- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാഫർ ഇടുക്കിയും തരികിട സാബുവും വീണ്ടും കുരുക്കിൽ; വിഷമദ്യം കണ്ടെത്തിയ സ്ഥിതിക്ക് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യണമെന്നു മണിയുടെ സഹോദരൻ; സിനിമ-സീരിയൽ നടന്മാരെ വിടാതെ മണിയുടെ ആത്മാവ്
തൃശൂർ: നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചതോടെ നടന്മാരായ തരികിട സാബുവും ജാഫർ ഇടുക്കിയും വീണ്ടും കുരുക്കിൽ. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യണമെന്നു മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കലാഭവൻ മണി ആശുപത്രിയിൽ ആകുന്നതിന്റെ തലേന്ന് പാടിയിൽ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണൻ പറഞ്ഞു. ജാഫർ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. തിടുക്കപ്പെട്ടു പാടി വൃത്തിയാക്കിയത് വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാൻ വേണ്ടിയാകുമെന്നും രാമകൃഷ്ണൻ ആരോപിച്ചു. അന്നു പാടി വൃത്തിയാക്കി കൊണ്ടു പോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണൻ പറഞ്ഞു. ഒരിക്കലും തന്റെ സഹോദരൻ ആത്മഹത്യ ചെയ്യില്ല. പാടിയിൽ ഒരു നാലുകെട്ട് പണിയാൻ മണിച്ചേട്ടൻ ആഗ്രഹിച്ചിരുന്നു. അതി
തൃശൂർ: നടൻ കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചതോടെ നടന്മാരായ തരികിട സാബുവും ജാഫർ ഇടുക്കിയും വീണ്ടും കുരുക്കിൽ. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യണമെന്നു മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
കലാഭവൻ മണി ആശുപത്രിയിൽ ആകുന്നതിന്റെ തലേന്ന് പാടിയിൽ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണൻ പറഞ്ഞു. ജാഫർ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
തിടുക്കപ്പെട്ടു പാടി വൃത്തിയാക്കിയത് വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാൻ വേണ്ടിയാകുമെന്നും രാമകൃഷ്ണൻ ആരോപിച്ചു. അന്നു പാടി വൃത്തിയാക്കി കൊണ്ടു പോയത് പച്ചക്കറിയും മറ്റു ഭക്ഷണാവശിഷ്ടങ്ങളുമായിരുന്നെന്നാണ് വൃത്തിയാക്കിയവർ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണൻ പറഞ്ഞു.
ഒരിക്കലും തന്റെ സഹോദരൻ ആത്മഹത്യ ചെയ്യില്ല. പാടിയിൽ ഒരു നാലുകെട്ട് പണിയാൻ മണിച്ചേട്ടൻ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി തൊട്ടടുത്ത സ്ഥലം വാങ്ങാൻ ഒരുങ്ങുകയായിരുന്നു. ഇതിനായി പണം കടം കൊടുത്തവരിൽ നിന്ന് മണി പണം തിരികെ ചോദിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാകാം മണിയുടെ മരണത്തിലേക്ക് നയിച്ചതെന്നും രാമകൃഷ്ണൻ പറഞ്ഞു.
മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോൾ ഉണ്ടായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാഫലത്തിൽ വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ ലാബിൽ നടന്ന ഫോറൻസിക് പരിശോധനാഫലത്തിന്റെ റിപ്പോർട്ടു പൊലീസിനു ലഭിച്ചു. ശരീരത്തിൽ വിഷമദ്യം എങ്ങനെ എത്തി എന്ന നിലയ്ക്കാകും ഇനിയുള്ള അന്വേഷണം. കലാഭവൻ മണി അവസാന നാളുകളിൽ കഴിഞ്ഞിരുന്ന പാഡി ഹൗസിൽ മദ്യസൽക്കാരം നടന്നിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇവിടേക്കു നാടൻ മദ്യം എത്തിച്ച വ്യക്തിയെ നേരത്തെ പൊലീസ് ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരെയൊക്കെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കലാഭവൻ മണി മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകൾ ലഭിച്ചിരുന്നില്ല. ശരീരത്തിൽ കീടനാശിനി പ്രവേശിച്ചിരുന്നുവെന്നും മറ്റും ആദ്യഘട്ടത്തിൽ റിപ്പോർട്ടു വന്നിരുന്നു.എന്നാൽ, ഹൈദരാബാദ് ലാബിലെ പരിശോധനയോടെ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്.