- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ ഫേസ്‌ബുക്കിൽ തെറിവിളിച്ച സാബു എനിക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുത്തു; സാബുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് അപ്രതീക്ഷിതമായി പാടിയിൽ എത്തിയതിനാൽ: ചാനൽ അവതാരകൻ സാബുവിന്റെ ഫേസ്‌ബുക്ക് അധിക്ഷേപങ്ങൾക്കെതിരെ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും രംഗത്ത്
കൊച്ചി: എതിർശബ്ദമുയർത്തുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ മോശം പദപ്രയോഗം കൊണ്ട് അധിക്ഷേപിക്കുന്ന ചാനൽ അവതാരകനും നടനുമായ സാബുവിനെതിരെ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും രംഗത്ത്. സാബുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് അപ്രതീക്ഷിതമായി പാടിയിൽ എത്തിയതിനാലാണെന്നും അതിന്റെ പേരിൽ തന്നെ തെറി വിളിക്കുകയും ഫേസ്‌ബുക്കിലൂടെ അധിക്ഷേപിക്കുകയുമാണു സാബുവെന്ന് ആർഎൽവി രാമകൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണു സാബു ഫേസ്‌ബുക്കിൽ രാമകൃഷ്ണനേയും, മണിയുടെ ഭാര്യയെയും അവഹേളിക്കുംവിധം പരാമർശം ഉന്നയിച്ചതെന്നും രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം സാബു ഒരു യുവതിയെ ഫേസ്‌ബുക്ക് വഴി അപമാനിച്ചിരുന്നു. ഇക്കാര്യം മറുനാടൻ വാർത്തയാക്കുകയും ചെയ്തു. അതിനു പിന്നാലെ സാബുവിന്റെ ഫേസ്‌ബുക്ക് പേജ് നിർജീവമായിരുന്നു. ഇതും മറുനാടൻ വാർത്തായക്കി. ഇതെത്തുടർന്നു മറുനാടൻ എഡിറ്ററേയും പത്രത്തെയും അധിക്ഷേപിച്ചു തരികിട സാബു രൂക്ഷമായ ഭാഷയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു. ഇതിനു പിന്നാലെയാണ് മണിയുടെ സഹ
കൊച്ചി: എതിർശബ്ദമുയർത്തുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ മോശം പദപ്രയോഗം കൊണ്ട് അധിക്ഷേപിക്കുന്ന ചാനൽ അവതാരകനും നടനുമായ സാബുവിനെതിരെ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും രംഗത്ത്. സാബുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് അപ്രതീക്ഷിതമായി പാടിയിൽ എത്തിയതിനാലാണെന്നും അതിന്റെ പേരിൽ തന്നെ തെറി വിളിക്കുകയും ഫേസ്‌ബുക്കിലൂടെ അധിക്ഷേപിക്കുകയുമാണു സാബുവെന്ന് ആർഎൽവി രാമകൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണു സാബു ഫേസ്‌ബുക്കിൽ രാമകൃഷ്ണനേയും, മണിയുടെ ഭാര്യയെയും അവഹേളിക്കുംവിധം പരാമർശം ഉന്നയിച്ചതെന്നും രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം സാബു ഒരു യുവതിയെ ഫേസ്‌ബുക്ക് വഴി അപമാനിച്ചിരുന്നു. ഇക്കാര്യം മറുനാടൻ വാർത്തയാക്കുകയും ചെയ്തു.
അതിനു പിന്നാലെ സാബുവിന്റെ ഫേസ്‌ബുക്ക് പേജ് നിർജീവമായിരുന്നു. ഇതും മറുനാടൻ വാർത്തായക്കി. ഇതെത്തുടർന്നു മറുനാടൻ എഡിറ്ററേയും പത്രത്തെയും അധിക്ഷേപിച്ചു തരികിട സാബു രൂക്ഷമായ ഭാഷയിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു. ഇതിനു പിന്നാലെയാണ് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും സാബുവിനെതിരായി രംഗത്തെത്തിയത്.
ഇപ്പോൾ സാബുവിന്റെ പരാമർശത്തെ തുടർന്നു വീട്ടമ്മ നിയമനടപടികളുമായി മുന്നോട്ടു പോയി. എന്നാൽ മുൻപ് സാബു തന്നെയും ചേടത്തി നിമ്മിയെയും കുറിച്ച് നടത്തിയ പരാമർശങ്ങൾക്ക് താൻ കേസ് കൊടുക്കാൻ പോയില്ല. എന്നാൽ അധിക്ഷേപം കേൾക്കേണ്ടി വന്ന തനിക്കെതിരെയാണു തരികിട സാബു ഇപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുത്തത്. സാബുവിനെതിരെ താൻ കേസ് കൊടുക്കാത്തതതിനു കാരണം ചേട്ടന്റെ മരണത്തിന്റെ സത്യാവസ്ഥ തെളിയുക എന്ന ലക്ഷ്യം മാത്രമേ തനിക്കും കുടുംബത്തിനും ഉണ്ടായിരുന്നുള്ളു എന്നതിനാലാണ്.
കലാഭവൻ മണിയുടെ മരണദിവസത്തിന് തലേദിവസം ഇവർ അവിടെ എത്തി മദ്യപിച്ചു. അതാണ് മരണത്തിനു കാരണം എന്നുള്ളതു കൊണ്ട് സംശയിക്കുന്നു. അതല്ലാതെ ഒരു വ്യക്തിയെ കുറ്റം ചാരാൻ താൽപര്യമില്ലെന്നും രാമകൃഷ്ണൻ മറുനാടനോട് പ്രതികരിച്ചു. പക്ഷെ പച്ച തെറി വിളിച്ചു വളരെ മോശമായിയാണ് സാബു തന്നെ ഫേസ്‌ബുക്ക് വഴി ചിത്രീകരിച്ചത്. സാബു പൊതുവെ ഫേസ്‌ബുക്ക് വഴി ആളുകളെ മോശമായി ചിത്രീകരിക്കുന്ന ആളാണെന്ന് എല്ലാവർക്കും അറിയാം. നടൻ മോഹൻലാലിനെ പോലും വെറുതെ വിടാത്ത ആളാണ് അയാൾ. അതിനു മോഹൻലാൽ ആരാധകർ ഇയാളെ കൈയേറ്റം ചെയ്തതാണ്.
അപ്രതീക്ഷിതമായി ചേട്ടന്റെ മരണ ദിവസത്തിന് തലേദിവസം അടുത്ത് എത്തിയ ആളായതിനാലാണ് താൻ തരികിട സാബുവിനെയും അന്ന് ചോദ്യം ചെയ്യണമെന്നും തനിക്കു സംശയമുള്ളതായും ആരോപിച്ചത്. അല്ലാതെ യാതൊരു വ്യക്തിവൈരാഗ്യവും തനിക്കില്ല. തന്റെ ഫേസ്‌ബുക് വഴി സാബുവിനെ ഇന്നേവരെ ആക്ഷേപിച്ചിട്ടില്ല. തന്നെയും മറ്റുള്ളവരെയും സോഷ്യൽ മീഡിയ വഴി അപമാനിക്കുന്ന തരികിട സാബുവിന് അതിനുള്ള മറുപടി ദൈവം കൊടുക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ വിശ്വസിക്കുന്നു.
കേരള പൊലീസ് കലാഭവൻ മണിയുടെ കേസ് അന്വേഷിച്ചപ്പോൾ പ്രാഥമിക ഘട്ടത്തിൽ കേസ് തെളിയുമെന്നു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം വൈരുധ്യങ്ങളായ റിസൽറ്റുകൾ വന്നു. ഒരു സ്വാഭാവിക മരണമാണ് മണിയുടേതെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം വന്നപ്പോഴാണ് കേസ് സിബിഐ അന്വേഷിക്കണം എന്നുള്ള ആവശ്യവുമായി മുന്നോട്ടു പോയത്. സിബിഐ അന്വേഷണം കൈമാറുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായും സിബിഐ അന്വേഷണത്തിലൂടെ സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമല്ല തന്റെ ചേട്ടന്റെ മരണം എന്ന് വ്യക്തമായതാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
കലാഭവൻ മണിക്ക് ബിനാമി ഇടപാടുകൾ ഉണ്ടായിരുന്നു എന്ന ആരോപണത്തെ കുറിച്ച് രാമകൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു: ഇപ്പോഴും വയനാട്ടിൽ നിന്നും, അടിമാലിയിൽ നിന്നും, ഇടുക്കിയിൽ നിന്നും മണിക്ക് ഇവിടെയൊക്കെ സ്ഥലം ഉണ്ടായിരുന്നു എന്ന ഫോൺ കോളുകൾ വരുന്നുണ്ട്. അത് അന്വേഷിക്കണം. എന്നാൽ ഇതിനെ കുറിച്ച് മണിക്കൊപ്പമുണ്ടാവാറുണ്ടായിരുന്ന മാനേജർമാർ പറഞ്ഞിട്ടില്ല. സ്ഥലങ്ങൾ വേറെ ആളുകളുടെ പേരിൽ വാങ്ങിയതായി അറിയില്ല. ഇതെല്ലം സിബിഐ അന്വേഷണത്തിൽ വരുമെന്നാണ് കരുതുന്നത്.
കലാഭവൻ മണിയുടെ കൂടെ ഉണ്ടായിരുന്ന മാനേജർമാരുടെ മുൻ സാമ്പത്തിക ചുറ്റുപാടും മണിച്ചേട്ടനൊപ്പം എത്തിയതിനു ശേഷമുള്ള സാമ്പത്തിക അവസ്ഥയും അന്വേഷിക്കണം. ചേട്ടന്റെ മരണത്തിൽ യഥാർത്ഥ വസ്തുത പുറത്തുവരുമെന്നാണു പ്രതീക്ഷയെന്നും രാമകൃഷ്ണൻ പറഞ്ഞു.