- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി എഫ് നികുതി നിർദ്ദേശം പിൻവലിക്കണം: ടെക്നോപാർക്ക് പ്രതിധ്വനി
തിരുവനന്തപുരം: യൂണിയൻ ബജറ്റിൽ എല്ലാ ജോലിക്കാരെയും ഞെട്ടിച്ച നികുതി നിർദേശമായിരുന്നു, പി എഫ് തുകയുടെ 60 ശതമാനം പിൻവലിച്ചാൽ അതിനു നികുതി എന്നത്. വിശദീകരണങ്ങളും മറ്റുമായി കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, നിലവിലെ പി എഫ് പിൻവലിക്കൽ നിരക്ക് (30 ശതമാനം) വച്ച് നോക്കിയാൽ തുക പിൻവലിക്കാൻ തീരുമാനിക്കുന്ന ഒരു ജീവനക്കാരൻ തന്റെ
തിരുവനന്തപുരം: യൂണിയൻ ബജറ്റിൽ എല്ലാ ജോലിക്കാരെയും ഞെട്ടിച്ച നികുതി നിർദേശമായിരുന്നു, പി എഫ് തുകയുടെ 60 ശതമാനം പിൻവലിച്ചാൽ അതിനു നികുതി എന്നത്. വിശദീകരണങ്ങളും മറ്റുമായി കാര്യങ്ങൾ ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും, നിലവിലെ പി എഫ് പിൻവലിക്കൽ നിരക്ക് (30 ശതമാനം) വച്ച് നോക്കിയാൽ തുക പിൻവലിക്കാൻ തീരുമാനിക്കുന്ന ഒരു ജീവനക്കാരൻ തന്റെ സമ്പാദ്യത്തിന്റെ 18 ശതമാനം സർക്കാരിന് കൊടുക്കണം. 40 ശതമാനം നികുതി വിധേയമല്ല എന്ന നിർദ്ദേശം പരിഗണിച്ചാണ് ഇത്.
ഉദ്യോഗസ്ഥർ ആദ്യം നികുതി 2016 ഏപ്രിൽ 1 മുതൽ ഉള്ള നിക്ഷേപങ്ങളുടെ പലിശക്കാണ് എന്ന് പ്രസ്താവന നടത്തിയെങ്കിലും പിന്നീട് ധനമന്ത്രി തന്നെ തിരുത്തുമായി രംഗത്തെത്തി. നിലവിലെ സ്ഥിതിയിൽ ഈ നികുതി നിർദ്ദേശം നടപ്പായാൽ ജീവനക്കാരെ വളരെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുക. ഒരു ജീവനക്കാരന്റെ തൊഴിലിലെ മൊത്തം സമ്പാദ്യം എടുത്തായിരിക്കും വീട് വക്കുക, കുട്ടികളുടെ വിവാഹം, പിന്നീടു ജീവിക്കുന്ന കാലത്തിനു വേണ്ട നിക്ഷേപം , ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റുക . 40 ശതമാനം നികുതി ഇല്ലാതെ പിൻവലിച്ചാലും , ബാക്കി വരുന്ന തുക ഏതെങ്കിലും പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കണം നികുതി രഹിതമാകാൻ എന്നാണ് സർക്കാർ പറയുന്നത്. ഒരുമിച്ചു തുക ആവശ്യം വരുന്ന സമയത്ത് അത് ലഭിക്കാതെ പോകുന്ന സാഹചര്യം ക്രൂരതയാണ്, അനീതിയാണ്.
അടുത്തതായി പറയുന്ന കാരണം നാഷണൽ പെൻഷൻ സ്‌കീം എന്ന പദ്ധതി പ്രകാരം ഇതാണ് നിലവിലെ സ്ഥിതി എന്ന്. തുല്യത ഉറപ്പാക്കാനാണ് ഈ പരിപാടി എന്ന്. അവിടെ ഈ അനീതി നടക്കുന്നു എങ്കിൽ അത് ഇല്ലാതാക്കുകയാണ് വേണ്ടത്. കൂടുതൽ ആളുകളെ നാഷണൽ പെൻഷൻ സ്‌കീം വരിക്കാരാക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് ഉണ്ടത്രേ. നിലവിൽ മേൽപ്പറഞ്ഞ പദ്ധതിയിൽ നിക്ഷേപത്തിന് സുരക്ഷിതത്വം ഇല്ല എന്നത് വലിയൊരു ആക്ഷേപമായി നിലനില്ക്കുകയാണ് എന്ന് കൂടി ഓർക്കുക.
15000 രൂപ വരെ അടിസ്ഥാന ശമ്പളം വാങ്ങുന്ന ആളുകൾക്ക്, നിര്ബന്ധമായി ഏർപ്പെടുത്തിയിട്ടുള്ള ഈ സംവിധാനം, അടിസ്ഥാന ശമ്പളവും ഡി എ യുടേയും 12 ശതമാനം ജീവനക്കാരനും, ഏകദേശം തുല്യ തുക ജോലി ദാതാവും കൊടുക്കണം എന്നതാണ് വ്യവസ്ഥ. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാപദ്ധതി യാണ് ഇ പി എഫ് . ഇങ്ങനെ പോയാൽ ഇ പി എഫ് എന്ന പദ്ധതി തന്നെ കാലക്രമത്തിൽ അപ്രസക്തമായി മാറുകയും, സുരക്ഷ ഇല്ലാത്ത നിക്ഷേപങ്ങളിലേക്ക് ചുവടു മാറാൻ ഓരോ ജീവനക്കാരനും നിർബന്ധിതൻ ആകുകയും ചെയ്യും. സാമൂഹ്യ സുരക്ഷ പൂര്ണമായും ഇല്ലാതാകുന്ന സ്ഥിതി വരും.
മേൽപ്പറഞ്ഞ കാരണങ്ങൾ മൂലം ഇ പി എഫ് നിക്ഷേപങ്ങളിൽ തല്സ്ഥിതി തുടരാൻ, അധികാരികൾ തയാറാവണം. ശമ്പളത്തിന് നികുതി, സാധനങ്ങൾക്ക്, സേവനങ്ങൾക്ക് നികുതി എന്നിങ്ങനെ സമസ്ത മേഖലയിലും നികുതി ഭാരം കൊണ്ട് പൊറുതി മുട്ടുന്ന ജീവനക്കാരുടെ ജീവിതാവസ്ഥയെ കൂടുതൽ ബുദ്ധിമുട്ടിലാക്കരുത്. നികുതി ക്ക് ശേഷം സമ്പാദിച്ച പണത്തിനു 18 ശതമാനം നികുതി എന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല.
രാജ്യത്തു ഏറ്റവും സുരക്ഷയുള്ള നിക്ഷേപമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനു എർപ്പെടുത്തിയിട്ടുള്ള ഈ നികുതി നിർദ്ദേശം പിൻവലിക്കണമെന്ന് ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.