- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേലം-ചെന്നൈ എക്സ്‌പ്രസ് ട്രെയിനിലെ കൊള്ളയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പങ്കെന്നു സംശയം; നഷ്ടപ്പെട്ട പണം ഐഒബിയുടേത്; മോഷ്ടിച്ച നോട്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നു വിദഗ്ദ്ധർ
ചെന്നൈ: സേലം-ചെന്നൈ എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗി തുരന്നു കോടികൾ കവർന്ന സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പങ്കുണ്ടെന്നു സൂചന. നഷ്ടമായ പണം ഇന്ത്യൻ ഓവർസീസ് ബാങ്കിന്റേതാണെന്നു കണ്ടെത്തി. മോഷ്ടിച്ച നോട്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്. നാടിനെ ഞെട്ടിച്ച സംഭവത്തിൽ ആറു കോടി രൂപയാണു ട്രെയിനിന്റെ മുകൾഭാഗം തുരന്ന് മോഷ്ടാക്കൾ കടത്തിയത്. ബാങ്കുദ്യോഗസ്ഥർക്കും പൊലീസുകാർക്കും പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ 15 ലേറെപ്പരെ ചോദ്യം ചെയ്തു. ഓടുന്ന ട്രെയിനിൽ ആസൂത്രിതമായ കവർച്ച നടത്താൻ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമില്ലാതെ പറ്റില്ല എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എത്ര പണം ഏതൊക്കെ പെട്ടിയിൽ കോച്ചിന്റെ ഏതൊക്കെ ഭാഗത്തു സൂക്ഷിച്ചു എന്നതു സംബന്ധിച്ചു നിർണായ വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർ കവർച്ചക്കാർക്കു കൈമാറിയതായി സൂചനയുണ്ട്. അതിനിടെ, കവർച്ചയുമായി ബന്ധപ്പെട്ടു നാലു പോർട്ടർമാരെ കസ്റ്റഡിയിലെടുത്തു. സേലത്ത് നിന്നു 226 പെട്ടികളിലായി 342 കോടി രൂപ ട്രെയിനിൽ കയറ്റാൻ നേതൃത്
ചെന്നൈ: സേലം-ചെന്നൈ എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗി തുരന്നു കോടികൾ കവർന്ന സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും പങ്കുണ്ടെന്നു സൂചന. നഷ്ടമായ പണം ഇന്ത്യൻ ഓവർസീസ് ബാങ്കിന്റേതാണെന്നു കണ്ടെത്തി. മോഷ്ടിച്ച നോട്ടുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്.
നാടിനെ ഞെട്ടിച്ച സംഭവത്തിൽ ആറു കോടി രൂപയാണു ട്രെയിനിന്റെ മുകൾഭാഗം തുരന്ന് മോഷ്ടാക്കൾ കടത്തിയത്. ബാങ്കുദ്യോഗസ്ഥർക്കും പൊലീസുകാർക്കും പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ 15 ലേറെപ്പരെ ചോദ്യം ചെയ്തു. ഓടുന്ന ട്രെയിനിൽ ആസൂത്രിതമായ കവർച്ച നടത്താൻ ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യമായ സഹായമില്ലാതെ പറ്റില്ല എന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. എത്ര പണം ഏതൊക്കെ പെട്ടിയിൽ കോച്ചിന്റെ ഏതൊക്കെ ഭാഗത്തു സൂക്ഷിച്ചു എന്നതു സംബന്ധിച്ചു നിർണായ വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർ കവർച്ചക്കാർക്കു കൈമാറിയതായി സൂചനയുണ്ട്.
അതിനിടെ, കവർച്ചയുമായി ബന്ധപ്പെട്ടു നാലു പോർട്ടർമാരെ കസ്റ്റഡിയിലെടുത്തു. സേലത്ത് നിന്നു 226 പെട്ടികളിലായി 342 കോടി രൂപ ട്രെയിനിൽ കയറ്റാൻ നേതൃത്വം നൽകിയ പോർട്ടമാരാണു പിടിയിലായത്. കവർച്ചയുമായി ഇവർക്ക് എന്തു ബന്ധമാണുള്ളതെന്നു വ്യക്തമായിട്ടില്ല.
