- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത് മാഡ്ലെയിൻ അല്ല; ആറുമാസം മുമ്പ് വീട് വിട്ട് പോയ സ്വീഡിഷ് പെൺകുട്ടിയാണ്; റോമിലെ തെരുവിലൂടെ അലഞ്ഞു നടന്ന പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത ലോകം ഏറ്റെടുത്തപ്പോൾ പിതാവ് ഓടിയെത്തി
റോമിലെ തെരുവുകളിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ച് അലഞ്ഞ് നടന്ന അജ്ഞാതയായ കൗമാരക്കാരിയായ പെൺകുട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ. പോർച്ചുഗലിൽ നിന്നും കാണാതായ മാഡ്‌ലെയിൻ മാക്കാൻ എന്ന പെൺകുട്ടിയാണെന്ന തരത്തിലുള്ള വാർത്തകളും പരന്നിരുന്നു. എന്നാൽ ഇത് മാഡ്ലെയിൻ അല്ലെന്നും മറിച്ച് ആറ് മാസം മുമ്പ് വീട് വിട്ട് പോയ സ്വീഡിഷ് പെൺകുട്ടിയാണെന്നും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത ലോകം ഏറ്റെടുത്തപ്പോൾ പെൺകുട്ടിയുടെ പിതാവ് മകളെ തേടി ഓടിയെത്തിയെന്നും റിപ്പോർട്ടുണ്ട്. സെൻട്രൽ റോമിലെ തെരുവിലെ പരുക്കൻ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ താൻ ബ്രിട്ടീഷുകാരിയായ മരിയയാണെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് 21കാരിയായ തന്റെ മകളാണെന്നാണ് സ്വീഡിഷ് പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ആസ്പെർഗേർസ് സിൻഡ്രോം ഉള്ള ഈ പെൺകുട്ടിയെ ആറ് മാസങ്ങൾക്ക് മുമ്പ് സ്വീഡനിൽ നിന്നും കാണാതാവുകയായിരുന്നുവെന്നും ഈ പിതാവ് വ
റോമിലെ തെരുവുകളിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിച്ച് അലഞ്ഞ് നടന്ന അജ്ഞാതയായ കൗമാരക്കാരിയായ പെൺകുട്ടിയെക്കുറിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ. പോർച്ചുഗലിൽ നിന്നും കാണാതായ മാഡ്‌ലെയിൻ മാക്കാൻ എന്ന പെൺകുട്ടിയാണെന്ന തരത്തിലുള്ള വാർത്തകളും പരന്നിരുന്നു. എന്നാൽ ഇത് മാഡ്ലെയിൻ അല്ലെന്നും മറിച്ച് ആറ് മാസം മുമ്പ് വീട് വിട്ട് പോയ സ്വീഡിഷ് പെൺകുട്ടിയാണെന്നും ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഈ പെൺകുട്ടിയെക്കുറിച്ചുള്ള വാർത്ത ലോകം ഏറ്റെടുത്തപ്പോൾ പെൺകുട്ടിയുടെ പിതാവ് മകളെ തേടി ഓടിയെത്തിയെന്നും റിപ്പോർട്ടുണ്ട്. സെൻട്രൽ റോമിലെ തെരുവിലെ പരുക്കൻ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ താൻ ബ്രിട്ടീഷുകാരിയായ മരിയയാണെന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് 21കാരിയായ തന്റെ മകളാണെന്നാണ് സ്വീഡിഷ് പിതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ആസ്പെർഗേർസ് സിൻഡ്രോം ഉള്ള ഈ പെൺകുട്ടിയെ ആറ് മാസങ്ങൾക്ക് മുമ്പ് സ്വീഡനിൽ നിന്നും കാണാതാവുകയായിരുന്നുവെന്നും ഈ പിതാവ് വെളിപ്പെടുത്തുന്നു.
തട്ടിക്കൊണ്ട് പോയവരും തങ്ങളുടെ ഡാറ്റാബേസിലുള്ളവരുമായ ഏതാനും പെൺകുട്ടികളിൽ ആരെങ്കിലുമായിരിക്കും ഈ പെൺകുട്ടിയെന്നാണ് മിസിങ് പഴ്സൺസ് കാംപയിനർമാർ വെളിപ്പെടുത്തിയിരുന്നത്. 2007ൽ പോർച്ചുഗലിലെ പ്രായിയ ഡാ ലുസിൽ നിന്നും അപ്രത്യക്ഷയായ ബ്രിട്ടീഷ് പെൺകുട്ടിയായ മാഡ്‌ലെയിൻ മാക്കാൻ ആയിരിക്കാം ഈ പെൺകുട്ടിയെന്നും അവർ സൂചിപ്പിച്ചിരുന്നു. എന്നാൽ മെയ്മാസത്തിൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ വീട്ടിൽ നിന്നും കാണാതായ എംബ്ല ജൗഹോജാർവിയാണീ പെൺകുട്ടിയെന്നാണിപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.തുടർന്ന് പെൺകുട്ടിയുടെ പിതാവായ 54കാരൻ ടാഹ് വോ തന്റെ മകളുടെ ചിത്രം ഡെയിലിമെയിലിൽ കണ്ട് പത്രവുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അദ്ദേഹം പൊലീസുമായി ബന്ധപ്പെട്ട് ഇറ്റലിയിലേക്ക് മകളെ കൂട്ടാൻ വേണ്ടി പോകാനിരിക്കുകയുമാണ്.
