- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാർജയിലെ പ്രധാന റോഡുകൾ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടും; നടപടി അറ്റകുറ്റപ്പണികളുടെയും വിപുലീകരണത്തിന്റെയും ഭാഗമായി
ഷാർജ: ഷാർജയിലെ അൽ ഖസ്ബ ബ്രിഡ്ജ് റോഡും അൽഖാൻ കോർണിഷ് റോഡും ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡുകൾ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആർടിഎയുടെ പദ്ധതിയുടെ ഭാഗമായാണ് റോഡുകൾ അടച്ചിടുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണികളും വിപുലീകരണ പ്രവർത്തനങ്ങളും നടത്തുക. ഷാർജ ഡൗൺടൗൺ, റോള, അജ്മാൻ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അർധരാത്രി മുതൽ പുലർച്ചെ അഞ്ച് വരെ നീളും. നവംബർ 28നാണ് ഈ ഘട്ടം അവസാനിക്കുക. എതിർദിശ ഗതാഗതത്തിന് തുറന്നുനൽകും. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ദുബൈ ദിശയിലേക്കാണ്. നവംബർ 29 തിങ്കളാഴ്ച അർധരാത്രി മുതൽ പുലർച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികൾ ഡിസംബർ 13ന് അവസാനിക്കും. ഷാർജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story