- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ടൊറന്റോയെ തോൽപിച്ച് റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് ചാമ്പ്യന്മാർ
സഫേൺ, ന്യൂയോർക്ക്: ആതിഥേയരായ റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് (എ) ടൊറന്റോ സ്റ്റാലിയൻസിനെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഒമ്പതാമത് എൻകെ. ലൂക്കോസ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായി. കളിക്കളത്തിൽ നിറഞ്ഞു കളിച്ച റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് ആദ്യ സെറ്റ് ആനായാസം നേടിയപ്പോൾ രണ്ടാമത്തെ സെറ്റ് സ്റ്റാലിയൻസിന് അനുകൂലമായാണ് മുന്ന
സഫേൺ, ന്യൂയോർക്ക്: ആതിഥേയരായ റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് (എ) ടൊറന്റോ സ്റ്റാലിയൻസിനെ തുടർച്ചയായ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി ഒമ്പതാമത് എൻകെ. ലൂക്കോസ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായി. കളിക്കളത്തിൽ നിറഞ്ഞു കളിച്ച റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് ആദ്യ സെറ്റ് ആനായാസം നേടിയപ്പോൾ രണ്ടാമത്തെ സെറ്റ് സ്റ്റാലിയൻസിന് അനുകൂലമായാണ് മുന്നേറിയത്. എന്നാൽ അവസാനഘട്ടത്തിൽ സോൾജിയേഴ്‌സ് മുന്നേറുകയും ടൊറന്റോയുടെ പിഴവുകൾ സ്‌കോർ ആക്കുകയും ചെയ്തു. ചെറുപ്പക്കാർ അണിനിരന്ന സോൾജിയേഴ്‌സ് കൈമെയ് മറന്നു കളിച്ചപ്പോൾ വിവിധ പ്രായക്കാർ അടങ്ങിയ ടൊറന്റോ ടീമിനു പിടിച്ചുനില്ക്കാനായില്ല. മികവുറ്റ കളിക്കാർ അവിടെയുണ്ടായിട്ടും പ്രായത്തിന്റെ പ്രസരിപ്പും ഊർജ്ജസ്വലതയും ജാഗ്രതയും റോക്ക്‌ലാന്റിനായിരുന്നു.
അടുത്തവർഷത്തെ ടൂർണമെന്റ് ലേബർ ഡേ വീക്കെൻഡിൽ ഷിക്കാഗോയിലായിരിക്കും. ബസ്റ്റ് ഒഫൻസീവ് പ്ലെയർ റോക്ക്‌ലാന്റിലെ ജോൺ മാത്യുവാണ്. പ്രസാദ് ജയിംസ് (സിത്താർ പാലസ്) ട്രോഫി സമ്മാനിച്ചു. ബസ്റ്റ് സെറ്റർ റോക്ക്‌ലാന്റ് കൗമാര പ്രതിഭ അലോഷ് അലക്‌സ് ആണ്. അലക്‌സ് തോമസിന്റേയും ലൈസി അലക്‌സിന്റേയും പുത്രൻ. മേരിക്കുട്ടി കണ്ടാരപ്പള്ളിൽ, ജയിംസ് എന്നിവർ ട്രോഫി സമ്മാനിച്ചു. ബസ്റ്റ് ഡിഫൻസീസ് പ്ലെയർ ടൊറന്റോയുടെ ജോ കോട്ടൂരിന് കാരാവല്ലി റെസ്‌റ്റോറന്റിന്റെ റോയി ട്രോഫി സമ്മാനിച്ചു. മോസ്റ്റ് വാല്യുവബിൾ പ്ലെയർ റോക്ക്‌ലാന്റിന്റെ ജോർജ് മുണ്ടൻചിറയ്ക്ക് ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിൽ ട്രോഫി നൽകി
റണ്ണർ അപ്പ് ട്രോഫിയും ജേതാക്കൾക്കുള്ള ട്രോഫിയും റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ജിജി ജോർജ് നൽകി. അകാലത്തിൽ അന്തരിച്ച എൻ.കെ. ലൂക്കോസിന്റെ ഓർമ്മകൾ തുടിച്ചുനിന്ന അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഉഷ നടുപ്പറമ്പിൽ റോക്ക്‌ലാന്റ് കമ്യൂണിറ്റി കോളജിന്റെ ഫീൽഡ് ഹൗസിൽ (ഇന്‌ഡോർ സ്‌റ്റേഡിയം) ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. അവരുടെ മക്കളായ സെറീന, സിറിൽ എന്നിവരും എൻ.കെ.ലൂക്കോസ് നടുപ്പറമ്പിൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജോർജ് നടുപ്പറമ്പിൽ, സെക്രട്ടറി ജോർജ് കാനാട്ട്, ട്രഷറർ സിബി കദളിമറ്റം, ലൂക്കോസിന്റെ സഹോദരങ്ങളായ ജോമോൻ, ബിജു, മനോജ്, സഞ്ജയ്, മേരിക്കുട്ടി ജയിംസ്, ഫിൽമോൻ ജയിംസ് എന്നിവർ സന്നിഹിതരായിരുന്നു.
