- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിലെ റോഡുകളും റെയിൽവേയും ശീഘ്രഗതിയിൽ തീർത്ത ശതകോടികളുടെ കൂറ്റമ്പൻ കമ്പനി ഇന്ത്യയിലേക്ക്; ഇന്ത്യൻ റോഡുകൾ ഇനി അതിവേഗത്തിൽ തീരും; ചെലവും കുറയും
അതിവേഗത്തിൽ റോഡുകളും റെയിൽവേ പ്രോജക്ടുകളും തീർക്കുന്ന ചൈനീസ് നിർമ്മാണ കമ്പനി ഇന്ത്യയിലേക്കെത്തുന്നു. ചൈനയിലെ ഏറ്റവും വലിയ നിർമ്മാണക്കമ്പനിയായ ചൈന റെയിൽ കൺസ്ട്രക്ഷൻ കോർപറേഷനാണ് ഇന്ത്യയിൽ റോഡ് നിർമ്മാണത്തിൽ സഹകരിക്കാനൊരുങ്ങുന്നത്. 20,000 മുതൽ 30,000 കോടിവരെ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് കമ്പനിയുടെ നീക്കം. പതിനായിരം കോടി ഡോളറിലേറെ വാർഷികാദായമുള്ള കമ്പനിയാണ് ചൈനീസ് റെയിൽ കൺസ്ട്രക്ഷൻ കോർപറേഷൻ. പൊതുമേഖലയിലെയും സ്വകാര്യപങ്കാളിത്തത്തോടെയുള്ളതുമായ പദ്ധതികളിൽ സഹകരിക്കാനാണ് സിആർസിസിയുടെ ലക്ഷ്യമെന്ന് ദേശീയ പാതാ അഥോറിറ്റി അധികൃതർ സൂചിപ്പിക്കുന്നു. ചൈനയിലെ 80 ശതമാനത്തോളം റെയിൽവേ ലൈനുകളും 60 ശതമാനത്തോളം ഹൈവേകളും നിർമ്മിച്ചിട്ടുള്ളത് സിആർസിസിയാണ്. കോർപറേഷന്റെ മുഖ്യ സാമ്പത്തികോദേഷ്ടാവ് ഷാവോ ജിനൂഹയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം തിങ്കളാഴ്ച ദേശീയപാതാ അഥോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2000 മുതൽ 3000 കിലോമീറ്റർ വരെ ഹൈവേ നിർമ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ് സിആർസിസി മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്
അതിവേഗത്തിൽ റോഡുകളും റെയിൽവേ പ്രോജക്ടുകളും തീർക്കുന്ന ചൈനീസ് നിർമ്മാണ കമ്പനി ഇന്ത്യയിലേക്കെത്തുന്നു. ചൈനയിലെ ഏറ്റവും വലിയ നിർമ്മാണക്കമ്പനിയായ ചൈന റെയിൽ കൺസ്ട്രക്ഷൻ കോർപറേഷനാണ് ഇന്ത്യയിൽ റോഡ് നിർമ്മാണത്തിൽ സഹകരിക്കാനൊരുങ്ങുന്നത്. 20,000 മുതൽ 30,000 കോടിവരെ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് കമ്പനിയുടെ നീക്കം.
പതിനായിരം കോടി ഡോളറിലേറെ വാർഷികാദായമുള്ള കമ്പനിയാണ് ചൈനീസ് റെയിൽ കൺസ്ട്രക്ഷൻ കോർപറേഷൻ. പൊതുമേഖലയിലെയും സ്വകാര്യപങ്കാളിത്തത്തോടെയുള്ളതുമായ പദ്ധതികളിൽ സഹകരിക്കാനാണ് സിആർസിസിയുടെ ലക്ഷ്യമെന്ന് ദേശീയ പാതാ അഥോറിറ്റി അധികൃതർ സൂചിപ്പിക്കുന്നു.
ചൈനയിലെ 80 ശതമാനത്തോളം റെയിൽവേ ലൈനുകളും 60 ശതമാനത്തോളം ഹൈവേകളും നിർമ്മിച്ചിട്ടുള്ളത് സിആർസിസിയാണ്. കോർപറേഷന്റെ മുഖ്യ സാമ്പത്തികോദേഷ്ടാവ് ഷാവോ ജിനൂഹയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം തിങ്കളാഴ്ച ദേശീയപാതാ അഥോറിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2000 മുതൽ 3000 കിലോമീറ്റർ വരെ ഹൈവേ നിർമ്മാണം ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ് സിആർസിസി മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ത്യയിലെ റോഡ് വികസനത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാൽവെയ്പാണിതെന്ന് ദേശീയ പാതാ അഥോറിറ്റി ചെയർമാൻ രാഘവ് ചന്ദ്ര പറഞ്ഞു.
രാജ്യത്തെ 50,000 കിലോമീറ്ററോളം വരുന്ന ദേശീയ പാതകളിലെയും എക്സ്‌പ്രസ് ഹൈവേകളിലെയും 15,000 കിലോമീറ്ററോളം അടുത്ത ഏതാനും വർഷത്തിനുള്ളിൽ വികസിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. വിദേശ കമ്പനികളുമായുള്ള സഹകരണം ആ ലക്ഷ്യംപൂർത്തിയാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിൽനിന്ന് മാത്രമല്ല, മലേഷ്യയിൽനിന്നും അമേരിക്കയിൽനിന്നുമുള്ള നിർമ്മാണ കമ്പനികളും സഹകരിക്കാനായി മുന്നോട്ടുവന്നിട്ടുണ്ട്.