- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ പീഡനത്തിൽ പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛൻ റോബിൻ തന്നെ; പിതൃത്വം തെളിഞ്ഞത് ഡിഎൻഎ പരിശോധനയിൽ; കേരളം ഞെട്ടിയ പീഡനക്കേസിൽ റോബിൻ രക്ഷപ്പെടില്ലെന്ന് ഉറപ്പായി; പൊളിയുന്നത് കള്ളക്കഥയുണ്ടാക്കാൻ നടത്തിയ ശ്രമം
പേരാവൂർ: കൊട്ടിയൂരിൽ പള്ളിമേടയിൽ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കൊച്ചിന്റെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിച്ചത്. പ്രതി കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേരളം ഞെട്ടിയ പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ വ്യക്തമാകുന്നത്. വൈദികനെ രക്ഷിക്കാനുള്ള നീക്കങ്ങൾ സഭാ നേതൃത്വത്തിൽനിന്ന് കൊണ്ടുപിടിച്ചു നടന്നിരുന്നതാണ്. ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്. പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ
പേരാവൂർ: കൊട്ടിയൂരിൽ പള്ളിമേടയിൽ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കൊച്ചിന്റെ പിതൃത്വം റോബിൻ വടക്കുംചേരിയിലിനു തന്നെയെന്നു വ്യക്തമായി. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിച്ചത്. പ്രതി കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന സമയത്ത് പതിനാറുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കേരളം ഞെട്ടിയ പീഡനക്കേസിൽ വൈദികന് ഒരുവിധത്തിലും കുറ്റവിമുക്തനാകാൻ കഴിയില്ലെന്നാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ വ്യക്തമാകുന്നത്. വൈദികനെ രക്ഷിക്കാനുള്ള നീക്കങ്ങൾ സഭാ നേതൃത്വത്തിൽനിന്ന് കൊണ്ടുപിടിച്ചു നടന്നിരുന്നതാണ്.
ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് പൊലീസിനും കോടതിക്കും ലഭിച്ചു. ഇത് കേസിൽ വൈദികനെതിരെ ശക്തമായ തെളിവാകും. മുഖ്യപ്രതിയായ റോബിൻ വടക്കുംചേരിയുടെയും പെൺകുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിളുകൾ കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധിച്ചത്.
പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.
പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ പിതൃത്വം കെട്ടിയേൽപ്പിക്കാനുള്ള തന്ത്രങ്ങളും ഫാ. റോബിൻ പയറ്റിയിരുന്നു. ഇതിനായി പെൺകുട്ടിയുടെ പിതാവിന് റോബിൻ പണം വാഗ്ദാനം ചെയ്യുകയുണ്ടായി.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പോക്‌സോ നിയമം ചുമതപ്പെട്ട വൈദികൻ റിമാൻഡിൽ കഴിയുകയാണ്. അറസ്റ്റിലായതിനു പിന്നാലെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. റോബിനെ വൈദിക വൃത്തിയിൽനിന്ന് നീക്കം ചെയ്തിരിക്കുകയാണ് മാനന്തവാടി രൂപത.