- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവനത്തിന്റെ പാതയിൽ അങ്കമാലി....; ആറാമത്തെ വീടുമായി പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ യുവ എംഎൽഎ; കേരള പുനർനിർമ്മാണത്തിൽ അങ്കമാലിയുടെ ജനപ്രതിനിധി റോജി ജോണിന്റെ ഇടപെടൽ ഇങ്ങനെ
അങ്കമാലി: പ്രളയം രൂക്ഷമായി ബാധിച്ച അങ്കമാലിയിൽ അതിജീവനത്തിന്റെ സന്ദേശവുമായി യുവഎംഎൽഎ റോജി.എം.ജോൺ. പ്രളയാനന്തരം റോജി.എം.ജോൺ മുന്നോട്ട് വെച്ച 'റീ ബിൽഡിങ്ങ് അങ്കമാലി' എന്ന മുദ്രാവാക്യം ഫലം കാണുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായിരുന്നു എംഎൽഎയുടെ ഇടപെടൽ. അങ്കമാലിയിലെ പ്രളയബാധിത മേഖലകളിലെല്ലാം ഓടിയെത്തി. വൻ പ്രളയത്താൽ പാറക്കടവ് പഞ്ചായത്തിലെ പൂവത്തുശേരി, കുറുമശ്ശേരി, അയിരൂരുമൊക്കെ വൻ പ്രളയത്താൽ ഒറ്റപ്പെടിരുന്നു. ഇവിടെ റോജി.എം.ജോൺ എംഎൽഎ യുടെ സമയബന്ധിതമായ ഇടപെടലിലൂടെ ലഭിച്ച ഭക്ഷ്യവസ്തുക്കൾ ഹെലിക്കോപ്റ്ററിലിലൂടെ താഴേക്കിടുന്നതും എംഎൽഎയും ഒപ്പം ഉള്ളവരും ചേർന്ന് അവ വിതരണം ചെയ്യുന്നതുമായ ദൃഷ്യം കണ്ടുനിന്ന ആരോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യം 65 ലക്ഷം പേരാണ് കണ്ടത്. 42000 ലൈക്കുകളും, 26000 ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിരുന്നു ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് പണി കഴിപ്പിച്ച വീട് മഹാ പ്രളയത്തിൽ തകർന്നു പോയത് കാണേണ്ടി വന്ന നിരവധി ഹതഭാഗ്യർ അങ്കമാലിയിലും ഉണ്ട്. അതിൽ ഏറ്റവും അർഹര
അങ്കമാലി: പ്രളയം രൂക്ഷമായി ബാധിച്ച അങ്കമാലിയിൽ അതിജീവനത്തിന്റെ സന്ദേശവുമായി യുവഎംഎൽഎ റോജി.എം.ജോൺ. പ്രളയാനന്തരം റോജി.എം.ജോൺ മുന്നോട്ട് വെച്ച 'റീ ബിൽഡിങ്ങ് അങ്കമാലി' എന്ന മുദ്രാവാക്യം ഫലം കാണുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മാതൃകാപരമായിരുന്നു എംഎൽഎയുടെ ഇടപെടൽ. അങ്കമാലിയിലെ പ്രളയബാധിത മേഖലകളിലെല്ലാം ഓടിയെത്തി. വൻ പ്രളയത്താൽ പാറക്കടവ് പഞ്ചായത്തിലെ പൂവത്തുശേരി, കുറുമശ്ശേരി, അയിരൂരുമൊക്കെ വൻ പ്രളയത്താൽ ഒറ്റപ്പെടിരുന്നു.
ഇവിടെ റോജി.എം.ജോൺ എംഎൽഎ യുടെ സമയബന്ധിതമായ ഇടപെടലിലൂടെ ലഭിച്ച ഭക്ഷ്യവസ്തുക്കൾ ഹെലിക്കോപ്റ്ററിലിലൂടെ താഴേക്കിടുന്നതും എംഎൽഎയും ഒപ്പം ഉള്ളവരും ചേർന്ന് അവ വിതരണം ചെയ്യുന്നതുമായ ദൃഷ്യം കണ്ടുനിന്ന ആരോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ദൃശ്യം 65 ലക്ഷം പേരാണ് കണ്ടത്. 42000 ലൈക്കുകളും, 26000 ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിരുന്നു
ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് പണി കഴിപ്പിച്ച വീട് മഹാ പ്രളയത്തിൽ തകർന്നു പോയത് കാണേണ്ടി വന്ന നിരവധി ഹതഭാഗ്യർ അങ്കമാലിയിലും ഉണ്ട്. അതിൽ ഏറ്റവും അർഹരായവരെ സഹായിക്കാനായി എംഎൽഎ ആരംഭിച്ച അതിജീവനത്തിന്റെ രണ്ടാം ഘട്ടത്തിലൂടെ ആറ് വീടുകൾക്ക് ഇതിനോടകം ശിലാസ്ഥാപനം നടത്തി പണി പുരോഗമിക്കുന്നുണ്ട്.
