- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളവണ്ടിയിൽ കയറി ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ച ചെന്നിത്തല സ്‌കൂട്ടറിൽ കയറി നേരെ കുതിച്ചത് പനമ്പള്ളി നഗറിലെ അവന്യൂ കൺവെൻഷൻ സെന്ററിലേക്ക്; വരൻ രോഹിത് ചെന്നിത്തല അമ്മക്കൊപ്പം നടന്നെ ഹാളിലേക്ക് എത്തിയപ്പോൾ വധുവും അതിഥികളിൽ ചിലരും എത്തിയത് കാറിൽ; ഹർത്താൽദിന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് മകന്റെ വിവാഹ നിശ്ചയത്തിനായി ചിലവഴിച്ചത് ചുരുങ്ങിയ സമയം
കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിൽക്കുമ്പോൾ കേരളത്തിൽ ഹർത്താൽ നടത്തുന്നത് ശരിയോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. എങ്കിലും കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റഇ സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ കേരളത്തിലും ഹർത്താൽ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പ്രളയത്തിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കാൻ ചെന്നിത്തലയക്ക് സാധിക്കുമായിരുന്നെങ്കിലും അദ്ദേഹം ദേശീയ നേതൃത്വത്തിന് ഒപ്പമാണ് നിന്നത്. മുമ്പേ നിശ്ചയിച്ച മകന്റെ വിവാഹ നിശ്ചയ ചടങ്ങിന്റെ പശ്ചാത്തലത്തിലും തിരിക്കുകൾക്കിടയിലായിരുന്നു ചെന്നിത്തല. ചെന്നിത്തലയുടെ മൂത്ത മകൻ ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. പ്രതിപക്ഷ നേതാവെന്ന തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ചുരുങ്ങിയ സമയം മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ചെന്നിത്തലയ്ക്ക് സാധിച്ചത്. കൊച്ചിയിൽ പ്രതിഷേധക്കടൽ ഇരുമ്പുന്നതിനിടെയാണ് ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. കോൺഗ്രസ് ദേശീയ നേതൃത്വ
കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിൽക്കുമ്പോൾ കേരളത്തിൽ ഹർത്താൽ നടത്തുന്നത് ശരിയോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. എങ്കിലും കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റഇ സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ കേരളത്തിലും ഹർത്താൽ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പ്രളയത്തിന്റെ പേരിൽ കേരളത്തിൽ ഹർത്താൽ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കാൻ ചെന്നിത്തലയക്ക് സാധിക്കുമായിരുന്നെങ്കിലും അദ്ദേഹം ദേശീയ നേതൃത്വത്തിന് ഒപ്പമാണ് നിന്നത്. മുമ്പേ നിശ്ചയിച്ച മകന്റെ വിവാഹ നിശ്ചയ ചടങ്ങിന്റെ പശ്ചാത്തലത്തിലും തിരിക്കുകൾക്കിടയിലായിരുന്നു ചെന്നിത്തല.
ചെന്നിത്തലയുടെ മൂത്ത മകൻ ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന്. പ്രതിപക്ഷ നേതാവെന്ന തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ചുരുങ്ങിയ സമയം മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ ചെന്നിത്തലയ്ക്ക് സാധിച്ചത്. കൊച്ചിയിൽ പ്രതിഷേധക്കടൽ ഇരുമ്പുന്നതിനിടെയാണ് ചെന്നിത്തല മകന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം ഹർത്താലിന് ആഹ്വാനം ചെയ്യുന്നതിന് മുമ്പാണ് വിവാഹ നിശ്ചയത്തിന് തീയ്യതിയും തീരുമാനിച്ചത്. അതുകൊണ്ട് തന്നെയാണ് ഇന്ന് തന്നെ ചടങ്ങ് നടത്തിയത്. തിരക്കുകൾക്കിടെ മകന്റെ വിവാഹനിശ്ചയത്തിന് സ്‌കൂട്ടറിലെത്തിയാണ് രമേശ് ചെന്നിത്തല പങ്കെടുത്തത്.
കാര്യം മകന്റെ നിശ്ചയമാണെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് വിവാഹ നിശ്ചയ വേദിയിലെത്തിയത്. പ്രവർത്തകർക്കൊപ്പം നിന്ന് സമരത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം ചടങ്ങിനെത്തിയത്. കൊച്ചിയിൽ കാളവണ്ടിയിൽ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധമായിരുന്നു പാർട്ടി തീരുമാനിച്ചത്. ഈ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കെവി തോമസ് അടക്കമുള്ളവരായിരുന്നു ചെന്നിത്തലക്കൊപ്പം ഉണ്ടായിരുന്നത്. ഇതിന് ശേഷം നേതാക്കളോടും അണികളോടും കാര്യം പറഞ്ഞ ശേഷമാണ് മകന്റെ വിവാഹ നിശ്ചയ വേദിയിൽ എത്തിയത്.
പനമ്പള്ളി നഗറിലുള്ള അവന്യൂ കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ്. വധുവും വീട്ടുകാരും ചില അതിഥികൾ കാറിലെത്തിയപ്പോൾ സ്‌കൂട്ടറിൽ എത്തിയ വരന്റെ പിതാവിനെ കണ്ട് ബന്ധുക്കൾ അമ്പരന്നു. ഹർത്താൽ ആയതിനാൽ പ്രതിപക്ഷ നേതാവ് കാറിൽ സഞ്ചരിച്ചു എന്ന ചീത്തപ്പേര് വേണ്ടെന്ന് കരുതിയാണ് അദ്ദേഹം സ്‌കൂട്ടർ യാത്രതിരഞ്ഞെടുത്തത്. വിവാഹം അടക്കമുള്ള ചടങ്ങുകളെ ഇന്ന് ഹർത്താലിൽ നിന്നും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച വിവാഹ നിശ്ചയ വേദിക്ക് സമീപത്തായാണ് വരൻ രോഹിത്തും മറ്റും താമസിച്ചത്. ഇവർ നടന്നാണ് കൺവെൻഷൻ സെന്ററിലേക്ക് എത്തിയത്.
രമേശ് ചെന്നിത്തലയുടെ മകൻ മൂത്ത മകനാണ് ഡോക്ടറായ രോഹിത്ത്. വ്യവസായി ഭാസിയുടെ മകൾ ശ്രീജയും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്. വിവാഹ നിശ്ചയം മുൻപേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ചിങ്ങ മാസത്തിലെ തിങ്കളാഴ്ച ഉത്രം നാളിന് ഏറെ പ്രധാന്യമുള്ളതു കൊണ്ട് ഇന്ന് നിരവധി വിവാഹങ്ങൾ നടന്നിരുന്നു. ഗുരുവായൂരിൽ മാത്രം നൂറിലേറെ വിവാഹങ്ങളാണ് നടന്നത്. ഇതിനിടെയാണ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയ ചടങ്ങും നടന്നത്.