ചെന്നൈ: രാവണൻ സീതയെ ലങ്കയിലേക്ക് തട്ടിക്കൊണ്ട് പോയപ്പോൾ ഭാര്യയെ വീണ്ടെടുക്കാൻ ഭർത്താവ് രാമനും വാനരസേനയും പാലം തീർത്തു എന്നാണ് ഹിന്ദുപുരാണമായ രാമായണത്തിലെ സങ്കൽപ്പം. രാമസേതു എന്ന അറിയപ്പെടുന്ന ഈ പാലം ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത്. എന്തായാലും പുരാണത്തിൽ രാമൻ നിർമ്മിച്ച കടൽപ്പാലം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ലങ്കൻ സർക്കാറുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സർക്കാർ നടത്തിക്കഴിഞ്ഞു.

24,000 കോടി രൂപ ചെലവ് വരുന്ന പദ്ധതി യാഥാർത്ഥ്യമായാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങൾ ഊഷ്മളമാക്കുകയും വിനോദസഞ്ചാരം അടക്കമുള്ളവയ്ക്ക് ഗുണകരമാകുകയും ചെയ്തു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സാമ്പത്തികസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാമേശ്വരത്തുനിന്നും ആരംഭിച്ച് ശ്രീലങ്കയിലെ തലൈമന്നാറിൽ എത്താവുന്ന വിധത്തിലാണ് കടൽപ്പാലം പദ്ധതി തയ്യാറാക്കുന്നത്.

പ്രസ്തുത പാലത്തിന് 23 കിലോമീറ്ററായിരിക്കും നീളമുണ്ടാവും. പാലം പണിയുന്ന കാര്യം ശ്രീലങ്ക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ കമ്പനികൾ പദ്ധതിയെക്കുറിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. മുമ്പ് ലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗ ഇന്ത്യ സന്ദർശിച്ച വേളയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ നേപ്പാൾ, ഭൂട്ടാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതികളുമായി ഇന്ത്യ മുന്നോട്ടു പോകുകയാണ്. ഇതിന് പുറമേയാണ് ശ്രീലങ്കയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള കടൽപ്പാലം നിർമ്മിക്കാനും പദ്ധതിയിട്ടത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശ്രീലങ്കയിൽ നിന്നും ഒരും വാഹനം പുറപ്പെട്ടാൽ ഇന്ത്യയും ബംഗ്‌ളാദേശും ബർമ്മയും തായ്‌ലൻഡും ലാവോസും കടന്ന് വിയറ്റ്‌നാം വരെ എത്തിച്ചേരാൻ സാധിക്കും. നിലവിൽ ഇന്ത്യാ വൻകരയുമായി രാമേശ്വരത്തെ ബന്ധിപ്പിക്കുന്നത് പാമ്പൻ പാലമാണ്. രാമേശ്വരത്തെ ധനുഷ്‌കോടിയിൽ നിന്നും റോഡ്, റെയിൽ പാലങ്ങൾ നിർമ്മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

രാമേശ്വരത്തി നിന്നും അരമണിക്കൂർ സമയം കൊണ്ട് ശ്രീലങ്കയിൽ എത്താൻ സാധിക്കുന്ന ഈ പദ്ധതിക്ക് ലോകത്തിന് കൈയടി തന്നെ ലഭിക്കുന്നുണ്ട്. ഏഷ്യൻ മേഖലയിൽ കൂടുതൽ ശക്തരാകാൻ ഈ പാലത്തിന്റെയും റോഡുകളുടെയും നിർമ്മാണത്തോടെ സാധിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യ എങ്ങനെ പാലം നിർമ്മിക്കും എന്നത് പാശ്ചാത്യ ലോകങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

നിലവിൽ ശ്രീലങ്കയിലേക്കുള്ള ബോട്ട് സർവ്വീസാണ് ധനുഷ്‌കോടിയിൽ നിന്നും ഉള്ളത്. 1964ലെ കടലാക്രമണം ഈ ചെറു നഗരത്തെ നശിപ്പിച്ചിരുന്നു. രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പൻ പാലമാണ്. ബ്രിട്ടീഷ്‌കാരന്റെ എൻജിനീയറിങ് മികവായി രണ്ടു കിലോമീറ്ററിലേറെ നീളമുള്ള ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള റയിൽ പാലം. രണ്ട് ദശകം മുൻപ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സമാന്തരമായി പുതിയ പാലം വരുംവരെ രാമേശ്വരത്തെ വൻകരയുമായി ബന്ധിപ്പിച്ചത് 1914ൽ നിർമ്മിച്ച ഈ റയിൽ പാലം മാത്രമായിരുന്നു.

ആഡംസ് ബ്രിഡ്ജ് രാമസേതു എന്നും പാക് കടലിടുക്കിന് സമീപത്തെ ഈ ഭാഗം അറിയപ്പെടുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്ക് കിഴക്ക് തീരത്തെ പാമ്പൻ ദ്വീപും ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറ് തീരത്തെ മാന്നാർ ദ്വീപും തമ്മിൽ ബന്ധിപ്പിക്കുന്ന തിട്ടയാണ് യഥാർത്ഥത്തിൽ ഈ പാലം. ചുണ്ണാമ്പ് കല്ലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന ഒരു നടപ്പാതയായിരുന്നു ഇതെന്ന് ഭൗമശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള കടലാണ് സേതുസമുദ്രം എന്ന് അറിയപ്പെടുന്നത്.