- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മോഷ്ടാക്കൾ വിലസുന്നു; പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത് 13 മോഷണക്കേസുകൾ; കേസുകളിൽ ഏറെയും കാർമോഷണത്തിന്റേത്
കുവൈത്ത് സിറ്റി: രാജ്യത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർ്ട്ടുകൾ നിന്നും മനസിലാകുന്നത്. രാജ്യത്ത് പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത് 13 മോഷണക്കേസുകളാണെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. രാജ്യത്തുണ്ടാകുന്ന പല മോഷണക്കേസുകളിലും മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ഇരയാകുന്നത് നമ്മൾ വായിക്കാറുള്ളതാണ്. മ
കുവൈത്ത് സിറ്റി: രാജ്യത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർ്ട്ടുകൾ നിന്നും മനസിലാകുന്നത്. രാജ്യത്ത് പ്രതിദിനം രജിസ്റ്റർ ചെയ്യുന്നത് 13 മോഷണക്കേസുകളാണെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. രാജ്യത്തുണ്ടാകുന്ന പല മോഷണക്കേസുകളിലും മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ഇരയാകുന്നത് നമ്മൾ വായിക്കാറുള്ളതാണ്.
മോഷണക്കേസുകളിൽ ഏറെയും കാർമോഷണമാണ്. കാറിനകത്തുനിന്നു പണവും മൊബൈലും മോഷണം പോകുന്നതാണു പട്ടികയിൽ രണ്ടാമത്. കടകളിലെ മോഷണം മൂന്നാം സ്ഥാനത്തും ഭവനഭേദനം നാലാം സ്ഥാനത്തും നിൽക്കുന്നു. രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയപ്പെടുന്ന കാർ മോഷണക്കേസുകളിൽ അധികവും പാർക്കിങ് ലോട്ടുകളിൽ നിർത്തിയിട്ട കാറുകൾ മോഷണം പോയതു സംബന്ധിചാണ്.
മോഷണക്കേസുകളിലെ കുറ്റവാളികൾ അധികവും പിടികൂടപ്പെടുന്നില്ല എന്നാണു കണക്കുകൾ നൽകുന്ന സൂചന. പല കേസുകളിലും പ്രതികൾ അജ്ഞാതരാണെന്നും റിപ്പോർട്ടിൽ പറയുന്നു.