കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഫ്രാൻസിസ് ആലുക്കാസ് ജൂവലറിയിലെ ഒന്നേകാൽ കിലോ സ്വർണം തട്ടിയ സംഭവത്തിൽ അന്വേഷം ജുവലറി അധികൃതരിലേക്കും ജീവനക്കാരിലേക്കും നീളുന്നു. മോഷ്ടാക്കൾ നഗരം കൃത്യമായി അറിയുന്നവരും ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയുമാണ് മോഷണത്തിന് കളമൊരുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഇതിനായി ജൂവലറിയുമായി അടുപ്പമുള്ളവരായ പലരുടെയും സഹായം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത സംഭവമാണ് പകൽസമയത്ത് ഉദ്യോഗസ്ഥർ ചഞ്ഞുള്ള മോഷണം. ഇതിനാൽ ജൂവലറി ഉടമകളെയും മോഷണ സംഘത്തിന്റെ അക്രമത്തിനിരയായ ജീവനക്കാരൻ ടിജിൻ അടക്കമുള്ളവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിനിമാ കഥകളെ വെല്ലുന്ന സംഭവമായതിനാൽ ടിജൻ ഇന്നലെ മൊഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിൽ നൽകിയ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. സംഭവം ദുരൂഹത ഉണർത്തുന്നതിനാലാണ് യഥാർത്ഥ കുറ്റവാളികളെ പിടികൂടുന്നതിനായി ജൂവലറി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നത്. പകൽ സമയത്തെ കൊള്ള നഗരത്തെ നടക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിൽ സമാന സംഭവങ്ങൾ മുമ്പ് നടന്നിട്ടില്ലെന്ന് സിറ്റിപൊലീസ് കമ്മീഷണർ പറഞ്ഞു. ഈ സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തി വരുന്നത്.

ഡേവിസൺ തിയേറ്ററിനു പിറകിലെ പി.വി എം അസെ സെന്ററിൽ നിന്നും സ്വർണാഭരണങ്ങൾ ഹാൾമാർ്ക്ക് മുദ്ര പതിപ്പിച്ച് ജൂവലറിയിലേക്കു കൊണ്ടുപോകുകയായിരുന്ന ജൂവലറി ജീവനക്കാരൻ ബാലുശ്ശേരി വാകയാട് സ്വദേശി ടിജിൻ കുട്ടികൃഷ്ണ(28)നിൽ നിന്നും ഇന്നോവ കാറിലെത്തിയ സംഘം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ആഭരണപ്പൊതി കയ്യിലാക്കുകയായിരുന്നു. ആക്റ്റീവ സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളായിരുന്നു പാളയം അൻഹാർ ഹോട്ടലിനു സമീപത്തുവച്ച് സംഘം തട്ടിയെടുത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ജനം തടിച്ചു കൂടാൻ തുടങ്ങുന്നതിന് മുമ്പ് സംഘത്തിലുണ്ടായിരുന്ന ഒരാൾ സ്‌കൂട്ടറിലെ താക്കോൽ എടുത്ത് സീറ്റ് തുറന്ന് സ്വർണം എടുക്കുകയും കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഹെൽമെറ്റ് സഹിതം ടിജിനെ കാറിൽ കയറ്റുകയറ്റുകയുമമായിരുന്നത്ര.

എന്നാൽ ടിജിനുമായി നാകരത്തിലെ ഊടുവഴികളിലൂടെയും മുഴുവൻ പോക്കറ്റ് റോഡുകളിലൂടെയും സംഘം സഞ്ചരിച്ചിരുന്നതായി ടവർലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഒരുമണിക്കോറോളം പലയിടങ്ങളിലായി ചുറ്റിയ ശേഷം മെഡിക്കൽ കോളേജിനടുത്ത ദേവഗിരി സാവിയോ എൽ.പി സ്‌കൂളിനു മുന്നിൽ ടിജിനെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസിനു നൽകിയ മൊഴി. ഇതിനു ശേഷം ആലുക്കാസ് ഉടമയെ ടിജിൻ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. മോഷണ സംഘത്തിൽ നിന്നും മർദനമേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലുക്കാസിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത ടിജിൻ കഴിഞ്ഞ നാലു വർഷമായി അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