ചൊവ്വാഴ്‌ച്ചയാണ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സേലത്തെ അഞ്ചു ബാങ്കുകളിൽ നിന്നു ശേഖരിച്ചു ചെന്നൈയിലേക്കു കൊണ്ടു പോയ കാലാവധി കഴിഞ്ഞതും മുഷിഞ്ഞതുമായ നോട്ടുകൾ മോഷ്ടിക്കപ്പെട്ട വിവരം അധികൃതർ അറിയുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ട്രെയിൻ സേലത്തു നിന്നു പുറപ്പെട്ടത്.
ഇതിനിടെയാണു റിസർവ് ബാങ്കിലേക്ക് ട്രെയിന്മാർഗം കൊണ്ടുപോയ നോട്ടുകെട്ടുകൾ മോഷ്ടാക്കൾക്ക് എളുപ്പം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. വിവിധ ബാങ്കുകളിൽ നിന്നും കാലപഴക്കം ചെന്നതും മുഷിഞ്ഞതുമായ നോട്ടുകൾ ശേഖരിച്ച് പകരം പുതിയ നോട്ടുകൾ വാങ്ങാനാണ് റിസർവ് ബാങ്കിലേക്ക് നോട്ടുകൾ അയച്ചത്.
ഇത്തരത്തിൽ വിവിധ ബാങ്കുകളിൽ നിന്നും റിസർവ് ബാങ്കിലേക്ക് മുഷിഞ്ഞതും കാലപഴക്കം ചെന്നതുമായ നോട്ടുകൾ എത്തിക്കുന്നതിനെ സോയിൽഡ് നോട്ട് റെമിറ്റൻസ് എന്നാണ് പറയുക. റിസർവ് ബാങ്കിന് കൈമാറുന്ന നോട്ടുകൾ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ച് അതിന് വാല്യു നൽകിയ ശേഷം പുതിയ നോട്ടുകൾ നൽകുകയാണ് പതിവ്. സേലം-ചെന്നൈ എക്സ്‌പ്രസ് ട്രെയിനിൽ നിന്നും മോഷണം പോയ നോട്ടുകെട്ടുകൾ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ വിപണിയിലിറക്കാൻ സാധിക്കില്ലെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ദ്ധർ നൽകുന്ന വിവരം.
ഹോളിവുഡ് സിനിമാ സ്റ്റൈലിലാണ് എക്സ്‌പ്രസ് ട്രെയിനിന്റെ ചരക്കു ബോഗിയുടെ മേൽക്കൂര തകർത്ത് 5.78 കോടി രൂപ അപഹരിച്ചത്. തിങ്കളാഴ്ച രാത്രി സേലത്തുനിന്നു പുറപ്പെട്ട എക്സ്‌പ്രസ് ട്രെയിൻ ചൊവ്വാഴ്ച പുലർച്ചെ 3.55നു ചെന്നൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണു മോഷണവിവരം അധികൃതർ അറിയുന്നത്.
226 തടിപ്പെട്ടികളിലായി 342 കോടി രൂപയുടെ 23 ടൺ നോട്ടാണു മൂന്നു ബോഗികളിലായി ട്രെയിനിൽ ഉണ്ടായിരുന്നത്. മുഷിഞ്ഞ നോട്ടുകളും ജൂൺ 30നു മുമ്പ് വിപണിയിൽ നിന്നു പിൻവലിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ട 2005നു മുമ്പ് പുറത്തിറക്കിയ നോട്ടുകളുമായിരുന്നു ഇവ. ആയുധധാരികളായ 10 സുരക്ഷാ ഉദ്യോഗസ്ഥർ പണത്തിനു കാവൽ ഉണ്ടായിരുന്നു. നോട്ടുകൾ സൂക്ഷിച്ചിരുന്ന ഒരു ബോഗിയുടെ മേൽക്കൂര ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തു മാറ്റിയാണു മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ഉദ്യോഗസ്ഥർ ബോഗി തുറന്നു പരിശോധിച്ചപ്പോഴാണു മോഷണവിവരം അറിയുന്നത്.
പുലർച്ചെ 1.30 ഓടെ സേലം- വിരുദാചലം സ്റ്റേഷനുകൾക്കിടയിലാണു മോഷണം നടന്നതെന്നു പൊലീസ് സംശയിക്കുന്നു. ഇലക്ട്രിക് എൻജിനു പകരം ഡീസൽ എൻജിന്റെ സഹായത്തോടെയാണ് ഈ പാതയിൽ ട്രെയിൻ സഞ്ചരിക്കുന്നത്. മോഷണസംഘത്തെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു.