- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബാവെയിൽ ഇനി മുഗാബെ യുഗം അവസാനിച്ചു; നാലു ദശാബ്ദക്കാലത്തെ ഭരണം അവസാനിപ്പിച്ച് സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജി പ്രഖ്യാപിച്ചു; സ്പീക്കർ ജേക്കബ് മുഡേണ്ട പ്രസിഡന്റിന്റെ രാജി സ്ഥിരീകരിച്ചു
ഹരാരെ:നാലു ദശാബ്ദക്കാലത്തെ ഭരണം അവസാനിപ്പിച്ച് സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജി പ്രഖ്യാപിച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ സിംബാബ്‌വെ പാർലമെന്റ് നടപടി തുടങ്ങിയതിനുപിന്നാലെയാണ് രാജി. മുഗാബെ സ്വമേധയാ ാനമൊഴിയുകയായിരുന്നുവെന്ന് പാർലമെന്റ് സ്പീക്കർ ജേക്കബ് മുദെൻഡഅറിയിച്ചു. 37വർഷം ദീർഘിച്ച മുഗാബെ യുഗത്തിന് അതോടെ അന്ത്യമായി. സൈന്യം അധികാരം പിടിച്ചതിനുപിന്നാലെ ഭാര്യയെ പ്രസിഡന്റാക്കാൻ മുഗാബെ നടത്തിയ ശ്രമം പാർട്ടിനേതൃത്വം തടഞ്ഞിരുന്നു. തുടർന്ന് പാർട്ടി അധ്യക്ഷപദവിയും ഒഴിയേണ്ടിവന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് പാർലമെന്റ് തുടക്കമിട്ടത്. 1980 മുതൽ സിംബാബ്‌വെയുടെ പ്രസിഡന്റായിരുന്നു മുഗാബെ. ഞായറാഴ്ചയാണ് സ്വന്തം പാർട്ടിയായ സാനു പി.എഫ് മുഗാബയെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കി വൈസ് പ്രസിഡന്റ് എമേഴ്‌സൻ നൻഗാഗ്വ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഒരാഴ്ച മുമ്പ് മുഗാബെ എമേഴ്‌സൻ നൻഗാഗ്വയെ പുറത്താക്കിയിരുന്നു.ഭരണകക്ഷി കേന്ദ്രക്കമ്മിറ്റിയോഗം കഴിഞ്ഞദിവസം മുഗാബെയെ നേതൃപദവിയിൽനിന്നു പു
ഹരാരെ:നാലു ദശാബ്ദക്കാലത്തെ ഭരണം അവസാനിപ്പിച്ച് സിംബാബ്‌വേ പ്രസിഡന്റ് റോബർട്ട് മുഗാബെ രാജി പ്രഖ്യാപിച്ചു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ സിംബാബ്‌വെ പാർലമെന്റ് നടപടി തുടങ്ങിയതിനുപിന്നാലെയാണ് രാജി. മുഗാബെ സ്വമേധയാ ാനമൊഴിയുകയായിരുന്നുവെന്ന് പാർലമെന്റ് സ്പീക്കർ ജേക്കബ് മുദെൻഡഅറിയിച്ചു.
37വർഷം ദീർഘിച്ച മുഗാബെ യുഗത്തിന് അതോടെ അന്ത്യമായി. സൈന്യം അധികാരം പിടിച്ചതിനുപിന്നാലെ ഭാര്യയെ പ്രസിഡന്റാക്കാൻ മുഗാബെ നടത്തിയ ശ്രമം പാർട്ടിനേതൃത്വം തടഞ്ഞിരുന്നു. തുടർന്ന് പാർട്ടി അധ്യക്ഷപദവിയും ഒഴിയേണ്ടിവന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് പാർലമെന്റ് തുടക്കമിട്ടത്. 1980 മുതൽ സിംബാബ്‌വെയുടെ പ്രസിഡന്റായിരുന്നു മുഗാബെ.
ഞായറാഴ്ചയാണ് സ്വന്തം പാർട്ടിയായ സാനു പി.എഫ് മുഗാബയെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കി വൈസ് പ്രസിഡന്റ് എമേഴ്‌സൻ നൻഗാഗ്വ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഒരാഴ്ച മുമ്പ് മുഗാബെ എമേഴ്‌സൻ നൻഗാഗ്വയെ പുറത്താക്കിയിരുന്നു.ഭരണകക്ഷി കേന്ദ്രക്കമ്മിറ്റിയോഗം കഴിഞ്ഞദിവസം മുഗാബെയെ നേതൃപദവിയിൽനിന്നു പുറത്താക്കുകയും പ്രസിഡന്റ് പദവി രാജിവച്ചില്ലെങ്കിൽ ഇംപീച്ചു ചെ യ്യുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ചത്തെ ടിവി പ്രസംഗത്തിലും മുഗാബെ കടുത്തനിലപാടാണ് എടുത്തത്. ഡിസംബറിലെ പാർട്ടി കോൺഗ്രസിനു നേതൃത്വം നൽകുമെന്നു പറഞ്ഞ അദ്ദേഹം രാജിക്കാര്യം പരാമർശിച്ചില്ല.
മുഗാബെയുടെ ഭാര്യ ഗ്രെയ്‌സിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.മുഗാബെയെയും ഭാര്യയെയും കഴിഞ്ഞയാഴ്ച സൈന്യം വീട്ടുതടങ്കലിലാക്കിയിരുന്നു. 93കാരനായ മുഗാബെയിൽനിന്ന് അധികാരം കൈക്കലാക്കാൻ ഭാര്യ ഗ്രേസ് ശ്രമിക്കുന്നുവെന്നു വ്യക്തമായതോടെയാണു സൈന്യം ഇടപെട്ടത്. ഗ്രേസ് മുൻകൈയെടുത്ത് വൈസ് പ്രസിഡന്റ് എമേഴ്‌സനെ പുറത്താക്കിയതാണ് സൈന്യത്തെ പ്രകോപിപ്പിച്ചത്.
വെള്ളക്കാരിൽ നിന്നും സിംബാബ്വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരത്തിന്റെ നായകനായിരുന്ന മുഗാബെ 1921 ഫെബ്രുവരി 24നാണ് ജനിച്ചത്.1980ൽ സിംബാബ്വെ പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു.വെള്ളക്കാർ നാട്ടുകാരിൽ നിന്നും കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിൽ പ്രത്യേകം താല്പര്യം കാണിച്ച ഇദ്ദേഹത്തെ ഒരു ഭീകരനായ ഭരണാധികാരിയായാണ് പ്ടിഞ്ഞാറൻ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്.