കോഴിക്കൊട്: തദ്ദേശ തെരഞ്ഞെടുപ്പോടെ ടി പി ചന്ദ്രശേഖരൻ സ്ഥാപിച്ച റവല്യൂഷനറി മാർക്വിസ്റ്റ് പാർട്ടി (ആർ എം പി) പൂർണ്ണമായും പ്രതിസന്ധിയിലായി. മുസ്ലിം ലീഗ് പിന്തുണയോടെ ഒഞ്ചിയത്ത് അധികാരത്തിലത്തെിയതോടെയാണ് പാർട്ടിയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തത്. പാർട്ടിയുടെ നേതാവായ ടി എൻ സന്തോഷ് തന്നെയാണ് പ്രതിഷേധവുമായി ആദ്യം രംഗത്തത്തെിയത്. മുസ്ലിം ലീഗ് പിന്തുണയോടെ അധികാരത്തിലത്തെിയത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നായിരുന്നു അദ്ദഹത്തേിന്റെ വാദം. എന്നാൽ ഒഞ്ചിയത്തെ പാർട്ടി പ്രവർത്തകർ ഏത് വിധേനയും അധികാരത്തിലേറമെന്നും സി പി എമ്മിനെ അധികാരത്തിലത്തെിക്കരുതെന്നുമുള്ള വാശിയിലായിരുന്നു. ഇതോടെയാണ് ഒഞ്ചിയത്തെ ആർ എം പി നേതൃത്വം പ്രതിസന്ധിയിലായത്.

ഒഞ്ചിയത്ത് സി പി എം അധികാരത്തിലത്തൊനുള്ള സാഹചര്യം ഉണ്ടായാൽ പാർട്ടി പ്രവർത്തകർ തങ്ങൾക്കെതിരെ തിരിയുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞു. എന്ത് തന്നെ വന്നാലും മറ്റ് പാർട്ടികളുടെ സഹകരണത്തോടെ അധികാരം സ്വന്തമാക്കരുതെന്ന നിലപാടിലായിരുന്നു ടി.പിയുടെ പത്‌നികൂടിയായ ആർ എം പി നേതാവ് കെ കെ രമ. ഇക്കാര്യം പല തവണ അവർ വ്യക്തമാക്കുകയും ചെയ്തു. പക്ഷെ രമയുടെ തീരുമാനവുമായി മുന്നോട്ട് പോകാൻ പാർട്ടിയിലെ മറ്റ് നേതാക്കൾ തയ്യറായില്ല. രമയുടെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തുള്ള നേതാക്കളുടെയും താത്പര്യത്തിന് വിരുദ്ധമായി ഒഞ്ചിയത്ത് അധികാരത്തിലത്തൊനുള്ള താത്പര്യമാണ് വേണു ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചത്.

അങ്ങിനെ തുടക്കത്തിൽ യു ഡി എഫിന്റെ പിന്തുണ നിരാകരിച്ച ആർ എം പി. ഒടുവിൽ മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഒഞ്ചിയത്തു വീണ്ടും അധികാരത്തിലത്തെി. ആർ എം പിയിലെ പി വി കവിത പഞ്ചായത്ത് പ്രസിഡന്റായി. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണു സിപിഐ(എം). പ്രസിഡന്റ് സ്ഥാനാർത്ഥി സറീന രാജനെ കവിത പരാജയപ്പെടുത്തിയത്. കവിതയ്ക്ക് എട്ടും വോട്ടും സറീനയ്ക്ക് ഏഴു വോട്ടും ലഭിച്ചു. 17 അംഗ ഭരണസമിതിയിൽ ആർ എം പിആറ്, യു ഡി എഫ് നാല്, സി പി എം ഏഴ് എന്നിങ്ങനെയാണു കക്ഷിനില. വോട്ടെടുപ്പിൽ കോൺഗ്രസിലെ പ്രശാന്ത് നടുക്കണ്ടിയും ജനതാദളി(യു)ലെ രതീദേവിയും വിട്ടുനിന്നു. ലീഗിലെ കൊല്ലന്റവിടെ യൂസഫും പറമ്പത്ത് റഹീസ നൗഷാദും ആർ എം പി. സ്ഥാനാർത്ഥിക്കു വോട്ട് ചെയ്തു.

