- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻഹോളിൽ നൗഷാദുമാരുടെ ജീവൻ പൊലിയാതിരിക്കാൻ ഒരു ധീരശ്രമം! മാൻ ഹോൾ വൃത്തിയാക്കാൻ യന്ത്രമനുഷ്യന് രൂപം നൽകി തിരുവനന്തപുരത്തെ യുവ എഞ്ചിനീയർമാർ; സ്റ്റാർട് അപ് മിഷന് കീഴിലെ ജെൻ റോബോടിക്സ് വികസിപ്പിച്ചെടുത്തത് വിപ്ലവകരമായ മിടുക്കൻ സാങ്കേതിക വിദ്യ; ആദ്യ പരീക്ഷണം വിജയകരമായതോടെ വാണിജ്യാടിസ്ഥാനത്തിൽ റോബട്ടുകൾ നിർമ്മിക്കാൻ ആലോചന: വീഡിയോ
തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളിക്ക് മാൻഹോൾ വൃത്തിയാക്കാനിറങ്ങുന്നതിനിടയിൽ അപകടം സംഭവിച്ചതിനെ തുടർന്ന് രക്ഷിക്കാനായി ചാടിയിറങ്ങിയ കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൗഷാദിനെ മലയാളികൾ അത്ര വേഗം ഒന്നും മറക്കാൻ സാധ്യതയില്ല. അപകടം സംഭവിച്ചത് ആർക്കാണന്ന് പോലും രണ്ടാമതൊന്നാലോചിച്ച് നിൽക്കാതെയാണ് നൗഷാദ് സ്വന്തം ജീവൻപോലും വകവയ്ക്കാതെ ലോകത്തോട് വിട പറഞ്ഞത്. അപകടം പിടിച്ചതും കണ്ടാൽ അറയ്ക്കുന്നതുമായ മാൻഹോളിലേക്ക് ഒരാളെ രക്ഷിക്കാൻ എടുത്ത് ചാടിയ നൗഷാദിന്റെ ഓർമ്മയ്ക്കായി മാൻ ഹോൾ വൃത്തിയാക്കുന്ന യന്ത്രമനുഷ്യന് രൂപം നൽകിയിരിക്കുകയാണ് ഒരു കൂട്ടം യുവ എഞ്ചിനീയർമാർ. സംസ്ഥാന സ്റ്റാർട് അപ് മിഷന് കീഴിലെ ജെൻ റോബോടിക്സ് എന്ന കമ്പനിയിൽ പ്രവർത്തിക്കുന്ന യുവ എഞ്ജിനീയർമാരുടെ ഈ കണ്ടുപിടുത്തം ഇന്നലെ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ബാൻടികൂട്ട് എന്ന യന്ത്ര മനുഷ്യന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതോടെ യുവാക്കളുടെ സ്റ്റാർട്ടപ്പായ ജെൻ റോബട്ടിക്സിന്റെ പുത്തൻ സാങ്കേതികവ
തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളിക്ക് മാൻഹോൾ വൃത്തിയാക്കാനിറങ്ങുന്നതിനിടയിൽ അപകടം സംഭവിച്ചതിനെ തുടർന്ന് രക്ഷിക്കാനായി ചാടിയിറങ്ങിയ കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൗഷാദിനെ മലയാളികൾ അത്ര വേഗം ഒന്നും മറക്കാൻ സാധ്യതയില്ല. അപകടം സംഭവിച്ചത് ആർക്കാണന്ന് പോലും രണ്ടാമതൊന്നാലോചിച്ച് നിൽക്കാതെയാണ് നൗഷാദ് സ്വന്തം ജീവൻപോലും വകവയ്ക്കാതെ ലോകത്തോട് വിട പറഞ്ഞത്. അപകടം പിടിച്ചതും കണ്ടാൽ അറയ്ക്കുന്നതുമായ മാൻഹോളിലേക്ക് ഒരാളെ രക്ഷിക്കാൻ എടുത്ത് ചാടിയ നൗഷാദിന്റെ ഓർമ്മയ്ക്കായി മാൻ ഹോൾ വൃത്തിയാക്കുന്ന യന്ത്രമനുഷ്യന് രൂപം നൽകിയിരിക്കുകയാണ് ഒരു കൂട്ടം യുവ എഞ്ചിനീയർമാർ.
