- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ ക്രിസ്ത്യൻ പള്ളിയുടെ മേൽക്കൂര തകർന്നു; അമ്പതിലേറെ പേർ മരിച്ചതായി സ്ഥിരീകരണം; മരണസംഘ്യ 200 കടന്നേക്കുമെന്ന് ദേശീയ വാർത്താ ഏജൻസി
ലാഗോസ്: നൈജീരിയയിലെ പ്രാർത്ഥനയ്ക്കിടെ ക്രിസ്ത്യൻപള്ളിയുടെ മേൽക്കൂര തകർന്നുവീണ് അമ്പതിലേറെ പേർ മരിച്ചു.അക്വ ഇബോമിലാണ് സംഭവം മരണസംഖ്യ ഇരുനൂറുവരെ ഉയർന്നേക്കാമെന്നാണ് നൈജീരിയൻ വാർത്താ ഏജൻസി പറയുന്നത്. നൈജീരിയയുടെ തെക്കുകിഴക്കൻ പ്രദേശമായ അക്വ ഇബോമിന്റെ തലസ്ഥാനമായ ഉയോയിലാണ് സംഭവം. ഇവാഞ്ചലിക്കൽ റീനേഴ്സ് ബൈബിൾ മിനിസ്ട്രി വിശ്വാസികളുടെ പള്ളിയിൽ ശനിയാഴ്ച പ്രാർത്ഥനനടക്കുന്നതിനിടെയാണ് രാവിലെ പതിനൊന്നരയോടെ അപകടം സംഭവിച്ചത്. പ്രാർത്ഥന നടക്കുമ്പോൾ പള്ളിയിൽനിറയെ ആളുകളുണ്ടായിരുന്നു. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. അക്വ ഇബോമിലെ ഗവർണർ ഇമ്മാനുവൽ ഉദോം പ്രാർത്ഥനസമയത്ത് പള്ളിയിലുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നൈജീരിയയിൽ പള്ളി തകർന്നുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. 2014 സെപ്റ്റംബറിൽ തലസ്ഥാനമായ ലാഗോസിൽ പള്ളിതകർന്ന് 84 ദക്ഷിണാഫ്രിക്കക്കാരടക്കം 116 പേർ മരിച്ചിരുന്നു.
ലാഗോസ്: നൈജീരിയയിലെ പ്രാർത്ഥനയ്ക്കിടെ ക്രിസ്ത്യൻപള്ളിയുടെ മേൽക്കൂര തകർന്നുവീണ് അമ്പതിലേറെ പേർ മരിച്ചു.അക്വ ഇബോമിലാണ് സംഭവം
മരണസംഖ്യ ഇരുനൂറുവരെ ഉയർന്നേക്കാമെന്നാണ് നൈജീരിയൻ വാർത്താ ഏജൻസി പറയുന്നത്. നൈജീരിയയുടെ തെക്കുകിഴക്കൻ പ്രദേശമായ അക്വ ഇബോമിന്റെ തലസ്ഥാനമായ ഉയോയിലാണ് സംഭവം.
ഇവാഞ്ചലിക്കൽ റീനേഴ്സ് ബൈബിൾ മിനിസ്ട്രി വിശ്വാസികളുടെ പള്ളിയിൽ ശനിയാഴ്ച പ്രാർത്ഥനനടക്കുന്നതിനിടെയാണ് രാവിലെ പതിനൊന്നരയോടെ അപകടം സംഭവിച്ചത്. പ്രാർത്ഥന നടക്കുമ്പോൾ പള്ളിയിൽനിറയെ ആളുകളുണ്ടായിരുന്നു. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
അക്വ ഇബോമിലെ ഗവർണർ ഇമ്മാനുവൽ ഉദോം പ്രാർത്ഥനസമയത്ത് പള്ളിയിലുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.
നൈജീരിയയിൽ പള്ളി തകർന്നുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. 2014 സെപ്റ്റംബറിൽ തലസ്ഥാനമായ ലാഗോസിൽ പള്ളിതകർന്ന് 84 ദക്ഷിണാഫ്രിക്കക്കാരടക്കം 116 പേർ മരിച്ചിരുന്നു.