- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിന്റെ സംരക്ഷണ ഭിത്തി ഏതു നിമിഷവും തകർന്നു വീണേക്കും; അതൊരു ദുരന്തത്തിന് കാരണമായേക്കും; ചെമ്മണ്ണാർ -ഗ്യാപ് റോഡിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങൽ ഒരു കുടുംബത്തെ ഭീതിയിലാഴ്ത്തുന്നു; നടപടി വേണമെന്ന് നാട്ടുകാർ
അടിമാലി: റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണം ജീവനും സ്വത്തിനും ഭീഷിണിയായി മാറിയെന്ന് സമീപവാസിയുടെ വെളിപ്പെടുത്തൽ. ചെമ്മണ്ണാർ -ഗ്യാപ് റോഡിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ വീടിനു മുന്നിൽ പണിതുയർത്തിയിട്ടുള്ള സംരക്ഷണ ഭിത്തി ഏതു നിമിഷവും തകർന്നു വീഴുന്നതിന് സാധ്യതയുണ്ടെന്നും ഇത് ഒരു ദുരന്തത്തിന് കാരണമായേക്കാമെന്നുമാണ് ബൈസൺവാലി പഞ്ചായത്തിലെ 7-ാം വാർഡിൽ താമസിക്കുന്ന ഉയകുമാർ വെളിപ്പെടുത്തുന്നത്.
വീടിനുമുന്നിൽ നിർമ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിക്ക് ഏകദേശം 21 അടിയോളം ഉയരമുണ്ട്. ഇത് വീടിനേക്കാൾ ഉയരത്തിലാണ് നിൽക്കുന്നത്. വണ്ണം കുറഞ്ഞ കമ്പികളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മണ്ണ് നിക്ഷേപിക്കുമ്പോൾ ഭിത്തി നിലം പതിക്കുന്നതിന് സാധ്യതയുണ്ട്.
ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയുണ്ടായപ്പോൾ സമീപത്ത് സഹോദരന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു.മഴ ശമിച്ച ശേഷമാണ് വീണ്ടും വീട്ടിൽ താമസം തുടങ്ങിയത്. ഏതെങ്കിലും കാരണം കൊണ്ട് ഈ ഭിത്തി മറിഞ്ഞുവീണാൽ വീടിന്റെ മുകളിലേയ്ക്കാണ് പതിക്കുക.ഇത് ഒരു പക്ഷേ തന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ നഷ്ടെടുന്നതിനുവരെ കാരണമായായേക്കാം.ഉയകുമാർ വ്യക്തമാക്കി.
ഇത്തരത്തിൽ സമീപപ്രദേശത്ത് നിർമ്മിച്ചിരുന്ന സംരക്ഷ ഭിത്തി തകർന്നത് ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടെന്ന് ഇടപെട്ട് തന്റെയും കുടുംബാംഗങ്ങളുടെയും ഭയാശങ്കകൾ അറ്റാൻ നടപടിവേണമെന്നാണ് ഉദയകുമാറിന്റെ ആവശ്യം.
മറുനാടന് മലയാളി ലേഖകന്.