി.എസ് സഖ്യം വിമർ
ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിലെ പരാജയത്തെ തുടർന്ന് അണ്ണാഡിഎംകെയിൽ പൊട്ടിത്തെറി. പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിൽ നിന്നും മൂന്ന് മന്ത്രിമാർ വട്ടു നിന്നു. കടമ്പൂർ രാജു, ദണ്ഡിഗൽ ശ്രീനിവാസൻ, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ആർ.കെ നഗറിൽ സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ എടപ്പാടി പളനിസാമി സർക്കാർ മൂന്ന് മാസത്തിനകം വീഴുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ നേതൃത്വത്തിലാണ് അടിയന്തര യോഗം നടന്നത്.
ആർ.കെ.നഗറിൽ ഡി.എം.കെയുമായി ചേർന്നാണ് വിജയം കൈവരിച്ചതെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇത് തിരിച്ചടിയല്ലെന്നും ദിനകരന്റെ മായാജാലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.എം.കെയുമായി ചേർന്നാണ് ദിനകരൻ പക്ഷം വിജയം വരിച്ചതെന്ന് ഇ.പി.എസ് ഒ.പി.എസ് സഖ്യം വിമർശിച്ചു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അണ്ണാഡി.എം.കെ ഔദ്യോഗിക പക്ഷം അറിയിച്ചു.



