റോഡ് ലേവർ അരീന: റോജർ ഫെഡറർ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലെത്തി, ചക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെ പരാജയപ്പെടുത്തിയാണ് റോജർ ഫെഡറർ സെമിയിലെത്തിയത്.

നേരിട്ടുള്ള സെറ്റുകളിലാണ് ഫെഡറർ ബെർഡിച്ചിനെ തകർത്തത്. ആദ്യ സെറ്റിൽ ചെക്ക് താരത്തിന്റെ ചെറുത്ത നില്പുണ്ടായിരുന്നുവെങ്കിലും പിന്നീട് മത്സരം അനായാസം സ്വന്തമാക്കി. സ്‌കോർ: 7-6, 6-3, 6-4.സെമിയിൽ ഏറ്റുമുട്ടുന്നത് ദക്ഷിണകൊറിയയുടെ ഹ്യോൻ ചുംഗിനോടാണ്.