- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവക്കൂത്ത് സംരക്ഷിക്കുന്നതിന് സാങ്കേതിക വിദ്യയുംഓട്ടോമേഷനും വികസിപ്പിച്ച് ഇങ്കർ റോബോട്ടിക്ക്സ്
തൃശൂർ: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കർ റോബോട്ടിക്ക്സ് 4000 വർഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷൻ പ്രോഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാർത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യവും അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ഇങ്കർ റോബോട്ടിക്ക്സ് നൂതനമായി സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിന്റെ ആദ്യ ലൈവ് മോഡൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ട്.
പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴച്ചയുമില്ലാതെയാണ് ഓട്ടോമേഷൻ സാങ്കേതിക വിദ്യയിൽ പാവയുടെ ചലനങ്ങൾ അതേപടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദഗ്ധമായ കരങ്ങളാണ് യഥാർത്ഥ പാവകൂത്തിൽ ഈ ചലനങ്ങൾ നടത്തിയിരുന്നത്. പാവകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഈ വിദഗ്ധ കരങ്ങളാണ് പാവക്കൂത്തിന്റെ ആത്മാവ്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്. കേരളത്തിലെ പാവക്കൂത്തായ തോൽപ്പാവക്കൂത്തിൽ വിദഗ്ധരായവർക്ക് ആദരിച്ചു നൽകുന്നതാണ് പുലവർ എന്ന ബഹുമതി. ഏഴു പേരടങ്ങുന്ന സംഘമാണ് സംയുക്തമായി പാവകളെ ഉപയോഗിച്ച് കഥ പറയുന്നത്.
ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ സംരക്ഷിക്കാനുള്ള നൂതനമായ ഈ ശ്രമം ഓട്ടോമേഷന്റെ പ്രയോജനങ്ങളിൽ ഒരു ഉദാഹരണം മാത്രമാണെന്നും പകർച്ചവ്യാധിയുടെ നടുവിലും ഇങ്കറിന്റെ സമർപ്പിതരായ എഞ്ചിനീയർമാരുടെ ടീം പുലവരോടൊത്ത് ലോലമായ ഈ കലാരൂപത്തെക്കുറിച്ച് പഠിക്കുകയും കലാരൂപത്തിന് ജീവൻ നൽകാൻ അവരോടൊപ്പം പരിശ്രമിക്കുകയും അനുഭവത്തിന്റെ ഒഴുക്ക്, മൃദുലത, ആധികാരികത എന്നിവ ഉയർന്ന തലത്തിൽ സംരക്ഷിക്കപ്പെടുന്നുവെന്നും അതുവഴി ചുമതലയുടെ സങ്കീർണ്ണത വർദ്ധിപ്പിക്കുമെന്നും ഉറപ്പുവരുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തെന്നും ഇത്തരം ആശയങ്ങൾ കൃത്യമായി ഫലപ്രാപ്തിയിലെത്തണമെങ്കിൽ ഉയർന്ന കോഡിങ് കഴിവുകൾ വേണമെന്നും ഇങ്കർ റോബോട്ടിക്ക്സ് സിഇഒ രാഹുൽ പി. ബാലചന്ദ്രൻ പറഞ്ഞു.
ആധുനിക കാലത്ത്, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധർ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമെന്ന നിലയിൽ പാവകൂത്തിന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടുണ്ട്, അത്തരം ഉൾപ്പെടുത്തലുകളിലൂടെ കുട്ടികൾക്ക് ഫലപ്രദമായ സംവേദനാത്മക ആശയ വിനിമയത്തിന്റെ പഴയ രീതി തിരികെ കൊണ്ടുവരാനും അതുവഴി കലാരൂപം സംരക്ഷിക്കാനും പഠനം കൂടുതൽ രസകരമാക്കാനും കഴിയും.
