- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബോട്ടുകൾ ഏറെ വൈകാതെ സ്വാഭാവിക ബുദ്ധി കൈവരിക്കും; മനുഷ്യന് അസാധ്യമായതെല്ലാം ചെയ്യുന്നതോടൊപ്പം മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യും; ഏറ്റവും പുതിയ കണ്ടുപിടിത്തം ഭയപ്പെടുത്തുന്നത്
സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നൽകിയതും സോഫിയ അഭിമുഖങ്ങൾ നൽകുന്നതും അടുത്തിടെ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ആ അത്ഭുതം ഇനി സാധാരണകാഴ്ചയാകുമെന്നാണ് സൂചന. റോബോട്ടുകൾ മനുഷ്യരെപ്പോലെ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളെല്ലാം ഇനി യന്ത്രമനുഷ്യർ നടപ്പാക്കും. അതോടൊപ്പം വലിയൊരു ഭീഷണിയും ഉയർന്നുവരുന്നുണ്ട്. റോബോട്ടുകൾ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. യന്ത്രങ്ങൾക്ക് മനുഷ്യരുടെ ബുദ്ധി കൈവരുന്ന കാലം വിദൂരമല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അടക്കമുള്ളവർ പറയുന്നു. ഓക്കലഹാമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് പ്രൊഫസ്സറായ സുഭാഷ് കക്കിന്റെ അഭിപ്രായത്തിൽ റോബോട്ടുകൾ സ്വാഭാവിക ബുദ്ധി കൈവരിക്കുന്നത് ഒരേ സമയം നേട്ടവും അപകടവും നിറഞ്ഞതാണ്. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാറുകളും മറ്റും ഇപ്പോൾത്തന്നെയുണ്ട്. എന്നാൽ, പരിസരം മനസ
സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നൽകിയതും സോഫിയ അഭിമുഖങ്ങൾ നൽകുന്നതും അടുത്തിടെ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ആ അത്ഭുതം ഇനി സാധാരണകാഴ്ചയാകുമെന്നാണ് സൂചന. റോബോട്ടുകൾ മനുഷ്യരെപ്പോലെ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളെല്ലാം ഇനി യന്ത്രമനുഷ്യർ നടപ്പാക്കും.
അതോടൊപ്പം വലിയൊരു ഭീഷണിയും ഉയർന്നുവരുന്നുണ്ട്. റോബോട്ടുകൾ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. യന്ത്രങ്ങൾക്ക് മനുഷ്യരുടെ ബുദ്ധി കൈവരുന്ന കാലം വിദൂരമല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അടക്കമുള്ളവർ പറയുന്നു.
ഓക്കലഹാമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് പ്രൊഫസ്സറായ സുഭാഷ് കക്കിന്റെ അഭിപ്രായത്തിൽ റോബോട്ടുകൾ സ്വാഭാവിക ബുദ്ധി കൈവരിക്കുന്നത് ഒരേ സമയം നേട്ടവും അപകടവും നിറഞ്ഞതാണ്. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന കാറുകളും മറ്റും ഇപ്പോൾത്തന്നെയുണ്ട്. എന്നാൽ, പരിസരം മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കുന്ന യന്ത്രങ്ങളാവും ഭാവിയുലുണ്ടാവുകയെന്ന് അദദ്ദേഹം പറയുന്നു.
പുതിയ വിവരങ്ങൾ ശേഖരിച്ചുവെക്കാനും പഴയവ മാറ്റാനും ശേഷിയുള്ള യന്ത്രങ്ങളാവു ഭാവിയിലുണ്ടാവുക. അത് സാധ്യമായാൽ സ്വാഭാവിക ബുദ്ധിയുള്ള യന്ത്രമനുഷ്യർ ഉണ്ടാവും. മനുഷ്യരെക്കാൾ കൂടുതൽ അറിവുകൾ ശേഖരിച്ചുവെക്കാനും അത് സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കാനും യന്ത്രങ്ങൾക്കാവും. നിമിഷങ്ങൾക്കകം വിവരങ്ങൾ ശേഖരിച്ച് അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യന്ത്രമനുഷ്യർക്കാവും.
റോബോട്ടുകളെ വിവിധ മേഖലകളിൽ നിയോഗിക്കാനും ഇതിലൂടെ സാധിക്കും. മനുഷ്യർക്ക് കടന്നുചെല്ലാൻ സാധിക്കാത്ത ഇടങ്ങളിൽ മനുഷ്യനെക്കാൾ അപഗ്രഥന ശേഷിയുള്ള റോബോട്ടുകളെത്തുമ്പോൾ അത് പുതിയ വിവരങ്ങൾ മനുഷ്യന് സമ്മാനിക്കുകയും ചെയ്യും. ഇതോടൊപ്പം റോബോട്ടുകൾ വരുത്തുന്ന കുറ്റകൃത്യങ്ങളും വർധിക്കും. റോബോട്ടിന്റെ പ്രോഗ്രാമിങ്ങിലെ പിഴവുമൂലം ഒരാൾ മരിച്ചാൽ ആരാണ് ഉത്തരവാദിയെന്ന ചോദ്യവും ഇതോടൊപ്പം ശക്തിപ്പെടുന്നുണ്ട്..
2016-ൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഈ പ്രശ്‌നത്തിന് നൽകിയ ഉത്തരം വിചിത്രമാണ്. റോബോട്ടുകൾ വരുത്തുന്ന പിഴവുകളിലൂടെ ഒരാൾക്ക് ജീവഹാനി സംഭവിച്ചാലും ആരും ഉത്തരവാദിയില്ലെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. കില്ലർ റോബോട്ടുകളെ ഉണ്ടാക്കി ആളുകളെ കൊല്ലാൻ നിയോഗിച്ചാൽ എന്താവും സ്്ഥിതിയെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്നുണ്ട്. സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന റോബോട്ടുകൾ മനുഷ്യർക്കുനേരെ തിരിഞ്ഞാലോ എന്ന ചോദ്യവും ശേഷിക്കുന്നു.