- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: വർഗീയ സംഘർഷം മൂലം മ്യാന്മാറിൽ നിന്നും പലായനം ചെയ്ത റോഹിൻഗ്യൻ അഭയാർത്ഥികളിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുമടങ്ങുന്നവർക്ക് ഇന്ത്യ സൗജന്യമായി വീട് വച്ച് നൽകും. ഇത് സംബന്ധിച്ച കരാറിൽ മ്യാന്മറിലെത്തിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഒപ്പ് വച്ചു. 2012ൽ ബുദ്ധമത വിഭാഗക്കാരുമായുള്ള സംഘർഷത്തെത്തുടർന്ന് 1,40,000 റോഹിൻഗ്യകൾ നാടുവിട്ടോടിയിരുന്നു. ഇവരിൽ ഏറിയ പങ്കും ബംഗ്ലാദേശിൽ ആണ് എത്തിച്ചേർന്നത്. ചെറിയൊരു വിഭാഗം ഇന്ത്യയിലുമെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഈ വിഭാഗത്തിൽപ്പെട്ട 16,000 പേരുണ്ട്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിൻഗ്യ മുസ്ലിംകൾ ഉണ്ടെന്നും പറയപ്പെടുന്നു
ന്യൂഡൽഹി: വർഗീയ സംഘർഷം മൂലം മ്യാന്മാറിൽ നിന്നും പലായനം ചെയ്ത റോഹിൻഗ്യൻ അഭയാർത്ഥികളിൽ സ്വന്തം രാജ്യത്തേക്ക് തിരിച്ചുമടങ്ങുന്നവർക്ക് ഇന്ത്യ സൗജന്യമായി വീട് വച്ച് നൽകും. ഇത് സംബന്ധിച്ച കരാറിൽ മ്യാന്മറിലെത്തിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ ഒപ്പ് വച്ചു.
2012ൽ ബുദ്ധമത വിഭാഗക്കാരുമായുള്ള സംഘർഷത്തെത്തുടർന്ന് 1,40,000 റോഹിൻഗ്യകൾ നാടുവിട്ടോടിയിരുന്നു. ഇവരിൽ ഏറിയ പങ്കും ബംഗ്ലാദേശിൽ ആണ് എത്തിച്ചേർന്നത്. ചെറിയൊരു വിഭാഗം ഇന്ത്യയിലുമെത്തി. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഈ വിഭാഗത്തിൽപ്പെട്ട 16,000 പേരുണ്ട്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,000 റോഹിൻഗ്യ മുസ്ലിംകൾ ഉണ്ടെന്നും പറയപ്പെടുന്നു
Next Story