ഇതോടെയാണ് സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തത്തെിയത്. ചോറോട് പഞ്ചായത്തിൽ യു ഡി എഫിനെ പിന്തുണച്ച ചോറോട് ആർ എം പി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടും ഇവരെ അമർഷം കൊള്ളിച്ചു. എന്നാൽ പാർട്ടി നേരിടുന്ന ഇപ്പോഴത്തെ അവസ്ഥ പറഞ്ഞുകൊണ്ട് താൽക്കാലികമായി സന്തോഷ് ഉൾപ്പെടെയുള്ള നേതാക്കളെ നിശബ്ദരാക്കി നിർത്താൻ നേതൃത്വത്തിന് സാധിച്ചു. ഒഞ്ചിയത്ത് അധികാരത്തിലത്തെിയില്ലങ്കെിൽ പാർട്ടി അണികൾ എതിരാവുമെന്നും അത് പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും വ്യക്തമാക്കിയതോടെയാണ് സന്തോഷ് ഉൾപ്പെടെയുള്ളവർ താത്ക്കാലികമായി തീരുമാനത്തിൽ നിന്ന് പിന്നോക്കം പോയത്.

പക്ഷെ ഇതോടെയാണ് കെ കെ രമ നിശബ്ദയായത്. പാർട്ടിയിലെ സാഹചര്യം മനസ്സിലായെങ്കിലും ലീഗ് പിന്തുണയോടെ അധികാരത്തിലത്തെിയത് അംഗീകരിക്കാൻ കെ കെ രമയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. നിലവിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ അത്ര സജീവമല്ല ഇവർ. രമ മാത്രമല്ല ആർ എം പിയോടെ സഹകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നിരവധി ചെറു ഗ്രൂപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുപോന്നിരുന്നു. ഇത്തരം ഗ്രൂപ്പുകളെ മുഴുവൻ ഏകോപിപ്പിച്ചുകൊണ്ട് പുതിയൊരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു രമ ലക്ഷ്യമിട്ടിരുന്നത്. ഒഞ്ചിയത്ത് അധികാരത്തിലത്തെിയതോടെ ഈ വഴിയും അടഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം ഗ്രൂപ്പുകളെല്ലാം ആർ എം പി നിലപാടിനെ അംഗീകരിച്ചിട്ടില്ല. പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലങ്കെിലും മനസ്സുകൊണ്ടെങ്കിലും ഇവരെല്ലാം ആർ എം പിയെ കൈവിട്ടുകഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ആർ എം പിയോട് ആഭിമുഖ്യം പുലർത്തുന്ന നിരവധി സംഘടനകളുണ്ടായിരുന്നു. ഇത്തരം സംഘടനകളും ഇപ്പോൾ പൂർണ്ണമായും മൗനത്തിലാണ്.

ഇതേ സമയം മറ്റൊരു വഴിയും ഇത്തരമൊരു ഘട്ടത്തിൽ പാർട്ടിക്ക് മുന്നിലുണ്ടായിരുന്നില്ല എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. പക്ഷേ യു.ഡി.എഫുമായുള്ള ധാരണ പരസ്യമായുതാടെ പാർട്ടി വിടുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇവരെ പറഞ്ഞ് മനസ്സിലാക്കിക്കാനുള്ള പോംവഴികൾ ആലോചിക്കയാണ് ആർ എം പി നേതൃത്വം. തീരുമാനങ്ങളും നടപടികളുമെല്ലാം എന്ത് തന്നെയായാലും ലീഗ് പിന്തുണയോടെ ആർ എം പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പട്ടുകൊണ്ടിരിക്കുകയാണ്.