തന്റെ മകളെ മെയ്‌മാസത്തിൽ കാണാതാവുകയായിരുന്നുവെന്നും അവൾ ഇറ്റാലിയൻ ഭാഷ പഠിക്കാൻ വേണ്ടി ഇറ്റലിയിലേക്ക് പോയിരിക്കുകയാണെന്ന് തനിക്കറിയാമായിരുന്നുവെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്. അവളെ കണ്ടെത്താൻ താൻ ആറ് മാസമായി ശ്രമിക്കുന്നുണ്ടെന്നും സ്വീഡനിലെ പൊലീസിന്റെ സഹായം തേടിയെങ്കിലും അവർ സഹായം നൽകിയില്ലെന്നും അദ്ദേഹം പറയുന്നു.എബ്ലയുടെ അമ്മയിൽ നിന്നും നീണ്ട 13 വർഷമായി വേർപെട്ടാണ് ഇദ്ദേഹം കഴിയുന്നത്.കഴിഞ്ഞ എട്ട് വർഷമായി മകൾ തനിക്കൊപ്പമാണ് കഴിയുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.ഇറ്റലിയിലേക്ക് പഠിക്കാൻ പോയതിന് ശേഷം മകളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ടാഹ് വോ പറയുന്നു. എംബ്ലയെ കാണാൻ വേണ്ടി അമ്മയും സഹോദരനും ഇറ്റലിയിലേക്ക് പറക്കാനിരിക്കുകയാണെന്നാണ് രണ്ടാനച്ഛനായ ബ്രോർ ടോറെൻ, വെളിപ്പെടുത്തുന്നത്.
റോമിലെ തെരുവുകളിലെ പരുക്കൻ സാഹചര്യങ്ങളിൽ ജീവിക്കുന്ന കൗമാരമവസാനിക്കുന്ന വെളുത്ത പെൺകുട്ടി വിനയം കലർന്ന പെരുമാറ്റത്താൽ ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ ഭാഷ സംസാരിക്കാൻ കഴിവില്ലെന്നതിന്റെ പേരിൽ ഈ പെൺകുട്ടി നിരവധി ഇറ്റലിക്കാർക്കിടയിൽ ശ്രദ്ധാകേന്ദ്രവുമായിത്തീർന്നിരുന്നു. പെൺകുട്ടി പണം സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്ക് ഉത്തരമേകുന്നില്ലെന്നും ആളുകൾ വെളിപ്പെടുത്തുന്നു. പാസ്‌പോർട്ടോ, ഐഡി കാർഡോ ഇല്ലാത്ത ഈ പെൺകുട്ടിയെ തിരിച്ചറിയാൻ ഇറ്റാലിയൻ പൊലീസ് കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. മരിയ എന്ന പേര് വിളിക്കുമ്പോൾ ഈ പെൺകുട്ടി പ്രതികരിക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ വെളിപ്പെടുത്തിയിരുന്നു.
മാഡ്‌ലെയിൻ മാക്കാന് പുറമെ ഇതിന് മുമ്പ് കാണാതായ നിരവധി പെൺകുട്ടികളുമായി മരിയയ്ക്ക് സാമ്യമുണ്ടെന്നാണ് ഇന്റർനെറ്റ് കാംപയിനർമാർ അഭിപ്രായപ്പെട്ടിരുന്നു. 2008ൽ മിച്ചിഗനിൽ നിന്നും തട്ടിക്കൊണ്ട് പോയ അമൻഡ അഡ്‌ലായ് , 2008ൽ ജർമനിയിൽ നിന്നും അപ്രത്യക്ഷയായ മരിയ ബ്രിഗിറ്റെ ഹെൻസെൽമാൻ, തുടങ്ങിയ പെൺകുട്ടികളുമായിട്ടാണ് മരിയയ്ക്ക് സാമ്യം കണ്ടെത്തിയിരുന്നു. ഈ പെൺകുട്ടിയുടെ കൈവശം യാതൊന്നുമില്ലെന്നാണ് റിപ്പോർട്ട്. മരിയ നീളമുള്ള ടാൻ സ്‌കർട്ടും റെയിൻ ജാക്കറ്റും ബ്ലാക്ക് മെയിൽ ട്രെയിനേർസുമാണ് ആഴ്ചകളോളമായി ധരിച്ചിരിക്കുന്നത്. ചിൽ ഹാ വിസ്റ്റോ എന്ന ഇറ്റാലിയൻ ടിവി ഷോയിൽ മരിയയുടെ കേസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി ആഗോള ശ്രദ്ധ നേടുകയും ചെയ്തിരുന്നു.