- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ചെയ്തതെങ്കിൽ ഞാൻ ഏറ്റവും മോശമായി പറയേണ്ടിയിരുന്ന ആൾക്കാർ വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, ടൊവീനോ തോമസ് എന്നിവരാണ്; നിവിൻ പോളി ചിത്രം റിച്ചിയെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരൻ
കൊച്ചി: നിവിൻ പോളി നായകനായി എത്തിയ റിച്ചിയെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ വലിയ വിവാദങ്ങളാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ നേരിടേണ്ടി വന്നത്. അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, ഒരു ഓൺലൈൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ ഡേറ്റ് തരാത്തതുകൊണ്ടുള്ള ദേഷ്യത്തിനാണ് ഞാൻ അത് ചെയ്തത് എന്നാണ് പറയുന്നത്. ഞാനൊരു സത്യം പറയട്ടെ. ഡേറ്റ് തരാത്തതിന്റെ ദേഷ്യത്തിലാണ് അങ്ങനെ ചെയ്തതെങ്കിൽ ഞാൻ ഏറ്റവും മോശമായി പറയേണ്ടിയിരുന്ന ആൾക്കാർ വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, ടൊവീനോ തോമസ് എന്നിവരാണ്. വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് എഴുതി. വായിച്ചു. പക്ഷേ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ഞാൻ കേട്ട കഥ പോലെയല്ല രൂപേഷെ സ്‌ക്രിപ്റ്റ്. അതുകൊണ്ട് എനിക്ക് ചെയ്യാൻ താത്പര്യമില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു. ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ടൊവീനൊ എന്റെ അസിസ്റ്റന്റായിരുന്ന ആളാണ്. ഞാ
കൊച്ചി: നിവിൻ പോളി നായകനായി എത്തിയ റിച്ചിയെ വിമർശിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ വലിയ വിവാദങ്ങളാണ് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ നേരിടേണ്ടി വന്നത്. അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം, ഒരു ഓൺലൈൻ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ
ഡേറ്റ് തരാത്തതുകൊണ്ടുള്ള ദേഷ്യത്തിനാണ് ഞാൻ അത് ചെയ്തത് എന്നാണ് പറയുന്നത്. ഞാനൊരു സത്യം പറയട്ടെ. ഡേറ്റ് തരാത്തതിന്റെ ദേഷ്യത്തിലാണ് അങ്ങനെ ചെയ്തതെങ്കിൽ ഞാൻ ഏറ്റവും മോശമായി പറയേണ്ടിയിരുന്ന ആൾക്കാർ വിനീത് ശ്രീനിവാസൻ, ദുൽഖർ സൽമാൻ, ടൊവീനോ തോമസ് എന്നിവരാണ്. വിനീത് ശ്രീനിവാസനോട് ഞാനൊരു കഥ പറഞ്ഞു. അദ്ദേഹത്തിന് ഭയങ്കരമായി ഇഷ്ടപ്പെട്ടു. സ്‌ക്രിപ്റ്റ് എഴുതി. വായിച്ചു. പക്ഷേ, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പറഞ്ഞു: ഞാൻ കേട്ട കഥ പോലെയല്ല രൂപേഷെ സ്‌ക്രിപ്റ്റ്. അതുകൊണ്ട് എനിക്ക് ചെയ്യാൻ താത്പര്യമില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു. അദ്ദേഹം സത്യസന്ധമായി പറഞ്ഞു. ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളാണ്.
ടൊവീനൊ എന്റെ അസിസ്റ്റന്റായിരുന്ന ആളാണ്. ഞാൻ സിനിമയിലേയ്ക്ക് കൈ പിടിച്ചുകൊണ്ടുവന്ന ആളാണ്. ടൊവീനോയോട് ഞാൻ കഥ പറഞ്ഞപ്പോൾ ടൊവീനോ പറഞ്ഞു. ഇതെന്നെ എക്‌സൈറ്റ് ചെയ്യിച്ചിട്ടില്ല. എനിക്ക് ചെയ്യാൻ താത്പര്യമില്ല എന്ന്. സത്യം പറഞ്ഞല്ലോ. ഞാൻ അതിനെ ബഹുമാനിക്കുന്നു. ദുൽഖർ സൽമാനോട് കഥ പറഞ്ഞപ്പോൾ ദുൽഖർ പറഞ്ഞു: ഇതേ പോലത്തെ കുറേ പരിപാടികൾ ഞാൻ ചെയ്യുന്നുണ്ട്. അതുകൊണ്ട് വേറെ ഐറ്റവുമായി വാ എന്നു പറഞ്ഞ് എന്നെ പറഞ്ഞയച്ചതാണ്. എനിക്ക് ദുൽഖറിനോട് ദേഷ്യം തോന്നാം. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
ഇനി ആർക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാൻ നിവിൻ പോളിയുടെ അടുത്ത് ഒരു കഥ പറഞ്ഞു. നിവിൻ പോളിക്ക് കഥ കേട്ടപ്പോൾ ഇഷ്ടമായി. സ്‌ക്രിപ്റ്റുമായി വാ എന്നു പറഞ്ഞു. എഴുതിക്കൊണ്ടിരിക്കുമ്‌ബോൾ എനിക്ക് തന്നെ എന്റെ എഴുത്ത് വളരെ മോശമാണെന്ന് തോന്നി. ഞാൻ വേറെ എഴുത്തുകാർക്ക് കൊടുത്തു. അവർ എഴുതി. കഥ വിചാരിച്ച പോലെ സ്‌ക്രീൻപ്ലേയിൽ വരാത്തതുകൊണ്ട് ഞാൻ അത് മാറ്റിവച്ചു. നിവിൻ പോളി ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ വേണ്ടെന്നു വെച്ചൊരു പടമാണ്. ആ സ്‌ക്രിപ്റ്റ് ഒന്നും ചെയ്യാൻ പറ്റില്ല. വേറൊരു കഥ ആലോചിച്ചപ്പോൾ വേറെ ആക്ടേഴ്‌സാണ് മനസ്സിൽ വരുന്നത്. സത്യം പറഞ്ഞാൽ ഇവിടെ നിവിൻ ഒരു രീതിയിലും എന്നെ ദ്രോഹിച്ചിട്ടില്ല. എഴുതിവരൂ രൂപേഷേ എന്നാണ് പറയുന്നത്. എന്നിട്ടും പോവാത്തത് എന്റെ കുറ്റമാണ്. ഈ പറയുന്നത് പോലെ അയാൾ ഡേറ്റ് തരാത്തതുകൊണ്ടാണ് ഞാൻ അയാൾക്കെതിരെ പറഞ്ഞത് എന്നു പറയുന്നതിൽ അർഥമില്ല-രൂപേഷ് പറഞ്ഞു.