സംസ്ഥാന സ്റ്റാർട് അപ് മിഷന് കീഴിലെ ജെൻ റോബോടിക്സ് എന്ന കമ്പനിയിൽ പ്രവർത്തിക്കുന്ന യുവ എഞ്ജിനീയർമാരുടെ ഈ കണ്ടുപിടുത്തം ഇന്നലെ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ബാൻടികൂട്ട് എന്ന യന്ത്ര മനുഷ്യന്റെ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയിച്ചതോടെ യുവാക്കളുടെ സ്റ്റാർട്ടപ്പായ ജെൻ റോബട്ടിക്സിന്റെ പുത്തൻ സാങ്കേതികവിദ്യയ്ക്കു പച്ചക്കൊടി ലഭിച്ചെന്നാണു സൂചന. ഡ്രെയ്നേജ് കുഴലുകളിലും മാൻഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നതു റോബട്ടുകളെ ഉപയോഗിച്ചു നീക്കംചെയ്യാനുള്ള വിദ്യയാണ് ഇവർ കണ്ടെത്തിയത്.
കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും 2016ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ഒരു കൂട്ട വിദ്യാർത്ഥികളാണ് സംരഭത്തിന് പിന്നിൽ. ദിവസങ്ങളോളം നീണ്ട് നിന്ന പ്രയത്നത്തിനൊടുവിലാണ് ഈ യന്ത്്ര മനുഷ്യനെ ഇവർ പ്രവർത്തന സജ്ജമാക്കിയത്. പല ദിവസങ്ങളിലും അഞ്ച് മണിക്കൂറോളം മാത്രം വിശ്രമിച്ച് ബാക്കി സമയം മുഴുവൻ ഈ റോബോട്ടിനെ നിർമ്മിക്കുന്നതിന് പിന്നാലെയാണ് ചിലവഴിച്ചതെന്നും ഞായറാഴ്ചയുൾപ്പടെ പണിപ്പുരയിലായിരുന്നതെന്നും എഞ്ചിനിയർമാരിലൊരാളായ റാഷിദ് മറുനാടൻ മലയാളിയോട് പറഞ്ഞു. മാൻ ഹോളിൽ നിന്നും വരുന്ന വിഷം കലർന്നതും ദുർഗന്ധം വമിക്കുന്നതുമായ അന്തരീക്ഷത്തിൽ മനുഷ്യന് ജോലി ചെയ്യേണ്ടി വരിക എന്നത് തന്നെ ചിന്തിക്കാവുന്നതിലുമപ്പുറമാണെന്നാണ് യുവാക്കൾ പറയുന്നത്.
കൃതയമായ ഒരു സാമൂഹിക സേവനം കൂടിയാണ് ഇതിലൂടെ ഈ യുവാക്കൾ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തിൽ ഒരു മാൻഹോൾ ദുരന്തത്തിൽ 20 മിനിറ്റിനിടയിൽ മൂന്ന് പേർ മരിക്കുക എന്ന് പറഞ്ഞാൽ അത് ഒരു വലിയ ദുരന്തമാണെന്നാണ് ഇവരുടെ പക്ഷം.കേരളത്തിൽ മാത്രമല്ല രാജ്യത്ത് മുഴുവനും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് തന്നെയാണ് ഇത്തരം ജോലികൾ ചെയ്യുന്നത്. മനുഷ്യന്മാർ ഗതികേട്കൊണ്ട് മാത്രമാണ് മാൻഹോളിൽ ജോലി ചെയ്യുന്നത്. മാലിന്യ നിർമ്മാർജനത്തിനായി ആദ്യം ഒരു എഞ്ചിനിയർ എന്ന നിലയ്ക്ക് മാത്രമാണ് ചിന്തിച്ചത്. എന്നാൽ മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടിനായുള്ള അടിസ്ഥാന പഠനം നടത്തിയപ്പോഴാണ് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണ് ഇതിലെ ജോലി എന്ന് മന്സസിലാകുന്നത്.
