- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ റോഡപകടങ്ങൾ കുറഞ്ഞു; ആദ്യത്തെ ആറു മാസത്തിൽ രേഖപ്പെടുത്തിയത് 32.8 ശതമാനം കുറവ്
മസ്‌ക്കറ്റ്: ഒമാനിലെ റോഡപകടങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വെളിപ്പെടുത്തി. ഈ വർഷം ആദ്യത്തെ ആറു മാസം 32.8 ശതമാനം കുറവാണ് റോഡപകടങ്ങളിൽ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസം രജിസ്റ്റർ ചെയ്തത് 2909 അപകടങ്ങളാണെന്നും ഇത് മുൻ വർഷം 4332 ആയിരുന്നുവെന്നും എൻസിഎസ്‌ഐ പറയുന്നു. അപകടങ്ങളെത്തുടർന്ന
മസ്‌ക്കറ്റ്: ഒമാനിലെ റോഡപകടങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ വെളിപ്പെടുത്തി. ഈ വർഷം ആദ്യത്തെ ആറു മാസം 32.8 ശതമാനം കുറവാണ് റോഡപകടങ്ങളിൽ രേഖപ്പെടുത്തിയത്. ഈ വർഷം ആറു മാസം രജിസ്റ്റർ ചെയ്തത് 2909 അപകടങ്ങളാണെന്നും ഇത് മുൻ വർഷം 4332 ആയിരുന്നുവെന്നും എൻസിഎസ്‌ഐ പറയുന്നു.
അപകടങ്ങളെത്തുടർന്നുണ്ടാകുന്ന പരിക്കുകളുടെ കാര്യത്തിലും 49.5 ശതമാനം കുറവാണ് കാണിക്കുന്നത്. മുൻ വർഷം 5610 പരിക്കുകൾ രേഖപ്പെടുത്തിയെങ്കിൽ ഈ വർഷം അത് 2832 മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അപകടമരണങ്ങളുടെ കാര്യത്തിൽ 10.2 ശതമാനം കുറവാണ് ഈ വർഷം കണ്ടത്. ആറു മാസം 404 അപകടമരണങ്ങളാണ് സംഭവിച്ചത്. അതേസമയം 2013-ൽ ഇത് 450 ആയിരുന്നു. അപകടങ്ങളിൽ പരിക്കു പറ്റുന്ന സ്വദേശികളുടെ എണ്ണം 17.5 ശതമാനം കുറയുകയും വിദേശികളുടെ എണ്ണം 40.4 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും എൻസിഎസ്‌ഐ കണക്കുകൾ വെളിപ്പെടുത്തുന്നു.
2014 ആദ്യ പകുതിയിൽ റോഡപകടങ്ങളെ തുടർന്ന് 2131 സ്വദേശികൾക്കാണ് പരിക്കേറ്റിട്ടുള്ളത്. റോഡപകടങ്ങളിൽ പരിക്കേറ്റ വിദേശികളുടെ എണ്ണം 1177ഉം ആണ്. റോഡ് അപകടങ്ങളിൽ മരിക്കുന്ന സ്വദേശികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മുൻ വർഷം അപകടങ്ങളിൽ മരിച്ച സ്വദേശികളുടെ എണ്ണം 286 ആണെങ്കിൽ ഈ വർഷം മരിച്ചവരുടെ എണ്ണം 236 ആയി ചുരുങ്ങിയിട്ടുണ്ട്. എന്നാൽ അപകടങ്ങളെത്തുടർന്ന് മരിക്കുന്ന വിദേശികളുടെ എണ്ണത്തിൽ മാത്രമാണ് വർധന ഉണ്ടായിട്ടുള്ളത്. ഇത് 2.4 ശതമാനം എന്ന നിരക്കിലാണ് വർധിച്ചിരിക്കുന്നത്.