- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഹിങ്യകളെ തിരിച്ചയക്കണമെന്ന ആവശ്യത്തിലുറച്ച് കേന്ദ്രസർക്കാർ; രോഹിൻഗ്യകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ഇവർ ഭീകരസംഘടനകളിൽ ചേരാൻ സാധ്യതയെന്നും സർക്കാർ സുപ്രീംകോടതിയിൽ; അഭയാർഥികളെ തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്നു യുഎൻ
ന്യൂഡൽഹി: രോഹിൻഗ്യ മുസ്ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. റോഹിങ്യകളെ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും പ്രധാനകാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത് സുരക്ഷാകാരണങ്ങളാണ്. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കഴിഞ്ഞയാഴ്ച ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം റോഹിങ്യകൾ അനധികൃത കുടിയേറ്റക്കാരാണ്. അവരെ തിരിച്ചയക്കുമെന്നായിരുന്നു റിജിജു അന്ന് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മർ സന്ദർശനം ആരംഭിച്ച അന്നായിരുന്നു റിജിജു സർക്കാർ നയം വ്യക്തമാക്കിയത്. രോഹിൻഗ്യകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. അനധികൃതമായെത്തിയ റോഹിങ്യകൾ പ്രധാനമായും താമസിക്കുന്നത് ജമ്മു ആൻഡ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ്, ഹൈദരാബാദ്,ന്യൂഡൽഹി, രാജസ്താൻ എന്നീ സംസ്ഥാനങ്ങളിലാണ്. രോഹിൻഗ്യകൾ ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളിൽ ചേരാൻ സാധ്യതയുണ്ട്. ഇക്കാര
ന്യൂഡൽഹി: രോഹിൻഗ്യ മുസ്ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. റോഹിങ്യകളെ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും പ്രധാനകാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത് സുരക്ഷാകാരണങ്ങളാണ്. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കഴിഞ്ഞയാഴ്ച ഇക്കാര്യത്തിലുള്ള സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.
യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്‌സ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടിട്ടുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം റോഹിങ്യകൾ അനധികൃത കുടിയേറ്റക്കാരാണ്. അവരെ തിരിച്ചയക്കുമെന്നായിരുന്നു റിജിജു അന്ന് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മ്യാന്മർ സന്ദർശനം ആരംഭിച്ച അന്നായിരുന്നു റിജിജു സർക്കാർ നയം വ്യക്തമാക്കിയത്.
രോഹിൻഗ്യകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നു സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. അനധികൃതമായെത്തിയ റോഹിങ്യകൾ പ്രധാനമായും താമസിക്കുന്നത് ജമ്മു ആൻഡ് കശ്മീർ, ഹരിയാന, ഉത്തർപ്രദേശ്, ഹൈദരാബാദ്,ന്യൂഡൽഹി, രാജസ്താൻ എന്നീ സംസ്ഥാനങ്ങളിലാണ്. രോഹിൻഗ്യകൾ ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളിൽ ചേരാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങൾ ബാധകമല്ലെന്നും സർക്കാർ സുപ്രീംകോടതിയിൽ നിലപാടെടുത്തു.
ഇന്ത്യയിൽ അഭയം തേടിയെത്തിയ രോഹിൻഗ്യ മുസ്‌ലിംകളെ മ്യാന്മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ നേരത്തേ, ഐക്യരാഷ്ട്ര സംഘടനയും സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുൻനിലപാടിൽനിന്ന് ഒരു മാറ്റവുമില്ലെന്നു വ്യാഴാഴ്ച കേന്ദ്രം സുപ്രീം കോടതിയിൽ ആവർത്തിച്ചു. രോഹിൻഗ്യ മുസ്‌ലിംകളെ ലക്ഷ്യമിട്ട് മ്യാന്മറിൽ വലിയ സംഘർഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്നു യുഎൻ ചൂണ്ടിക്കാട്ടി.
ഏകദേശം 40,000ഓളം രോഹിൻഗ്യ മുസ്ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാൻ സാധ്യമല്ലെന്നും യുഎൻ വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാഴ്ചയ്ക്കിടെ ബംഗ്ലാദേശിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആയിരങ്ങൾ മ്യാന്മർ ബംഗ്ലാദേശ് അതിർത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനിൽക്കുകയാണ്.
മ്യാന്മറിൽ രോഹിൻഗ്യ മുസ്ലിംകൾക്കു നേരേ നടക്കുന്ന പട്ടാള നടപടി വംശീയ ഉന്മൂലനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വ്യക്തമാക്കി. പട്ടാളം രോഹിൻഗ്യകളുടെ ഗ്രാമങ്ങൾ ചാമ്പലാക്കുന്നതിന്റെയും നാടുവിട്ടോടുന്നവരെ ഉൾപ്പെടെ കൊല്ലുന്നതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളും റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു. മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്താണു രോഹിൻഗ്യകൾക്കെതിരെ വ്യാപകമായി വംശീയാതിക്രമം നടക്കുന്നത്.
രോഹിൻഗ്യകൾക്കെതിരായ അക്രമങ്ങൾ ചെറുക്കാനായി രൂപംകൊണ്ട രോഹിൻഗ്യ സാൽവേഷൻ ആർമി, മ്യാന്മർ പൊലീസിന്റെയും സൈനികരുടെും ക്യാംപുകൾ ആക്രമിച്ചതിനു പ്രതികാര നടപടിയായി സൈന്യം ഗ്രാമങ്ങൾ വളയുകയായിരുന്നെന്നാണു റിപ്പോർട്ട്. എന്നാൽ, രോഹിൻഗ്യകൾ സ്വന്തം ഗ്രാമങ്ങൾ തന്നെ ചുട്ടെരിച്ചുവെന്നും റാഖൈനിലെ ബുദ്ധമതക്കാരെ കൊലപ്പെടുത്തിയെന്നുമാണ് മ്യാന്മർ സർക്കാർ ആരോപിക്കുന്തന്. മ്യാന്മറിൽ 11 ലക്ഷത്തോളം രോഹിൻഗ്യ വംശജരുണ്ടെന്നാണ് കണക്ക്.