- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുമാസംകൊണ്ട് ഫിലിപ്പിൻസിൽ പൊലീസ് കൊന്നത് 5900 പേരെ; മയക്കുമരുന്നുപയോഗം നിർത്തുന്നതുവരെ ദയയില്ലാതെ തെരുവിൽ കൊല തുടരുമെന്ന് പ്രസിഡന്റ്
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രസിഡന്റ് റോഡ്രിഗോ ദുട്ടെർട്ടെയുടെ പൊലീസ് അഞ്ചുമാസത്തിനിടെ ഫ്ിലിപ്പിൻസിൽ കൊന്നൊടുക്കിയത് 5927 പേരെ. മയക്കുമരുന്ന് ഉപയോഗം നിർത്തുന്നതുവരെ അടിച്ചമർത്തൽ നടപടി തുടരുമെന്ന് ദുട്ടെർട്ടെ പ്രഖ്യാപിച്ചു. താനൊരു കൊലയാളിയല്ലെന്നും മയക്കുമരുന്നിനെതിരായ പോരാട്ടമാണ് തെരുവുകളെ രക്തപങ്കിലമാക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇപ്പോഴത്തെ നടപടികളിൽ അയവുവരുത്തില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. പൊലീസ് നടപടികൾ ഫിലിപ്പെൻസിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. എന്നാൽ, മയക്കുമരുന്നിന്റെ സാന്നിധ്യമില്ലാത്ത ഏത് ആഘോഷത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് ദുട്ടെർട്ടെ പറഞ്ഞു. ഫിലിപ്പിൻസിൽ കൊലപാതകൾ ഏറുന്നുവെന്നും കോടതിവിചാരണകൾ കൂടാതെയുള്ള ശിക്ഷാനടപടികളേറുന്നുവെന്നും ആരോപിക്കുന്നവരുണ്ട്. എന്നാൽ, അവരൊന്നും മയക്കുമരുന്നുപയോഗം അവസാനിപ്പിക്കണമെന്ന കാര്യത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് ദുട്ടെർട്ടെ ചോദിച്ചു. മയക്കുമരുന്നുപയോഗം നിർത
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രസിഡന്റ് റോഡ്രിഗോ ദുട്ടെർട്ടെയുടെ പൊലീസ് അഞ്ചുമാസത്തിനിടെ ഫ്ിലിപ്പിൻസിൽ കൊന്നൊടുക്കിയത് 5927 പേരെ. മയക്കുമരുന്ന് ഉപയോഗം നിർത്തുന്നതുവരെ അടിച്ചമർത്തൽ നടപടി തുടരുമെന്ന് ദുട്ടെർട്ടെ പ്രഖ്യാപിച്ചു. താനൊരു കൊലയാളിയല്ലെന്നും മയക്കുമരുന്നിനെതിരായ പോരാട്ടമാണ് തെരുവുകളെ രക്തപങ്കിലമാക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇപ്പോഴത്തെ നടപടികളിൽ അയവുവരുത്തില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.
പൊലീസ് നടപടികൾ ഫിലിപ്പെൻസിലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുടക്കുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. എന്നാൽ, മയക്കുമരുന്നിന്റെ സാന്നിധ്യമില്ലാത്ത ഏത് ആഘോഷത്തിനും സ്വാതന്ത്ര്യമുണ്ടെന്ന് ദുട്ടെർട്ടെ പറഞ്ഞു. ഫിലിപ്പിൻസിൽ കൊലപാതകൾ ഏറുന്നുവെന്നും കോടതിവിചാരണകൾ കൂടാതെയുള്ള ശിക്ഷാനടപടികളേറുന്നുവെന്നും ആരോപിക്കുന്നവരുണ്ട്. എന്നാൽ, അവരൊന്നും മയക്കുമരുന്നുപയോഗം അവസാനിപ്പിക്കണമെന്ന കാര്യത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് ദുട്ടെർട്ടെ ചോദിച്ചു. മയക്കുമരുന്നുപയോഗം നിർത്തിയാൽ ഫിലിപ്പിൻസിൽ സന്തോഷത്തിന്റെ ക്രിസ്മസും പുതുവൽസരവും ഉണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജൂലൈ ഒന്നുമുതലുള്ള പൊലീസ് നടപടികളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടത്. മെയ് മാസത്തിൽ അധികാരത്തിലേറിയപ്പോൾ തന്നെ ദുട്ടെർട്ടെ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ദിനംപ്രതിയെന്നോണം തെരുവുകളിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്.മയക്കുമരുന്ന് കടത്തുന്നവരെ മാത്രമല്ല, ഉപയോഗിക്കുന്നവരെയും കൊല്ലുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതേത്തുടർന്നാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ജൂലൈ മാസത്തിൽത്തന്നെ മയക്കുമരുന്നിന് അടിമകളായ 00,000-ത്തോളംപേർ സർക്കാരിന് മുന്നിൽ കീഴടങ്ങിയിരുന്നു. കൊല്ലപ്പെട്ടവരിൽ 2086 പേർ പൊലീസിന്റെ വെടിയേറ്റാണ് മരിച്ചത്. 3841 പേർ മറ്റുനടപടികളിലും മരിച്ചു. നാൽപ്പതിനായിരത്തോളം പേർ ഇതിനകം അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന പൊലീസിനെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസ്സുവരികയാണെങ്കിൽ താനവർക്ക് മാപ്പുകൊടുക്കുമെന്നും ദുട്ടെർട്ടെ പ്രഖ്യാപിച്ചിട്ടുണ്ട്.