താഴ്ന്ന ജാതിയിൽപെട്ട മനുഷ്യർ അവരുടെ ജോലിയാണ് ഇതെന്ന രീതിയിൽ ആ മാൻഹോളിലേക്ക് വലിച്ചിറക്കപ്പെടുന്നു. പക്ഷേ അവസ്ഥ പ്രതീക്ഷിക്കുന്നതിലും ഭീകരമാണ്.അത് മനസ്സിലാക്കിയപ്പോഴാണ് ഇനി എന്തൊക്കെ വന്നാലും ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് തീരുമാനിച്ചത്. കേരള സ്റ്റാർട്അപ്പ് മിഷന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് നൽകിയത്. പിന്നീട് കേരള വാട്ടർ അതോരിറ്റിയുമായി സഹകരിച്ചാണ് മാൻഹോളുകളെക്കുറിച്ച് വിശദമായി പഠിച്ചത്.എന്തിനാണ് ഒരു മാലിന്യകുഴിയിലേക്ക് മനുഷ്യൻ തന്നെ ഇറങ്ങണം എന്ന ചിന്തയാണ് എട്ട് മാസത്തെ നീണ്ട പ്രയത്നത്തിന് പിന്നിലെന്നും യുവാക്കൾ പറയുന്നു.
ശുദ്ധജല വിതരണ, മലിനജല നിർമ്മാർജന രംഗത്തു യന്ത്രസാമഗ്രികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജല അഥോറിറ്റി സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന ഇന്നവേഷൻ സോൺ പദ്ധതിയുടെ ഭാഗമാണ് ഈ റോബട്. ഞായറാഴ്ചതന്നെ ആദ്യഘട്ട ട്രയൽ പരീക്ഷണം നടത്തിയിരുന്നു. തുടർന്നു തിങ്കളാഴ്ച രാവിലെ ജല അഥോറിറ്റിയിലെ വിദഗ്ധരുടെ പരിശോധനയ്ക്കുശേഷം ആദ്യ പരീക്ഷണത്തിന് അനുമതി നൽകി.
റീജനൽ കാൻസർ സെന്ററിനു സമീപമുള്ള മാൻഹോളുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഒരു മീറ്റർ ആഴമുള്ള കുഴിയിൽ മെഡിക്കൽ മാലിന്യങ്ങൾ ഉൾപ്പടെയുണ്ടായിരുന്നു. ഇവ 20 മിനിറ്റിനകം വൃത്തിയാക്കി. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് പരിസരത്തുള്ള മറ്റൊരു മാൻഹോളിലും പരീക്ഷണം വിജയം കണ്ടു. നിലവിലുള്ള രീതിയനുസരിച്ച് ആൾനൂഴിയിലെ വെള്ളം പമ്പ് ചെയ്യകയാണ്. എന്നാൽ പുതിയ വിദ്യയിൽ വെള്ളത്തിനടിയിൽ തടസ്സമുണ്ടാക്കി കിടക്കുന്ന ഖരമാലിന്യം വലിച്ചെടുക്കും.ഇതോടെ വെള്ളം പൂർണമായും ഭൂമിക്കടിയിലേക്കു പോകും. പദ്ധതി ആരംഭിക്കാൻ മൂന്നു മാസമാണു ജല അഥോറിറ്റി നൽകിയിരുന്നത്. എന്നാൽ ആറ്റുകാൽ പൊങ്കാലയ്ക്കു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയുമോ എന്ന് അധികൃതർ ഇവരോട് ആരാഞ്ഞിരുന്നു.
തുടർന്നാണു രണ്ടു മാസം മുൻപേ റോബട് പൂർണ സജ്ജമാക്കിയത്. നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ മാൻഹോൾ വൃത്തിയാക്കുന്നവരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ വാണിജ്യാടിസ്ഥാനത്തിൽ റോബട്ടുകൾ നിർമ്മിച്ചു കൈമാറാനാണ് ഇവരുടെ ആലോചന. എം.കെ.വിമൽ ഗോവിന്ദ്, കെ.റാഷിദ്, അരുൺ ജോർജ്, എൻ.പി.നിഖിൽ, പി.ജലീഷ്, ഇ.ബി.ശ്രീജിത്ത് ബാബു, അഫ്സൽ മുട്ടിക്കൽ, കെ.സുജോദ്, പി.കെ.വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണു ജെൻ റോബട്ടിക്സ് പദ്ധതി വികസിപ്പിച്ചത്.