- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനത്തോടെ മക്കൾ; ഒന്നുമറിയാതെ ഉമ്മയും; ജീവൻപോയാലും ഒന്നും പറയില്ലെന്ന് പൊലീസിനോട് രൂപേഷ്; ചോദ്യം ചെയ്യാനായി കേരളാ പൊലീസും കോയമ്പത്തൂരിൽ
കൊച്ചി: പിടിയിലായ മാവോവാദി നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതിൽ അഭിമാനമുണ്ടെന്ന് മകൾ ആമി പറഞ്ഞു. ഇവർക്കെതിരേയുള്ള കേസുകൾ കെട്ടിച്ചമച്ചതാണ്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്ന് പോരാടുകയാണ് ചെയ്തത്. ഇവർ ആരുടേയും മുതൽ പിടിച്ചുപറിച്ചിട്ടില്ലെന്നും ആമി പറഞ്ഞു. ആമിയേയും സഹോദരിയേയും കാണാനില്ലെന്ന് ഷൈനയുടെ ഉമ്മ നഫീസയ
കൊച്ചി: പിടിയിലായ മാവോവാദി നേതാക്കളായ രൂപേഷിന്റേയും ഷൈനയുടേയും മകളായി ജനിച്ചതിൽ അഭിമാനമുണ്ടെന്ന് മകൾ ആമി പറഞ്ഞു. ഇവർക്കെതിരേയുള്ള കേസുകൾ കെട്ടിച്ചമച്ചതാണ്. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്ന് പോരാടുകയാണ് ചെയ്തത്. ഇവർ ആരുടേയും മുതൽ പിടിച്ചുപറിച്ചിട്ടില്ലെന്നും ആമി പറഞ്ഞു. ആമിയേയും സഹോദരിയേയും കാണാനില്ലെന്ന് ഷൈനയുടെ ഉമ്മ നഫീസയുടെ വെളിപ്പെടുത്തിലിന് ശേഷമാണ് ആമി മാദ്ധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിച്ചത്. തനിക്ക് അച്ഛനും അമ്മയുമായും വളരെ നാളായി ബന്ധമില്ലെന്നും വ്യക്തമാക്കി. രൂപേഷിന്റേയും ഷൈനയുടേയും സുഹൃത്തുക്കളുടെ സംരക്ഷണയിലാണ് മക്കളെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
രൂപേഷിന്റെയും ഷൈനയുടെയും രണ്ട് പെൺമക്കളെ എന്നാണ് ഷൈനയുടെ ഉമ്മ നഫീസ രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ഉമ്മ വ്യക്തമാക്കി. കുറച്ചു ദിവസമായി കുട്ടികൾ ഇറങ്ങിപ്പോയിട്ടെന്ന് ഉമ്മ പറഞ്ഞു. എവിടെപ്പോവുന്നു എന്നൊന്നും പറഞ്ഞിട്ടില്ല. കുറച്ചു ദിവസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞാണ് പോയത്. കൂട്ടുകാരുടെ അടുത്തെങ്ങാനും ആയിരിക്കും അവരെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ വിവരം ഒന്നുമില്ലെന്ന് അവർ പറഞ്ഞു. പൊലീസുകാർ തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും നഫീസ പറഞ്ഞു. രൂപേഷിനേയും ഷൈനയേയും 2008ന് ശേഷം കണ്ടിട്ടില്ല. അവർ വീട്ടിൽ വരാറില്ല. പൊലീസ് നിരീക്ഷണമുള്ളതിനാൽ ഫോൺ ചെയ്യുകയുമില്ലെന്ന് നഫീസ വിശദീകരിച്ചു. ഇതിന് ശേഷമാണ് മക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
അതിനിടെ കോയമ്പത്തൂരിൽ ആന്ധ്രാ പ്രദേശിലെ പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായ മാവോവാദി നേതാവും മലയാളിയുമായ രൂപേഷിനേയും ഭാര്യ ഷൈനയേയും ഒപ്പം പിടികൂടിയവരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായമ്പത്തൂരിലെ തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ ഓഫീസിൽവച്ചാണ് ഇവരെ ചോദ്യം ചെയ്യുന്നത്. എന്നാൽ ഇവരിൽ ആരും ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. ജീവൻ പോയാലും ഒന്നും പറയില്ലെന്ന് രൂപേഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനിടെ രൂപേഷ് വലിച്ചെറിഞ്ഞ രണ്ട് സിം കാർഡുകളും ഡയറിയും കണ്ടെത്തി. കഴിഞ്ഞ ദിവസം കോയമ്പത്തൂരിനു സമീപം കരുമാറ്റംപെട്ടിയിൽ വച്ച് ആന്ധ്രാ-കർണാടക പൊലീസിന്റെ സംയുക്ത സംഘമാണ് രൂപേഷിനെയും ഭാര്യ ഷൈനയേയും മറ്റ് അഞ്ച് പേരേയും അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ പിടിയിലായ ഉടൻ രൂപേഷ് മുദ്രാവാക്യം വിളിച്ച് പുറത്തിറങ്ങുകയും തന്റെ ഫോൺ കുത്തിപ്പൊട്ടിച്ച ശേഷം സിം കാർഡും ഡയറിയും വലിച്ചെറിയുകയുമായിരുന്നു. നാട്ടുകാരാണ് ഇവ കണ്ടെത്തിയത്. ഡയറിയിൽ ചില മനുഷ്യാവകാശ പ്രവർത്തകരുടെ ഫോൺ നമ്പറുകളാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ഡയറി തമിഴ്‌നാട് പൊലീസിന് കൈമാറുകയായിരുന്നു. ൂപേഷും സംഘവും ആദ്യം ചോദ്യം ചെയ്യലിനോട് വിമുഖത കാട്ടിയെങ്കിലും പിന്നീട് സഹകരിച്ചു. ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷമായിരിക്കും ഇവരെ കേരളത്തിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്. ഇപ്പോഴും ക്യൂ ബ്രാഞ്ച് ഓഫീസിൽ ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
രൂപേഷ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ യു.എ.പി.എ പ്രകാരം കേസ് എടുക്കും. കേരളത്തിലെ ആഭ്യന്തര സുരക്ഷ വിഭാഗം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി. ഇവരെ സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരാനുള്ള ശ്രമം പൊലീസ് നടത്തും. എന്നാൽ തമിഴ്‌നാട് പൊലീസിനും ചോദ്യം ചെയ്യാനുള്ളതിനാൽ കേരളത്തിന് വിട്ടുകിട്ടാൻ സമയമെടുക്കും. കേരളത്തിൽ മാത്രം രൂപേഷിന്റെ പേരിൽ 20ലേറെ കേസുകളുണ്ട്. നിലവിലുള്ള കേസുകൾ മുൻ നിർത്തിയാകും പൊലീസ് ഇതിന് ശ്രമം നടത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം പ്രൊഡക്ഷൻ വാറണ്ട് ഹാജരാക്കാനാണ് നീക്കം
അതിനിടെ മുതിരക്കുന്ന് വനമേഖലയിൽ വനം വകുപ്പ് നടത്തിയ തിരച്ചലിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചുപേർ പിടിയിൽ. മാവോവാദികളെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ സ്ത്രീയും പുരുഷനും, തൃത്താല,പട്ടാമ്പി, കൊപ്പം സ്വദേശികളേയുമാണ് പിടികൂടിയത്. പൂജക്കുവേണ്ടി ഇവിടെയെത്തിയെന്നാണ് പിടിയിലായവർ വനംവകുപ്പിനോട് പറഞ്ഞത്. വനമേഖലയിലെ ആദിവാസികളുടെ സഹായത്തോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.
അകമലവാരത്തെ വനംവകുപ്പിന്റെ ഓഫീസിൽ ഇവരെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. മലമ്പുഴ പൊലീസ് ഇവരെ ചോദ്യം ചെയ്യും. ഇവരിൽ നിന്നും പൂജാസാമഗ്രികൾ കണ്ടെടുത്തിട്ടുണ്ടെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു.