തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണത്തെ തുടർന്ന് തരികിട സാബുവും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും തമ്മിൽ ഫേസ്‌ബുക്കിലൂടെ പരസ്പ്പരം ചെളിവാരിയെറിയാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. മണിയുടെ സഹോദരനെയും ഭാര്യയെയും തെറിപറയുക പോലും ചെയ്തു തരികിട സാബു. ഇതിന്റെ പേരിൽ സാബുവിനെതിരെ നിരവധി പേർ രംഗത്തെത്തി. ഒടുവിൽ മണി സഹോദരനെ വീട്ടിൽ കയറ്റിയിരുന്നില്ലെന്ന ആരോപണമാണ് സാബു ഉന്നയിച്ചത്.

കലാഭവൻ മണിയുടെ മരണം നടന്നിട്ട് മാസങ്ങളായെങ്കിലും വിവാദങ്ങൾ ഇപ്പോഴും തുടരുന്ന വേളയിലാണ് സാബു ഈ ആരോപണം ഉന്നയിച്ചത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിക്കുന്ന കുടുംബാംഗങ്ങൾ അദ്ദേഹത്തെ അപായപ്പെടുത്തിയത് കൂട്ടുകാരാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നത്. പാഡിയിൽ പോലും രാമകൃഷ്ണനെ കയറ്റാൻ മണിച്ചേട്ടൻ അനുവദിക്കില്ലായിരുന്നുവെന്നും സാബു നേരത്തെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചത്. ഈ ആരോണം നിഷേധിച്ചു കൊണ്ട് ഫേസ്‌ബുക്കിലൂടെ തന്നെ മറുപടി നൽകി.

ഒരു മിഠായിക്ക് പോലും തല്ലുകൂടിയിട്ടില്ലാത്തവരാണ് ഞാനും എന്റെ ചേട്ടനുമെന്നും ആ ചേട്ടൻ എന്നെ വീട്ടിൽ കേറ്റാറില്ലെന്ന് പറഞ്ഞാൽ എങ്ങനെ സഹിക്കാൻ പറ്റുമെന്നും രാമകൃഷ്ണൻ ചോദിക്കുന്നു. മണിയുടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ആർഎൽവി രാമകൃഷ്ണന്റെ മറുപടി.

രാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ചേട്ടാ .... എല്ലാം കാണുന്നുണ്ടാകും അല്ലെ. ചേട്ടൻ പോയ ശേഷം ചേട്ടൻ സ്‌നേഹിച്ചിരുന്നവരിൽ ചിലർ നടത്തുന്ന കുപ്രചരണങ്ങൾ. അവർക്കറിയുമോ ചേട്ടാ നമ്മുടെ ബാല്യകാലം. ഒരു ചോറു പാത്രത്തിൽ നമ്മുടെ അമ്മ കൊണ്ടുവന്ന ചോറ് കയ്യിട്ടുവാരി കഴിച്ചത്, ഉണ്ണാനും, ഉടുക്കാനും ഇല്ലാതെ നമ്മൾ ഒരു പായയിൽ കെട്ടിപിടിച്ച് കിടന്നത്, ചേട്ടന് നല്ല കാലം വന്നപ്പോൾ അതൊന്നും മറക്കാതെ ഞങ്ങൾ കൂടപിറപ്പുകളെ സ്‌നേഹിച്ചതു സഹായിച്ചതും, ഈ ചതിയന്മാരോടു പറഞ്ഞാൽ മനസ്സിലാകുമോ.

അവസാനമായി ചേട്ടന്റെ പിറന്നാൾ സമ്മാനമായി എനിക്ക് ഉമ്മ തന്നപ്പോൾ ഞാൻ അറിഞ്ഞില്ലലോ ചേട്ടാ,, ചേട്ടൻ ചതിയിൽ പെടുമെന്ന്,,, ഞാൻ കുറേ പറഞ്ഞില്ലെ അവരെ വിശ്വസിക്കരുതെന്ന് കേട്ടിലല്ലോ,, .ചേട്ടനെ ചതിക്കുഴിയിൽ ആക്കി അവരെല്ലാവരും ഒരുമിച്ച് ആനന്ദിക്കുകയാണ് ഇവിടെ,, നമ്മൾ ഒരു മിഠായിക്കൂ പോലും തല്ലുകൂടിയിട്ടിലല്ലോ ഇതുവരെ, ആ ചേട്ടനെ കുറിച്ച് പറയുന്നത് കേട്ടോ ചേട്ടൻ എന്നെ വീട്ടിൽ കേറ്റാറില്ലെന്ന് എങ്ങനെ സഹിക്കും ചേട്ടാ.