ടൂർണമെന്റ് കമ്മിറ്റി കൺവീനർ സുബിൻ മുട്ടത്ത് സ്വാഗതം ആശംസിച്ചു. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമുള്ള പത്തു ടീമുകൾ അണിനിരന്ന ടൂർണമെന്റ് കായിക രംഗത്തോട് മലയാളികളിൽ വളർന്നുവരുന്ന വർദ്ധിച്ച താത്പര്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സുബിൻ പറഞ്ഞു. ഗ്രാന്റ് സ്‌പോൺസറായി ടൂർണമെന്റ് ഏറ്റെടുത്ത് നടത്തുന്ന റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് സ്പോർട്സ് ക്ലബിനോടും നടുപ്പറമ്പിൽ ഫൗണ്ടേഷനോടും പ്രത്യേക നന്ദി പറഞ്ഞു. ഷിക്കാഗോ കൈരളി ലയൺസ്, ഡാളസ് സ്‌പൈക്കേഴ്‌സ്, ഗാർഡൻ സ്‌റ്റേറ്റ് സിക്‌സേഴ്‌സ്, ന്യൂയോർക്ക് കേരളാ സ്‌പൈക്കഴേസ്, ഫിലഡൽഫിയ സ്റ്റാഴ്‌സ്, ടാമ്പാ ടൈഗേഴ്‌സ്, ടൊറന്റോ സ്റ്റാലിയൻസ്, വാഷിങ്ടൺ കിങ്‌സ്, റോക്ക്‌ലാന്റ് സോൾജിയേഴ്‌സ് എ.ബി ടീമുകൾ ആണ് മാറ്റുരച്ചത്.
രണ്ടു പൂളിലായി നടന്ന മത്സരത്തിൽ സെമിയിൽ റോക്ക്‌ലാന്റും ഡാളസും ഏറ്റുമുട്ടി. ടാമ്പായും ടൊറന്റോയും പൂൾ ബിയിലും. പ്രാരംഭ മത്സരത്തിൽ റോക്ക്‌ലാന്റും ടൊറന്റോയും ഏറ്റുമുട്ടിയിരുന്നു. അപ്പോൾ വിജയിച്ച റോക്ക്‌ലാന്റ് ഫൈനലിലും വിജയം ആവർത്തിച്ചു.
ജേതാക്കളായ റോക്ക് ലാൻഡ് സോൾഡിയേഴ്‌സിൽ സിനൊ ജോസഫ്,. അരുൺ തോമസ്, സജിൻ തോമസ്, ജ്യോതിസ് ജേക്കബ്, സുനു കോശി, ജോൺ മാത്യു, ജോർജ് മുണ്ടഞ്ചിറ, അലോഷ് അലക്‌സ് എന്നിവരാണു അണി നിരന്നത് .ജോർജ് ഫെറ്റ്‌സിന്റെ നേതൃത്വത്തിൽ റഫറിമാരായി ഒമ്പതു പേരുണ്ടായിരുന്നു. പൂജ അഗസ്റ്റിൻ, ജീസസ് വിൻസെന്റ് എന്നിവരായിരുന്നു എംസിമാർ. ക്രിസ്റ്റി മുണ്ടൻചിറ, മറീന തോട്ടക്കര എന്നിവർ സ്‌കോർ റിക്കോർഡ് ചെയ്തു. ഷാജൻ തോട്ടക്കര, പയസ് ജോൺ, സിബി കദളിമറ്റംഎന്നിവരായിരുന്നു കോർഡിനേറ്റർമാർ. രാവിലെ മത്സരം തുടങ്ങിയതുമുതൽ രാത്രി എട്ടിനു കളി അവസാനിക്കുന്നതുവരെ വമ്പിച്ച ജനാവലി സദസ്യരായുണ്ടായിരുന്നു.



