സിഡ്‌നി: സ്വിസ് ടെന്നീസ് താരം റോജർ ഫെഡറർ അപൂർവ റിക്കാർഡിന് ഉടമയായി. 300 ഗ്രാൻഡ്സ്ലാം ജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഫെഡറർ സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്്ടിൽ ഗ്രിഗർ ദിമിത്രോവിനെതിരായ ജയത്തോടെയായിരുന്നു സ്വിസ് താരത്തിന്റെ റിക്കാർഡ് നേട്ടം. സ്‌കോർ: 6-4, 3-6, 6-1, 6-4.

300 ഗ്രാൻഡ്സ്ലാം ജയങ്ങളുടെ റിക്കാർഡിന് പുറമേ മറ്റൊരു നേട്ടത്തിന് അരികിലാണ് ഫെഡറർ. ആറു ജയങ്ങൾക്കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന മാർട്ടീന നവരത്തിലോവയുടെ റിക്കാർഡിനൊപ്പമെത്താനും ഫെഡറർക്കു കഴിയും. ഓസ്‌ട്രേലിയൻ ഓപ്പൺ അവസാന 16ൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് റോജർ ഫെഡറർ.