പ്രളയത്തിൽ വീട്പൂർണ്ണമായും തകർന്നുപോയ ഏഴാറ്റുമുഖം മേരിപവിയാനോസിന്റെ വീടിന്റെ ശിലാസ്ഥാപനമാണ് റോജി.എം.ജോൺ എംഎൽഎ ആദ്യം നിർവ്വഹിച്ചത്. 33 വർഷങ്ങൾക്ക് മുമ്പ് ഏഴാറ്റു മുഖത്തുകൊല്ലപ്പെട്ട ഐ.എൻ.റ്റി.യു.സി നേതാവായിരുന്ന പി.ഡി പവിയാനോസിന്റെ ഭാര്യയാണ് മേരി പവിയാനോസ്. ചാലക്കുടി പുഴയോട് ചേർന്നുകിടക്കുന്ന ഈവീട് പൂർണമായും നശിച്ചിരുന്നു. ഇതാണ് എംഎൽഎ മുൻകൈ എടുത്ത് കറുകുറ്റി മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ പുനർനിർമ്മിക്കുന്നത്. ഇതിന് ശേഷം ആറു വീടുകൾ കൂടി ഏറ്റെടുത്തു.
രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം മാമ്പ്രയിൽ നടന്നു. പാറക്കടവ് പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന വി.കെ രാജപന്റെ വീടാണ് പുനർ നിർമ്മിക്കുന്നത്. ഈ വ്യക്തിയുടെ വീട് പൂർണ്ണമായും മുങ്ങുകയും ,ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. സാമ്പത്തികമായി വളരെ കഷ്ടപ്പെട്ടുന്ന ഈ കുടുംബത്തിന്റെ വീടാണ് എംഎൽഎ മുൻകൈയെടുത്ത് നസ്‌റത്ത് സിസ്റ്റേഴ്‌സിന്റെയും, ആസ്‌ട്രേലിയയിലെ പെർത്തിലുള്ള അങ്കമാലി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീട് പുനർ നിർമ്മിക്കുന്നത്. പ്രളയത്തിൽ പൂർണമായും വീട് തകർന്ന ,സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന ഞാളിയൻ അന്തോണി പൗലോസിന്റെ വീടാണ് എംഎൽഎ മൂന്നാമതായി ശിലാസ്ഥാപനം നടത്തിയത്. നിലേശ്വരം സ്വദേശി ഫാ.ബൈജുകിടങ്ങൻ സേവനമനുഷ്ടിക്കുന്ന അമേരിക്കയിലെ കെന്റക്കിയിലുള്ള സെന്റ്പയസ് പള്ളി ഇടവകയാണ് ഈ വീട് നിർമ്മിച്ചു നൽകുന്നത്.
പ്രളയത്തിൽ വീട് പൂർണ്ണമായും മുങ്ങിപ്പോവുകയും തകരുകയും ചെയ്ത പാറക്കടവ് പഞ്ചായത്തിലെ കണ്ണംകുഴിശ്ശേരിയിൽ താമസിക്കുന്ന മാളിയേക്കൽ ജോസിന്റെ വീടും നിർമ്മിക്കുന്നു. നസ്‌റത്ത് സിസ്റ്റേഴ്‌സിന്റെയും, ആസ്‌ട്രേലിയയിലെ പെർത്തിലുള്ള അങ്കമാലി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് വീട് പുനർ നിർമ്മിക്കുന്നത്. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിലെ വൈ.എം.എ കവലയിൽ താമസിക്കുന്ന കിടങ്ങൻ പൗലോ ജോസിന്റെ വീടും ഫാ.ബൈജുകിടങ്ങൻ സേവനമനുഷ്ടിക്കുന്ന അമേരിക്കയിലെ കെന്റക്കിയിലുള്ള സെന്റ്പയസ് പള്ളി ഇടവകയുടെ സാഹയത്തോടെ നിർമ്മിക്കുന്നു. വീടിന്റെ ശിലാസ്ഥാപനം സിനിമാതാരവും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാർ നിർവ്വഹിച്ചു. ആറാമത്തെ വീട് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കറുകുറ്റി പുതുകുപ്പറമ്പിൽ തങ്കരാജിനാണ് നിർമ്മിച്ചു നൽകുന്നത്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് വീട് പുനർനിർമ്മിക്കുന്നത്.ബാങ്കിന്റെ സ്ഥാപകൻ മുക്കന്നൂർ സ്വദേശി കൂടിയായ കെ.പി.ഹോർമിസിന്റെ 101-ാം ജന്മവാർഷിക ദിനമായ ഒക്ടോബർ 18നാണ് വീടിന്റെ ശിലാസ്ഥാപനം നടത്തിയത്.
അങ്കമാലിയിലെ ജനങ്ങൾ ഒന്നടങ്കം റോജി.എം.ജോൺ എംഎൽഎ ക്ക് പിന്തുണയുമായി ഒപ്പമുണ്ട്. കേരളത്തിനു മുഴുവൻ മാതൃകയായ അതിജീവനം പദ്ധതിയിലൂടെ അങ്കമാലിയിലെ ജനസമൂഹത്തിന് പരമാവധി സഹായം ലഭ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.