ഈ സംരംഭം വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കാനും മുന്നോട്ട് വരാനും കോഡിങ് പഠിക്കാനും സാധ്യമായ എല്ലാ വിധത്തിലും മനുഷ്യരാശിയുടെ പുരോഗതിക്കായി സാങ്കേതികവിദ്യയെ സഹകരിപ്പിക്കാനും പ്രോൽസാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ പി. ബാലചന്ദ്രൻ പറഞ്ഞു. ഈ പ്രൊജക്റ്റ് വിജയകരമായി നടപ്പാക്കുന്നതിലൂടെ നാടോടി കഥകളുടെ ഭാഗമായിരുന്ന 4000 വർഷം പഴക്കമുള്ള ഒരു കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്ത് വളർന്നുവരുന്ന ലക്ഷക്കണക്കിന് കുട്ടികളിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും വെറും ചരടുകൾ ഉപയോഗിച്ച് പാവകളിലൂടെ കഥപറഞ്ഞ് ആളുകളെ രസിപ്പിച്ചിരുന്ന ആയിരക്കണക്കിന് പാവക്കൂത്ത് വിദഗ്ദ്ധർ യഥാർത്ഥ കലാരൂപത്തിന്റെ ആധികാരികത നിലനിർത്തുന്ന ഈ നവീകരണത്തെ പ്രശംസിക്കുമെന്നും അദേഹം കൂട്ടിചേർത്തു.
പാവക്കൂത്ത്-ഒരു വിസ്മയിപ്പിക്കുന്ന മാധ്യമം
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള നാടകവേദിയാണ് പാവക്കൂത്ത്! ആഗോള തലത്തിൽ ഈ കലാരൂപത്തിന്റെ ഉൽഭവം സംബന്ധിച്ച് നൂതനമായ പല കഥകളുമുണ്ട്. രാഷ്ട്രീയം, മതം, ആക്ഷേപഹാസ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഥ പറയാനുള്ള നൂതന മാർഗമായി ഇതിനെ കാണുന്നു. ചൈനയിൽ ചൈനീസ് ഇതിഹാസങ്ങളും നാടോടി കഥകളുമാണെങ്കിൽ ഇന്തോനേഷ്യയിൽ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ മതപരമായ കഥകളാണ് നിവർത്തിക്കുന്നത്. തുർക്കിയിൽ നർമം ചേർത്ത നിത്യ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് കഥകൾ.
ഇന്ത്യയിൽ ബിസി 200ൽ ജൈന കവി ഇളങ്കോ അടികൾ എഴുതിയ തമിഴ് ക്ലാസിക്ക് ചിലപ്പധികാരത്തിൽ പാവക്കൂത്തിനെ കുറിച്ച് സൂചനകളുണ്ട്. ബിസി 500 നു മുമ്പ് ഇന്ത്യയിൽ നിന്നാണ് ഈ കലാരൂപത്തിന്റെ ഉൽഭവമെന്ന് വിശ്വസിക്കുന്നു. ഇതിഹാസങ്ങളും പുരാണങ്ങളുമായിരുന്നു പ്രമേയങ്ങൾ. കേരളത്തിൽ പാവക്കൂത്തിന്റെ നിഴലായിരുന്നു നിഴൽക്കൂത്ത്, കലയുടെ ആചാരപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരേന്ത്യയിൽ കലാരൂപം സാമൂഹ്യ പ്രശ്നങ്ങളിലാണ് ശ്രദ്ധിച്ചത്. ബാല്യ വിവാഹം, ദാരിദ്ര്യം, എച്ച്ഐവി, എയ്ഡ്സ്, സ്ത്രീധനം, നിരക്ഷരത തുടങ്ങിയ പ്രശ്നങ്ങൾ.
പാവക്കൂത്ത് സിനിമ മേഖലയിലും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വോൾട്ട് ഡിസ്നി അനിമാട്രോണിക്സ് സൃഷ്ടിച്ചു. റോബോട്ടിക്ക്സ് സാങ്കേതിക വിദ്യയും കമ്പ്യൂട്ടറും ചേർന്ന് ജീവനുള്ളതു പോലത്തെ ചലിക്കുന്ന ജീവികളെ സൃഷ്ടിച്ചു. പാവകൂത്ത്, അനാടമി, മെക്കാട്രോണിക്ക്സ് എന്നിവ ചേർന്ന് ചരിത്രത്തിലാദ്യമായി അനിമാട്രോണിക്ക് പക്ഷിയെ സൃഷ്ടിച്ചു.