- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവി പിള്ളയുടെ കല്യാണ മാമാങ്കത്തെ തോൽപിച്ച് ദുബായിലെ ഇന്ത്യൻ ബിസിനസുകാരന്റെ മകന്റെ കല്യാണം; ഫ്‌ളോറൻസിൽ മൂന്നുദിവസം ഫൈവ് സ്റ്റാർ ഹോട്ടൽ എടുത്ത് 500 അതിഥികളെ പാർപ്പിച്ച് നടത്തിയ വിവാഹത്തിന് ചെലവാക്കിയത് 130 കോടി!
വ്യവസായി രവി പിള്ള നടത്തിയ വിവാഹ ധൂർത്തിനെ വിമർശിക്കുന്നവർ ഇറ്റലിയിൽ വച്ച് ദുബായി ബിസിനസുകാരനായ യോഗേഷ് മേത്ത നടത്തിയ വിവാഹപ്പൂരത്തെക്കുറിച്ചുകൂടി അറിയണം. ധൂർത്തിൽ രവി പിള്ളയെ കടത്തിവെട്ടിയ മേത്ത തന്റെ മകന്റെ വിവാഹം നടത്തിയതിന് ചെലവാക്കിയത് 130 കോടി രൂപ! ദുബായിലെ വൻകിട പെട്രോക്കെമിക്കൽ വ്യവസായിയായ യോഗേഷിന്റെ മകൻ രോഹൻ മേത്തയുട
വ്യവസായി രവി പിള്ള നടത്തിയ വിവാഹ ധൂർത്തിനെ വിമർശിക്കുന്നവർ ഇറ്റലിയിൽ വച്ച് ദുബായി ബിസിനസുകാരനായ യോഗേഷ് മേത്ത നടത്തിയ വിവാഹപ്പൂരത്തെക്കുറിച്ചുകൂടി അറിയണം. ധൂർത്തിൽ രവി പിള്ളയെ കടത്തിവെട്ടിയ മേത്ത തന്റെ മകന്റെ വിവാഹം നടത്തിയതിന് ചെലവാക്കിയത് 130 കോടി രൂപ! ദുബായിലെ വൻകിട പെട്രോക്കെമിക്കൽ വ്യവസായിയായ യോഗേഷിന്റെ മകൻ രോഹൻ മേത്തയുടെയും രോഷ്‌നിയുടെയും വിവാഹമാണ് ഇറ്റാലിയൻ നഗരമായ ഫ്‌ളോറൻസിൽ നടന്നത്.
500-ഓളം അതിഥികളാണ് മൂന്നുദിവസം നീണ്ട വിവാഹച്ചടങ്ങുകൾക്ക് എത്തിയത്. ഇവരെയെല്ലാം ഫ്‌ളോറൻസിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. പൂർണമായും ഇന്ത്യൻ ആചാരപ്രകാരമാണ് വെള്ളിയാഴ്ച വിവാഹം നടത്തിയത്. പിന്നീട് മറ്റാരു പഞ്ചനക്ഷത്ര ഹോട്ടലിൽ ആഘോഷമായ വിരുന്നും സംഘടിപ്പിച്ചിരുന്നു. പാട്ടും നൃത്തവുമൊക്കെ വിരുന്നിന് കൊഴുപ്പേകി.
1995-ൽ ദുബായിൽ വ്യവസായമാരംഭിച്ച യോഗേഷ് ട്വിറ്ററിലൂടെയാണ് മകന്റെ വിവാഹവിശേഷങ്ങൾ ലോകത്തെ അറിയിച്ചത്. വരനെയും വധുവിനെയും ആനപ്പുറത്ത് വിവാഹവേദിയിലെത്തിക്കണമെന്നായിരുന്നു യോഗേഷിന്റെ ആഗ്രഹം. എന്നാൽ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഫ്‌ളോറൻസ് സിറ്റി കൗൺസിൽ ഇതിന് അനുമതി നിഷേധിച്ചു.
29-ാം വയസ്സിൽ ജോലിയോ ബിസിനസ് പ്ലാനുകളോ ഇല്ലാതെ ദുബായിലെത്തിയ യോഗേഷ് 1995-ലാണ് ചെറിയ തോതിൽ കച്ചവടം തുടങ്ങിയത്. പെട്രോക്കെമിക്കൽ രംഗത്തെ അതികായനായി മാറിയ യോഗേഷിന് ഇന്ന് 5000 കോടി രൂപയുടെ ആസ്തിയുണ്ട്. യോഗേഷിന്റെ പെട്രോക്കെം കമ്പനി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനികളിലൊന്നാണ്.
ബോസ്റ്റണിലെ നോർത്തീസ്‌റ്റേൺ സർവകലാശാലയിൽനിന്ന് ബിസിനസ് ബിരുദംനേടിയ രോഹൻ കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കാണ് വഹിക്കുന്നത്. യു.എ.ഇയിൽ ഒട്ടേറെ പ്രധാന പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവും രോഹനുണ്ട്. ലണ്ടനിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ് രോഹന്റെ വധു രോഷ്‌നി. സ്വന്തമായി ഒരു ഫാഷൻ കമ്പനി ഇവർക്കുണ്ട്.