മുഴുവൻ സമയം ആൾപെരുമാറ്റമുള്ള മെഡിക്കൽ കോളേജിനടുത്ത പ്രദേശ് ടിജിനെ ഉപേക്ഷിച്ചു എന്നത് പൊലീസ് സംശയത്തോടെയാണ് കാണുന്നത്. അതേസമയം ഈ പരിസരത്ത് നിന്നും ടിജിന്റെ ഹെൽമറ്റ് അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണ സംഘം സഞ്ചരിച്ച വാഹനത്തിന് പുറത്തിറങ്ങിയ സ്ഥലങ്ങളിലെ കടകളിലും എ.ടി.എം കൗണ്ടറിലുമുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. തൃശൂർ നഗരത്തിൽ മുമ്പ് സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. ഈ മോഷണ സംഘങ്ങൾക്ക് കോഴിക്കോട് സംഭവത്തിൽ ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കോഴിക്കോട്ടെ മോഷ്ടാക്കളുടെ ആൽബം കാണിച്ചെങ്കിലും ഇതിലുള്ളവരെയൊന്നും ടിജിൻ തിരിച്ചറിഞ്ഞിട്ടില്ല. സംഘം സഞ്ചരിച്ചിരുന്നത് കെ.എൽ 10 'സി' എന്ന മലപ്പുറം രജിസ്‌ട്രേഷൻ നമ്പറിലുള്ള ഇന്നോവ കാറാണെന്ന് ടിജിൻ പറഞ്ഞിരുന്നു. എന്നാൽ ഈ രജിസ്‌ട്രേഷൻ കാലയളവിൽ ഇന്നോവ കാർ വിപണിയിൽ ഇറങ്ങിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നമ്പർ വ്യാജമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ കണ്ണട നഷ്ടപ്പെട്ടതിനാൽ വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ലെന്നും ടിജിൻ പറയുന്നു.

ടിജൻ ഹാൾമാർക്ക് സെന്ററിൽ പോകുന്നതും വരുന്നതും തുടങ്ങി സ്‌കൂട്ടറിൽ ആഭരണം സൂക്ഷിക്കുന്ന ഭാഗം വരെ കൃത്യമായി അറിയാവുന്നവരാണ് മോഷ്ടാക്കൾ. മാത്രമല്ല, കോഴിക്കോട് നഗരത്തിലെ ഓരോ പോക്കറ്റ് രോഡുകളും ഇവർക്ക് അറിയാമെന്നതും വ്യക്തം. കോഴിക്കോടിനെയും ആലുക്കാസ് ജൂവലറിയെയും കുറിച്ച് ക്രിത്യമായി അടുത്തറിയുന്നവരാണ് ക്രിത്യത്തിനു പിന്നിലെന്നാണ് പൊലീസ് ബലമായി സംശയിക്കുന്നത്. കോവൂരിൽ നിന്നും മെഡിക്കൽ കോളേജ് റൂട്ടിലൂടെ പോവാതെ, പാലാഴി വഴിയുള്ള ഇടറോഡിലൂടെ സഞ്ചരിച്ചാണ് കാർ ദേവഗിരി കോളേജിനടുത്തെത്തി ടിജിനെ റോഡിൽ ഉപേക്ഷിച്ചത്. കാറിൽ ന്ഷ്ടപ്പെട്ട ടിജിന്റെ ഫോണിലേക്ക് 4.43ന് വിളിച്ചപ്പോൾ അത് ചെറൂപ്പ ടവർ പരിധിയിലായിരുന്നു പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

മൊബൈൽ ടവർ, സിസി ക്യാമറ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പ്രധാന അന്വേഷണം. മോട്ടോർ വാഹന വകുപ്പിന്റെ ഗ്രേ നിറത്തിലുള്ള കാറുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. മോഷണ സംഘവുമായി ജൂവലറി അധികൃതർക്കോ ജീവനക്കാർക്കോ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ ഫോൺ കോൾ വിശദാശം പരിശോധിക്കുന്നത്. ഇതേ തുടർന്ന് വിവര ശേഖരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റി പൊലീസ് കമ്മീഷണർ പി.വത്സന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ എ.ജെ ബാബുവിനാണ്. ഇവരുടെ നേതൃത്വത്തിൽ നാലു ടീമുകളായുള്ള അന്വേഷണമാണ് നടന്നു വരുന്നത്.