ഡെൻവർ (കൊളറാഡോ): ഫോമയുടെ അംഗസംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് കൊളറാഡോ റോബിൻ ജോണിനെ ഫോമയുടെ നാഷണൽ കമ്മിറ്റിയംഗമായി നാമനിർദ്ദേശം ചെയ്തു.

അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ റോബിൻ പ്രസിഡന്റയിരിക്കുന്ന കാലഘട്ടത്തിൽ സർക്കാരിൽനിന്നു മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അസോസിയേഷനു ലഭിച്ചിട്ടുണ്ട്.

ഫോമ വെസ്റ്റേൺ റീജണിന്റെ ഭാഗമായ കൊളറാഡോയിൽനിന്ന് ആദ്യമായാണ് ദേശീയ കമ്മിറ്റിയിലേക്ക് ഒരു പ്രതിനിധി കടന്നു വരുന്നത്. റോബിൻ, ഡെൻവറിലെ അറോറയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ പ്രസിഡന്റ് തോമസ് ജോൺ, സെക്രട്ടറി സിജു ചൊല്ലമ്പാട്ട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് റോബിൻ ജോണിന്റെ പേര് നിർദ്ദേശിച്ചത്.

റിപ്പോർട്ട്: ബിജു തോമസ്