- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിൽ ചാനൽ അവതാരകയാകാൻ റോബോട്ട് എത്തുന്നു: മനുഷ്യരെപ്പോലെ പെരുമാറുന്ന റോബോട്ടുകളുടെ വരവോടെ ലോകത്തിന്റെ ഗതി പാടേ മാറിയേക്കും
സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യയിൽ പൗരത്വം ലഭിച്ചത് അടുത്തിടെയാണ്. മനുഷ്യരെപ്പോലെ പെരുമാറുന്ന, ചോദ്യങ്ങളോട് സന്ദർഭാനുസരണം പ്രതികരിക്കുന്ന സോഫിയയെ അമ്പരപ്പോടെയാണ് ലോകം കണ്ടത്. ഇപ്പോഴിതാ, അതിലും അമ്പരപ്പിക്കുന്ന വാർത്ത ജപ്പാനിൽനിന്ന് വരുന്നു. ഏപ്രിൽ മുതൽ ജപ്പാനിൽ ടെലിവിഷൻ അവതാരകയായി റോബോട്ട് എത്തും. ലോകത്തേറ്റവും നൂതനമായ കൃത്രിമ സംസാര സംവിധാനമുള്ള റോബോട്ടാണിത്. സ്വതന്ത്രമായ ബോധമുള്ള റോബോട്ടായിരിക്കും വാർത്ത വായിക്കാനായി എത്തുകയെന്ന് അതിന്റെ സ്രഷ്ടാവായ ഹിരോഷി ഇഷിഗുറോ പറഞ്ഞു. ആത്മാവുള്ള റോബോട്ടെന്നാണ് ഇതിനെ ശില്പികൾ വിളിക്കുന്നത്.. എറീക്ക എന്ന് പേരിട്ടിട്ടുള്ള ഈ റോബോട്ടിന്റെ ചുരുക്കം വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ. മനുഷ്യർ്‌ക്കൊപ്പമിരുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാർത്ത വായിക്കാൻ ഈ റോബോട്ടിനാകുമെന്നാണ് കരുതുന്നത്. 2014 മുതൽ ഇത്തരമൊരു റോബോട്ടിനെ സൃഷ്ടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. ഇഷിഗുറോ പറയുന്നു. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളിൽ യാത്രക്കാരുമായി ആശയവിനിമയം നടത്ത
സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യയിൽ പൗരത്വം ലഭിച്ചത് അടുത്തിടെയാണ്. മനുഷ്യരെപ്പോലെ പെരുമാറുന്ന, ചോദ്യങ്ങളോട് സന്ദർഭാനുസരണം പ്രതികരിക്കുന്ന സോഫിയയെ അമ്പരപ്പോടെയാണ് ലോകം കണ്ടത്. ഇപ്പോഴിതാ, അതിലും അമ്പരപ്പിക്കുന്ന വാർത്ത ജപ്പാനിൽനിന്ന് വരുന്നു. ഏപ്രിൽ മുതൽ ജപ്പാനിൽ ടെലിവിഷൻ അവതാരകയായി റോബോട്ട് എത്തും. ലോകത്തേറ്റവും നൂതനമായ കൃത്രിമ സംസാര സംവിധാനമുള്ള റോബോട്ടാണിത്.
സ്വതന്ത്രമായ ബോധമുള്ള റോബോട്ടായിരിക്കും വാർത്ത വായിക്കാനായി എത്തുകയെന്ന് അതിന്റെ സ്രഷ്ടാവായ ഹിരോഷി ഇഷിഗുറോ പറഞ്ഞു. ആത്മാവുള്ള റോബോട്ടെന്നാണ് ഇതിനെ ശില്പികൾ വിളിക്കുന്നത്.. എറീക്ക എന്ന് പേരിട്ടിട്ടുള്ള ഈ റോബോട്ടിന്റെ ചുരുക്കം വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ. മനുഷ്യർ്‌ക്കൊപ്പമിരുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാർത്ത വായിക്കാൻ ഈ റോബോട്ടിനാകുമെന്നാണ് കരുതുന്നത്.
2014 മുതൽ ഇത്തരമൊരു റോബോട്ടിനെ സൃഷ്ടിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. ഇഷിഗുറോ പറയുന്നു. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളിൽ യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിന് ഈ റോബോട്ടിന്റെ ശബ്ദം ഉപയോഗിച്ചേക്കുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ജപ്പാനിലെ ഏറ്റവും പണച്ചെലവേറിയ ശാസ്ത്ര പ്രൊജക്ടിന്റെ ഭാഗമായാണ് എറീക്കയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.. ജെ.എസ്.ടി. ഇറാറ്റോ എന്നാണ് ഈ പ്രൊജക്ടിന്റെ പേര്.
ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ ഇന്റലിജന്റ് റോബോട്ടിക്‌സ് ലബോറട്ടറിയിലാണ് എറീക്ക പിറന്നത്. ഒസലാക്ക, ക്യോട്ടോ എന്നീ സർവകലാശാലകളിലെ റോബോട്ടിക്‌സ് എൻജിനീയറിങ് വിഭാഗങ്ങളുടെ സംയുക്ത പ്രോജക്ടാണിത്. 14 ഇൻഫ്രാ റെഡ് സെൻസറുകളുടെയും ഫെയ്‌സ് റെക്കഗ്നീഷൻ ടെക്‌നോളജിയുടെയും സഹായത്തോടെ ഒരു മുറിയിലുള്ള ആളുകളെ തിരിച്ചറിയാനും അവരുടെ ചോദ്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കാനും എറീക്കയ്ക്കാവും. എന്നാൽ, കൈകാലുകൾ ചലിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ടാകില്ല.
23 വയസ്സുള്ള ഒരു യുവതിയുടെ രൂപത്തിലാണ് റോബോട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. സ്വന്തം നിലയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്ന തരത്തിലാണ് റോബോട്ടിനെ സൃഷ്ടിച്ചിരിക്കുന്നതെന്ന് അതിന്റെ ശില്പികളിലൊരാളായ ഡോ. ഡൈലാൻ ഗ്ലാസ് പറഞ്ഞു. തമാശകൾ പോലും എറീക്കയ്ക്ക് വഴങ്ങുമെന്നാണ് അവരുടെ വിലയിരുത്തൽ. ഇക്കൊല്ലം അവസാനത്തോടെ പൂർണമായ തോതിലുള്ള വാർത്താ അവതാരകയായി എറീക്ക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങുമെന്നും അവർ പറയുന്നു.