ധാക്ക: റോഹിങ്ക്യൻ അഭയാർഥികളെക്കുറിച്ച് ദിനം പ്രതി നാം കേട്ട് കൊണ്ടിരിക്കുന്നതാണ്, മ്യാന്മറിൽ വർഗീയതയുടെ മൂർത്തിരൂപം പൂണ്ടതോടെ ഓടി രക്ഷപ്പെടേണ്ടി വന്ന മ്യാന്മറിലെ മുസ്ലിം ജനവിഭാഗമാണ് റോഹിങ്ക്യൻ മുസ്ലിമുകൾ. പല ലോകരാജ്യങ്ങളും റോഹിങ്ക്യൻ മുസ്ലിമുകളെ അഭയാർഥികളാക്കാതെ പുറം തള്ളിയെങ്കിലും ബംഗ്ലാദേശ് അക്കാര്യത്തിൽ വ്യത്യസ്ഥരായിരുന്നു, ഏകദേശം 400000 ത്തോളം അഭയാർഥികളാണ് മ്യാന്മറിൽ നിന്നും ബംഗ്ലാദേശിലെത്തിയത്.

ഇത്തരത്തിൽ ബംഗ്ലാദേശിലെത്തിയ ഒരു റോഹിങ്ക്യൻ അഭയാർഥി കുടുംബത്തിന്റെ കഥ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ അഭയാർഥികളെ രണ്ട് കൈ നീട്ടി സ്വീകരിച്ച ബംഗ്ലാദേശിലെ ജനതയുടെ ആൾരൂപമായി മാറിയ ഒരു പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്റ്ററായഅബ്ദുൽ ജബ്ബാറിന്റെ പുണ്യപ്രവർത്തിയിലൂടെയാണ് ഇത് ലോകം മൊത്തം അറിഞ്ഞത്. മ്യാന്മറിലെ ബുദ്ധസന്യാസികളുടെ നിർദ്ധേശ പ്രകാരം രാജ്യത്ത റോഹിങ്ക്യൻ മുസ്ലിമുകൾക്കെതിരെ കടുത്ത ആക്രമണങ്ങൾ നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് മ്യാന്മറിലെ രാഖൈനിൽ ജീവിക്കുന്ന ആസിഫിന്റെ ജീവിതം മാറിമറിഞ്ഞത്.

ഒരു ദിവസം വീട്ടിലേക്ക് ഇരച്ചുകയറിയ റോഹിങ്ക്യൻ പട്ടാളക്കാർ ആസിഫിന്റെ മകനെ ആദ്യം വെടിവെച്ചുകൊന്നു. പിന്നീട് വീടിന് തീയിട്ടു. അവശേഷിക്കുന്നവരെയും കൊണ്ട് തീയാളുന്ന വീട്ടിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു അദ്ദേഹം. മലമുകളിലെ ഒരിടത്ത് സുരക്ഷിതസ്ഥലം കണ്ടുപിടിക്കുന്നതുവരെ ഓടുകയായിരുന്നു ആ കുടുംബം. സമാന രീതിയിൽ രക്ഷപ്പെട്ടുവന്ന എണ്ണൂറോളം കുടുംബങ്ങൾ അവിടെയുണ്ടായിരുന്നു. രണ്ടാഴ്ച അവർ ആ കാടുകളിൽകഴിഞ്ഞു. കാട്ടുകനികൾമാത്രം ഭക്ഷിച്ചു ജീവൻ നിലനിർത്തി. അങ്ങനെയിരിക്കെ ആസിഫ് ബംഗ്ലാദേശിലേക്കുള്ള മത്സ്യത്തൊഴിലാളികളെ കണ്ടുമുട്ടി. 15,000 ടാക കൊടുത്താൽ ആ കുടുംബത്തെ സുരക്ഷിതമായി ബംഗ്ലാദേശ് അതിർത്തിയിൽഎത്തിക്കാമെന്ന് ബോട്ടിലുള്ളവർ പറഞ്ഞു. ഭാര്യ അണിഞ്ഞിരുന്ന ആഭരണങ്ങൾ വാങ്ങി അവർക്കു കൊടുത്തു. തലചായ്ക്കാൻ സുരക്ഷിത ഇടമായിരുന്നു അ പ്പോഴത്തെ ഏക ലക്ഷ്യം. ബോട്ടുകാർ വാക്കുപാലിച്ചു. സുരക്ഷിതമായി ബംഗ്ലാദേശ് അതിർത്തിയിലെത്തിക്കുകയും ചെയ്തു.

പിന്നീട് ബംഗ്ലാദേശിലെ മൽപൂർ നഗരത്തിൽ എത്തിയ ഇവർ എന്ത് ചെയ്യുമെന്നറിയാതെ പകച്ചിരുന്നപ്പോഴാണ് പ്രൈമറി സ്‌കൂൾ ഹെഡ്‌മാസ്റ്ററാണ് അബ്ദുൽ ജബ്ബാർ ദൈവ ദൂതനായി എത്തുന്നത്. ആസിഫിന്റെ മക്കൾ സഹായത്തിനായി കൈനീട്ടുന്നത് കണ്ട് മനസ്സലിഞ്ഞ അദ്ധേഹം ഏഴുപേരെടങ്ങുന്ന കുടുംബത്തെ കൂടെ കൂട്ടുകയായിരുന്നു. പ്രതിമാസം ആകെ ലഭിക്കുന്ന ചെറിയ ശമ്പളത്തിലാണ് ഭാര്യയും മൂന്നുമക്കളുമടങ്ങിയ കുടുംബത്തെ ജബ്ബാർ സംരക്ഷിക്കുന്നത്. അവരുടെ കൂടെ മാറിയുടുക്കാൻ വസ്ത്രംപോലും ഇല്ലാത്ത ഇവരെ സംരക്ഷിക്കുന്നത്. വിശപ്പുംദാഹവുംകൊണ്ട് തളർന്നിരുന്ന അവരെ കൂടെ കൂട്ടുകയായും. വീട്ടിൽ കൊണ്ടുപോയി അവർക്ക് ഭക്ഷണം നൽകി, ഉറങ്ങാനും സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു.

ഞങ്ങളെ കൊന്നോളൂ...എന്നാലും മ്യാന്മറിലേക്ക് തിരിച്ചയക്കരുതേ... എന്ന് കേഴുന്ന ജന വിഭാഗത്തിന് ഇന്നും നീതി ഒരു സ്വപ്‌നമാണ്.വെറുംകൈയോടെ പിറന്ന മണ്ണിൽനിന്ന് ജീവനും കൊണ്ട് നാടുവിട്ട അഭയാർഥകളായി മാറി ഇവർ. ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിമുകൾ.