- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകക്ഷി തിരഞ്ഞെടുത്ത നേതാവ് മുസ്ലിം സ്ത്രീയായതിനാൽ പ്രധാനമന്ത്രിയാക്കാൻ വിസമ്മതിച്ച് പ്രസിഡന്റ്; റുമേനിയ നേരിടുന്നത് വമ്പൻ ഭരണപ്രതിസന്ധി
നമ്മുടെ ലോകം പുരോഗമിച്ചുവെന്ന് കരുതുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാകില്ല. ജനാധിപത്യ സംവിധാനത്തിൽപ്പോലും മതത്തിന്റെ സ്വാധീനം ഇത്രത്തോളം വഷളാകാനുമില്ല. റുമേനിയയിൽ, ഭരണകക്ഷി തിരഞ്ഞെടുത്ത രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെ അംഗീകരിക്കാൻ പ്രസിഡന്റ് വിസമ്മതിച്ചത് മറ്റൊന്നുംകൊണ്ടല്ല. അവർ മുസ്ലീമാണെന്ന ഒറ്റക്കാരണത്താൽ. ഭരണകക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി പ്രധാനമന്ത്രിയായി നിർദേശിച്ചത് സെവിൽ ഷൈദേയുടെ പേരാണ്. എന്നാൽ, സെവിലിനെ അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ക്ലോസ് ലോഹാണിസ് പറഞ്ഞു. താൻ ഏറെ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് ഈ തീരുമാനമെടുത്തതെന്നും പ്രസിഡന്റ് പറയുന്നു. മുസ്ലിം മതത്തിലെ ടാർടാർ വിഭാഗത്തിൽനിന്നുള്ളവരാണ് സെവിൽ. തിരഞ്ഞെടുപ്പ് ക്രമക്കേടിൽപ്പെട്ട് എസ്.ഡി.പി നേതാവ് ലിവ്യു ഡ്രഗ്നിയക്ക് അയോഗ്യത വന്നതോടെയാണ് സെവിലിന് പ്രധാനമന്ത്രിയാകാനുള്ള അവസരമൊരുങ്ങിയത്. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മറ്റാരെയെങ്കിലും നിർദേശിക്കാൻ ലോഹാണിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെവിലിന്റെ പേര് അംഗീകരിക്കുന്നില്ലെങ്
നമ്മുടെ ലോകം പുരോഗമിച്ചുവെന്ന് കരുതുന്നതിൽപ്പരം വിഡ്ഢിത്തം വേറെയുണ്ടാകില്ല. ജനാധിപത്യ സംവിധാനത്തിൽപ്പോലും മതത്തിന്റെ സ്വാധീനം ഇത്രത്തോളം വഷളാകാനുമില്ല. റുമേനിയയിൽ, ഭരണകക്ഷി തിരഞ്ഞെടുത്ത രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെ അംഗീകരിക്കാൻ പ്രസിഡന്റ് വിസമ്മതിച്ചത് മറ്റൊന്നുംകൊണ്ടല്ല. അവർ മുസ്ലീമാണെന്ന ഒറ്റക്കാരണത്താൽ.
ഭരണകക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി പ്രധാനമന്ത്രിയായി നിർദേശിച്ചത് സെവിൽ ഷൈദേയുടെ പേരാണ്. എന്നാൽ, സെവിലിനെ അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ക്ലോസ് ലോഹാണിസ് പറഞ്ഞു. താൻ ഏറെ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് ഈ തീരുമാനമെടുത്തതെന്നും പ്രസിഡന്റ് പറയുന്നു. മുസ്ലിം മതത്തിലെ ടാർടാർ വിഭാഗത്തിൽനിന്നുള്ളവരാണ് സെവിൽ. തിരഞ്ഞെടുപ്പ് ക്രമക്കേടിൽപ്പെട്ട് എസ്.ഡി.പി നേതാവ് ലിവ്യു ഡ്രഗ്നിയക്ക് അയോഗ്യത വന്നതോടെയാണ് സെവിലിന് പ്രധാനമന്ത്രിയാകാനുള്ള അവസരമൊരുങ്ങിയത്.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മറ്റാരെയെങ്കിലും നിർദേശിക്കാൻ ലോഹാണിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെവിലിന്റെ പേര് അംഗീകരിക്കുന്നില്ലെങ്കിൽ മറ്റാരുടെയും പേര് നിർദേശിക്കില്ലെന്ന് ലിവ്യൂയും വ്യക്തമാക്കി. ഇതോടെ റുമേനിയ കടുത്ത ഭരണ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നുറപ്പായി. കഴിഞ്ഞ എസ്.ഡി.പി മന്ത്രിസഭയിൽ ആറുമാസത്തോളം പ്രാദേശിക വികസന വകുപ്പ് മന്ത്രിയായി സെവിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കുറി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യതത്തെ ആദ്യ മുസ്ലിം നേതാവുകൂടിയായി അവർ മാറും.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഒരാളെക്കൂടി നിർദേശിക്കാനുള്ള അവസരം ലിവ്യൂവിനുണ്ട്. എന്നാൽ,, ഈ പേരും പ്രസിഡന്റ് നിരസിക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. തന്റെ വിശ്വസ്തയായ സെവിലിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിക്കുക വഴി ഭരണം നിയന്ത്രിക്കാമെന്നാണ് ലിവ്യൂ കരുതിയതെന്ന് റുമേനിയൻ രാഷ്ട്രീയ നിരീക്ഷകനായ സെർജിയോ മിസ്‌കോയ്യൂ പറഞ്ഞു. അത് മുന്നിൽക്കണ്ടാവണം പ്രസിഡന്റ് സെവിലിനെ അംഗീകരിക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം കരുതുന്നു.