- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ ഡി സിനിമാസിൽ ആധുനിക സുരക്ഷാ സംവിധാനം തകർത്ത് ഏഴുലക്ഷം കവർന്നു; തിയേറ്റർ മൾട്ടിപ്ലക്‌സിൽ നിന്ന് മൂന്നുദിവസത്തെ കളക്ഷനുമായി കടന്നത് ബംഗാൾ സ്വദേശി
തൃശൂർ: അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്ററിൽ വൻ മോഷണം. മൂന്നുദിവസത്തെ കളക്ഷൻ തുക തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അതീവ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്ന ഓഫീസ് മുറി കുത്തിത്തുറന്ന് മൂന്നുദിവസത്തെ കളക്ഷൻ തുകയായ 6.82 ലക്ഷം രൂപയാണ് ബംഗാൾ സ്വദേശിയായ ജീവനക്കാരൻ കവർന്നത്. ഇയാൾ എറണാകുളത്തെ റിക്രൂട്ടിങ് ഏജൻസിവഴിയാണ് ജോലി തരപ്പെടുത്തി മൾട്ടിപ്ലക്‌സിൽ ജീവനക്കാരനായത്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. പ്രത്യേക സുരക്ഷാ കാർഡ് ഉപയോഗിച്ചുമാത്രം തുറന്നു പ്രവേശിക്കാവുന്ന ഓഫീസ് മുറിയിൽ നിന്ന് പണം നഷ്ടപ്പെട്ടത് എല്ലാവരെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തെ തുടർന്ന് മുങ്ങിയ ഓഫീസ് ജീവനക്കാരൻ മിഥുനുവേണ്ടി തിരച്ചിൽ നടത്തിവരികയാണ് പൊലീസ്. ഇന്നലെ രാവിലെ ഓഫീസിൽ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം
തൃശൂർ: അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്ററിൽ വൻ മോഷണം. മൂന്നുദിവസത്തെ കളക്ഷൻ തുക തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
അതീവ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്ന ഓഫീസ് മുറി കുത്തിത്തുറന്ന് മൂന്നുദിവസത്തെ കളക്ഷൻ തുകയായ 6.82 ലക്ഷം രൂപയാണ് ബംഗാൾ സ്വദേശിയായ ജീവനക്കാരൻ കവർന്നത്. ഇയാൾ എറണാകുളത്തെ റിക്രൂട്ടിങ് ഏജൻസിവഴിയാണ് ജോലി തരപ്പെടുത്തി മൾട്ടിപ്ലക്‌സിൽ ജീവനക്കാരനായത്. ഇയാളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നുണ്ട്. പ്രത്യേക സുരക്ഷാ കാർഡ് ഉപയോഗിച്ചുമാത്രം തുറന്നു പ്രവേശിക്കാവുന്ന ഓഫീസ് മുറിയിൽ നിന്ന് പണം നഷ്ടപ്പെട്ടത് എല്ലാവരെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
സംഭവത്തെ തുടർന്ന് മുങ്ങിയ ഓഫീസ് ജീവനക്കാരൻ മിഥുനുവേണ്ടി തിരച്ചിൽ നടത്തിവരികയാണ് പൊലീസ്. ഇന്നലെ രാവിലെ ഓഫീസിൽ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. മിഥുൻ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയേറ്ററുകളിലെ മറ്റു ജീവനക്കാരുടെ ധാരണ. എന്നാൽ ഇയാളെ കാണാതായപ്പോഴാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്നുപോലും കൂടെ ജോലിചെയ്തിരുന്നവർപോലും അറിഞ്ഞത്. കൃത്യമായ വിലാസംപോലും അറിയാതെ അന്യസംസ്ഥാന തൊഴിലാളികളെ പല ഏജൻസികളും ജോലിക്ക് എത്തിക്കുന്നതായി പരാതികൾ വ്യാപകമാണ്.
പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഉടൻ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും അതിനുള്ള പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. തിയേറ്റർ കോംപ്ലക്‌സിലെ സിസിടിവി ക്യാമറയിൽ മിഥുൻ മോഷണം നടത്തുന്നതായി ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അലമാര കുത്തിത്തുറക്കുന്നതും പണം കവരുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ശുചീകരണ വിഭാഗത്തിലെ തൊഴിലാളിയായാണ് ഇയാളെ അടുത്തിടെ എറണാകുളത്തെ റിക്രൂട്ടിങ് ഏജൻസിവഴി നിയമിച്ചത്.
2014 ക്രിസ്മസ് കാലത്താണ് ചാലക്കുടിയിൽ ജില്ലയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററായി ഡി സിനിമാസ് പ്രവർത്തനമാരംഭിച്ചത്. ചലച്ചിത്ര പ്രേമികൾക്കുള്ള തന്റെ ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ദിലീപ് സ്വന്തം ബ്രാൻഡ് നെയിമിൽ തിയേറ്റർ മൾട്ടിപഌക്‌സ് തുടങ്ങിയത്. വിശാലമായ ഫുഡ് കോർട്ടും 800 സീറ്റുകളുള്ള തിയേറ്റർ കോംപ്ലക്‌സും ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായാണ് പ്രവർത്തിച്ചുതുടങ്ങിയത്. ഇതിന്റെ ഭാഗമായി നൂതന സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇവിടെയാണ് ഇപ്പോൾ ലക്ഷങ്ങളുടെ കവർച്ച നടന്നിരിക്കുന്നത്.