- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ 'വരകളിലെ' നിയമ ലംഘനവും ആർട്ടിഫിഷ്യൽ ക്യാമറ തിരിച്ചറിയും; മഞ്ഞ ലൈനുകളെ ലംഘിച്ചാൽ ഇനി പിഴ ഉറപ്പ്; ഓവർസ്പീഡുകാർക്ക് വെല്ലുവളിയായി ഇനി എഐ ക്യാമറകളുടെ സസൂഷ്മ നിരീക്ഷണകാലം; റോഡ് നിയമങ്ങൾ അറിയില്ലെന്ന് പറഞ്ഞ് ആർക്കും ഇനി തടി തപ്പാനാകില്ല
തിരുവനന്തപുരം: 225 കോടിയോളം രൂപ മുടക്കിയാണ് 726 ആർട്ടിഫിഷ്യൽ ക്യാമറ(എ ഐ ക്യാമറകൾ) മോട്ടോർ വാഹന വകുപ്പ് കേരളത്തിലെ വാഹനങ്ങളെ സസൂഷ്മം നിരീക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ സീറ്റ് ബെൽറ്റും വേഗതയും ഹെൽമെറ്റ് ധരിക്കുക എന്നത് മാത്രമല്ല ഈ വിരുതൻ പിടികൂടുക. മുമ്പ് പൊലീസോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ പിടിക്കുമ്പോൾ അത് അറിയില്ലായിരുന്നു എന്ന പല്ലവിയാണ് മലയാളികൾ പറഞ്ഞ് രക്ഷപ്പെടുക. എന്നാൽ ആർട്ടിഫിഷ്യൽ ക്യാമറകളുടെ കാലത്ത് ഇങ്ങനെ പറഞ്ഞ് ആർക്കും രക്ഷ നേടാനാകില്ല. ഗതാഗത നിയമ ലംഘനത്തിന് ഇത്തരം ക്യാമറകൾ നൽകുന്ന പിഴ ശിക്ഷ ഒടുക്കേണ്ടത് നിർബന്ധമാകും.
ഇന്ത്യയിലെ നിരത്തുകളിൽ ഉപയോഗിച്ച് വരുന്നത് ബ്രിട്ടീഷ് സിഗ്‌നൽസും മാർക്കിങ്സുമാണ്. കോടിക്കണക്കിന് രൂപ മുടക്കി വരച്ചുവക്കുന്ന വരകൾ വെറും വരകൾ മാത്രമല്ല. സുരക്ഷിതമായി വാഹനമോടിക്കാനായിട്ടാണ് ഇത്തരം വരകൾ റോഡുകളിൽ വരച്ചിട്ടുള്ളത്. എന്നാൽ ഇത്തരം വരകളുടെ ഉപയോഗം ഭൂരിഭാഗം ജനങ്ങൾക്കും അറിയില്ല എന്നതാണ് വാസ്തവം. എന്നാൽ ഇനി മുതൽ ആ വരകൾ ശ്രദ്ധികാത്തിരുന്നാൽ ഫൈൻ അടയ്‌ക്കേണ്ടി വരും. ഇത്തരം വരകൾ മുറിച്ച് കടക്കുന്നതും ക്യാമറക്കണ്ണുകൾ നിരീക്ഷിക്കുന്നതാണ് ഇതിന് കാരണം. ഇതെല്ലാം വാഹനാപകട തോത് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഇത്തരം റോഡ് ലൈനുകുളും എ ഐ ക്യാമറകകൾ നിരീക്ഷിക്കുന്നുണ്ട്. അത്തരം വരകളിൽ ചിലത് പറയാം. റോഡിൽ കാണുന്ന കടുത്ത മഞ്ഞ വരകൾ തരുന്ന നിർദ്ദേശം അപകട സാധ്യത കൂടുതലാണ് എന്നതാണ്. നിർബന്ധമായും ഇത്തരം വരകൾ കണ്ടാൽ കഴിവന്നതും അത് പാലിച്ച് പോകുന്നതാണ് ഏറ്റവും ഉചിതം. റോഡുകൾ ഇടവിട്ട് കാണുന്ന വെളുത്ത വരകൾ മറ്റ് വാഹനങ്ങളെ ഓവർട്ടേക്ക് ചെയ്യാം എന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ വെള്ളവരകൾ ഇടവിട്ടല്ല എങ്കിൽ അതിനർദ്ധം യാതൊരു കാരണവശാലും ഓവർടെയ്ക്ക് ചെയ്യാൻ പാടില്ല എന്നതാണ്. കൂടാതെ സ്‌കൂളുകളുടെ പരിസരത്തും പാലങ്ങളിലും 30 കിലോമീറ്റർ സ്പീഡ് മാത്രമാണ് വേഗപരിധി നിശ്ചയിച്ചിട്ടിട്ടുള്ളത്.
കേരളത്തിലെ പ്രധാന റോഡുകളിൽ നിരീക്ഷണ ക്യാമറകളെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള മോട്ടർ വാഹന വകുപ്പിന്റെ 'വെർച്വൽ ലൂപ്' സംവിധാനം സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. തൃശൂർ പാലക്കാട് ദേശീയ പാതയിൽ ഇതു നടപ്പാക്കിയിട്ടുണ്ട്. റോഡിൽ ക്യാമറയുള്ള സ്ഥലമെത്തുമ്പോൾ വേഗം കുറയ്ക്കുകയും ക്യാമറ കഴിയുമ്പോൾ വേഗം കൂട്ടുകയും ചെയ്യുന്ന കള്ളക്കളി ഇല്ലാതാക്കാനാണ് ഇത്. ഈ ക്യാമറകാളാണ് വരയിലും നിരീക്ഷണം നടത്തുക. അമിത സ്പീഡ് അടക്കം കണ്ടെത്താനും സംവിധാനമുണ്ട്.
2 നിരീക്ഷണ ക്യാമറകൾക്കിടയിൽ ഒരു വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കംപ്യൂട്ടർ സംവിധാനത്തിലൂടെ വിശകലനം ചെയ്യും. ഇതിലൂടെ അമിത വേഗം കണ്ടെത്തും. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതൽ എന്നതാണു കാരണം. ഗതാഗത നിയമലംഘനങ്ങളെല്ലാം ഫോട്ടോയെടുത്ത് അപ്പോൾ തന്നെ ശിക്ഷയും വിധിക്കുന്നതാണ് സംവിധാനം. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ഏകോപനം പൂർത്തിയാകുന്നതു വരെ ട്രയൽ പരിശോധന നടക്കും. പഴുതടച്ച സംവിധാനമാണെന്ന് ഉറപ്പാക്കിയ ശേഷമേ പദ്ധതി നടപ്പിലാക്കൂ.
ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്കു പോകും. വാഹന രജിസ്റ്റ്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്കു പിഴത്തുക എസ്എംഎസ് ആയി എത്തും. രണ്ടാമതും ഇതേ ക്യാമറയിൽ ഹെൽമറ്റില്ലാതെ കുടുങ്ങിയാൽ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവർത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വർധിപ്പിച്ചു സെർവറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് ഈ ക്യാമറകൾ. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകൾ ക്രമീകരിക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസ്സമാകില്ല. ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും. കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിൽ നിന്ന് നിയമലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ക്യാമറയിൽ ഒപ്പിയെടുക്കാൻ സാധിക്കും.
4 മീറ്റർ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നൽകും. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും. നേരെ നിന്നു കാണുന്നതിലും വ്യക്തമായി കാറിലുള്ള നിയമലംഘനങ്ങൾ ക്യാമറയിൽ പതിയും. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും ക്യാമറയ്ക്കു തിരിച്ചറിയാൻ സാധിക്കും.
235 കോടിരൂപ ചെലവിട്ടാണ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത്.726 ക്യാമറകളാണ് മോട്ടോർവാഹനവകുപ്പിന് കെൽട്രോൺ നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലാണ് ഇവ പ്രവർത്തിക്കുന്നത് . വ്യക്തമായ ചിത്രങ്ങളോടെയാണ് നിയമ ലംഘനം നടത്തുന്ന വാഹനുടമകളെ കണ്ടെത്തുന്നത് . ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ക്യാമറകൾക്ക് സാധിക്കും .സൗരോർജ്ജം ഉപയോഗിച്ചാണ് നിർമ്മിതബുദ്ധി ക്യാമറകൾ പ്രവർത്തിക്കുന്നത് . ക്യാമറകൾ ഘടിപ്പിക്കുന്ന പോസ്റ്റുകളിൽ തന്ന സോളാർ പാനലുകളും ഉണ്ടാകും . ട്രാഫിക് സിഗ്നലുകൾ, എൽഇഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിരീക്ഷണ ക്യാമറകൾ .
കേരളത്തിൽ കൂടിവരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കാനാണ് അത്യാധുനിക സംവിധാനത്തോടെയുള്ള ക്യാമറകൾ സർക്കാർ തയാറാക്കുന്നത്. 700 എ വൺ ക്യാമറ,സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ , മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവയാണ് തയാറാവുന്നത് .
മറുനാടന് മലയാളി ബ്യൂറോ