ലൈംഗികാസ്വാദനത്തിന്റെ ശീലങ്ങളൊക്കെ മാറ്റി മറിക്കുന്ന വിധത്തിലായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാർസലോണയിൽ സെക്സ് ഡോൾ അഥവാ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്. ഇത്തരത്തിലുള്ള യൂറോപ്പിലെ ആദ്യത്തെ വേശ്യാലയവുമായിരുന്നു ഇത്. അത് വൻ വിജയവുമായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒന്ന് ലണ്ടനിലും ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഇത് പ്രവർത്തനം തുടങ്ങിയാൽ സ്ത്രീ ശരീരത്തെക്കുറിച്ചുള്ള എല്ലാ മോഹങ്ങളും പൂർത്തിയാക്കാൻ ലണ്ടനിൽ പോയാൽ മതിയാകും. ബാർസലോണയിലെ റോബോട്ട് വേശ്യാലയത്തിൽ ആനിമേട്രോണിക്ക് മോഡലിലുള്ള സെക്സ് റോബോട്ടുകളാണ് കസ്റ്റമർമാരെ തൃപ്തരാക്കാനെത്തുന്നത്.

ബാർസലോണ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലുമിഡോൾസ് എന്ന കമ്പനിയാണീ വേശ്യാലയത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. യൂറോപ്പിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രം ലണ്ടനിൽ ആരംഭിക്കുന്ന കാര്യം ആലോചിച്ച് വരുന്നുവെന്നാണ് കമ്പനി പറയുന്നത്. പ്രവർത്തനം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ ശാഖകൾ തുടങ്ങാനും പദ്ധതിയിടുന്നുവെന്നാണ് കമ്പനിയുടെ വക്താവ് പറയുന്നത്. ആർക്കെങ്കിലും ഇത്തരത്തിലുള്ള വേശ്യാലയം തുടങ്ങാൻ താൽപര്യമുണ്ടെങ്കിൽ തങ്ങളുമായി ബന്ധപ്പെടാമെന്നും കമ്പനി അറിയിക്കുന്നു.

ബാർസലോണയിൽ പ്രശസ്തമായ ലാ റാംബ്ല സ്ട്രിപ്പിലായിരുന്നു ആദ്യം ഈ റോബോട്ട് വേശ്യാലയം ആരംഭിച്ചിരുന്നത്. എന്നാൽ പരമ്പരാഗത ലൈംഗിക തൊഴിലാളികളുടെ ശക്തമായ എതിർപ്പ് മൂലം ഇത് അടച്ച് പൂട്ടേണ്ടി വന്നു. തുടർന്ന് ഇപ്പോൾ പ്രശ്നങ്ങളൊഴിവാക്കാനായി ഒരു നിഗൂഢമായ സ്ഥലത്താണിത് പ്രവർത്തിക്കുന്നത്. പണമടക്കുന്ന കസ്റ്റമർമാരോട് മാത്രമേ ഇപ്പോൾ ഇതിന്റെ വിലാസം വെളിപ്പെടുത്താറുള്ളൂ. 67 പൗണ്ട് കൊടുത്താൽ കസ്റ്റമർമാർക്ക് ഇവിടെ അര മണിക്കൂർ ചെലവഴിക്കാനാകും. ഒരു മണിക്കൂർ വേണമെങ്കിൽ 83 പൗണ്ട് കൊടുത്താൽ മതി. തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമറിലാണീ വേശ്യാ റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്.

ഇവയെ ഓരോന്നിനെയും യഥാർത്ഥ വ്യക്തികളെ പോലെ അവരുടേയായ വ്യക്തിത്വം നൽകിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇവ നിർമ്മിക്കാൻ വൻ ചെലവ് വരുന്നുണ്ട്. അതായത് ഇവയ്ക്ക് ഓരോന്നിനും 4373 പൗണ്ടാണ് ചെലവ് വരുന്നത്. വളരെ ശുചിത്വപൂർണമായിട്ടാണ് ഇവിടെ റോബോട്ടുകളെ കസ്റ്റമർമാർക്കായി പ്രദാനം ചെയ്യുന്നത്. ഓരോരുത്തരുടെയും ഉപയോഗം കഴിഞ്ഞ ശേഷവും മുമ്പെയും പ്രത്യേകം ആന്റി ബയോട്ടിക്കൽ സോപ്പുകൾ ഉപയോഗിച്ച് ഇവടെ കഴുകി വൃത്തിയാക്കും. ഇവിടെയെത്തുന്ന കസ്റ്റമർക്ക് തങ്ങൾക്കിഷ്ടമുള്ള റോബോട്ടിനെ തെരഞ്ഞെടുത്ത് സെക്സ് ചെയ്യാവുന്നതാണ്. 

വേണ്ടവർക്ക് ഇവയെ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. ഇത്തരം ഡോളുകളുടെ ഉപയോഗത്തിലൂടെ ആളുകളുടെ ലൈംഗിക പ്രകടനം മെച്ചപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്. യഥാർത്ഥ സ്ത്രീക്ക് മേൽ പ്രയോഗിക്കാൻ സാധിക്കാത്ത വന്യമായ ഏത് ലൈംഗിക കൃത്യവും ഇവയ്ക്ക് മേൽ പ്രയോഗിച്ച് സംതൃപ്തിയടയാനും സാധിക്കുന്നതാണ്. ഭാവിയിൽ ലൈംഗികതയുടെ സ്വഭാവം പാടെ മാറി മറിയുമെന്നാണ് പ്രവചനം. അതായത് 2030 ഓടെ പോൺ വീഡിയോ കാണുന്നത് പോലെ മിക്കവരും ഏതെങ്കിലും രൂപത്തിലുള്ള വെർച്വൽ സെക്സ് ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. 2035 ഓടെ മിക്കവർക്കും സെക്സ് ടോയ്സ് ഉണ്ടാകുമെന്നും അവയുമായി വെർച്വൽ റിയാലിറ്റി സെക്സിലേർപ്പെടുമെന്നുമാണ് പ്രവചനം. സെക്സ് റോബോട്ടുകൾ 2025 ഓടെ പണക്കാരുടെ ഭവനങ്ങളിൽ വ്യാപകമായി ഉണ്ടാകാനും സാധ്യതയുണ്ട്.