ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയുടെ അനുയായികളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബികാനീർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് വധേരയുടെ അനുയിയികളെ അറസ്റ്റ് ചെയ്തത്.

ജയപ്രകാശ് ബഗർവ, അശോക് കുമാർ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡുമായി അശോക് കുമാറിന് അടുത്ത ബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. റോബർട്ട് വധേരയുമായി ബന്ധമുള്ള കമ്ബനിയാണിത്.രാജസ്ഥാനിലെ ബികാനീർ ജില്ലയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ വാദ്രയുടെ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു.