- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുലപ്പാലിന്റെ മണം മാറാത്ത കുഞ്ഞിനെ പെരുവഴിയിൽ ഉപേക്ഷിച്ച് റോസ് മേരി പോയത് സ്‌കൂൾ തലം മുതലുള്ള കാമുകനൊപ്പം; പ്രണയിതാവ് ഗുണ്ടയായതോടെ പ്രവാസിയായ യുവാവിനെ റോസ്മേരി വിവാഹം ചെയ്തതും പ്രണയിച്ച്; ജോലി സ്ഥലത്തേക്ക് ഭർത്താവ് മടങ്ങി പോയതോടെ പൂർവ്വ കാമുകനുമായി വീണ്ടും അടുത്തു: ഹോട്ടലുകളിലും അമ്പലങ്ങളിലും ഒളിവിൽ കഴിഞ്ഞ റോസ്മേരി പിടിയിലായത് വിഴിഞ്ഞത്തെ പാറയിടുക്കിൽ നിന്ന്
തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ ശേഷം കുട്ടിയ ഉപേക്ഷിച്ച് പോകാൻ റോസ്മേരി തീരുമാനിച്ചത് പൊലീസിന്റെ പിടിയിലാവുമെന്ന് ഉറപ്പായതോടെ. 17 ദിവസത്തെ ഒളിച്ച്കളിക്കൊടുവിലാണ് കുഞ്ഞുമായി ഒളിച്ചോടുകയും പിന്നീട് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത സജനും റോസ്മേരിയും പിടിയിലായത്. പ്രണയിച്ച് വിവാഹം കഴിച്ച പ്രവാസിയായ ഭർത്താവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് പോയ റോസ്മേരി കാമുകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് 11 മാസം മാത്രം പ്രായമുള്ള മുലപ്പാലിന്റെ മണം പോലും മാറാത്ത കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം കാമുകനൊപ്പം റോസ്മേരി പോയ വിവരം അറിഞ്ഞ് വിദേശത്ത് നിന്നും ഭർത്താവ് മടങ്ങിയെത്തിയിരുന്നു. റോസ്മേരിയുടെ ആദ്യ വിവാഹവും പ്രണയ വിവാഹമായിരുന്നു. 2018 ജനുവരി 22ന് വൈകുന്നേരമാണ് റോസ്മേരി സ്‌കൂൾ കാലം മുതൽ പരിചയമുള്ള സാജനുമായി ഒളിച്ചോടിയത്. ഇരുവരും തമ്മിൽ ആദ്യം പ്രണയത്തിലായിരുന്നു. പിന്നീട് സജൻ ചില കേസുകളിലെ പ്രതിയാവുകയും ഗുണ്ടയായി മാറുകയും ചെയ്തതോടെ ഈ ബന്ധം അവസാനിച്ചു. പിന്നീടാണ് ഒരു ടെക്സ്റ്റയ്ൽസ് ഷോ
തിരുവനന്തപുരം: കാമുകനൊപ്പം ഒളിച്ചോടിയ ശേഷം കുട്ടിയ ഉപേക്ഷിച്ച് പോകാൻ റോസ്മേരി തീരുമാനിച്ചത് പൊലീസിന്റെ പിടിയിലാവുമെന്ന് ഉറപ്പായതോടെ. 17 ദിവസത്തെ ഒളിച്ച്കളിക്കൊടുവിലാണ് കുഞ്ഞുമായി ഒളിച്ചോടുകയും പിന്നീട് കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത സജനും റോസ്മേരിയും പിടിയിലായത്.
പ്രണയിച്ച് വിവാഹം കഴിച്ച പ്രവാസിയായ ഭർത്താവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് പോയ റോസ്മേരി കാമുകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് 11 മാസം മാത്രം പ്രായമുള്ള മുലപ്പാലിന്റെ മണം പോലും മാറാത്ത കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം കാമുകനൊപ്പം റോസ്മേരി പോയ വിവരം അറിഞ്ഞ് വിദേശത്ത് നിന്നും ഭർത്താവ് മടങ്ങിയെത്തിയിരുന്നു. റോസ്മേരിയുടെ ആദ്യ വിവാഹവും പ്രണയ വിവാഹമായിരുന്നു.
2018 ജനുവരി 22ന് വൈകുന്നേരമാണ് റോസ്മേരി സ്‌കൂൾ കാലം മുതൽ പരിചയമുള്ള സാജനുമായി ഒളിച്ചോടിയത്. ഇരുവരും തമ്മിൽ ആദ്യം പ്രണയത്തിലായിരുന്നു. പിന്നീട് സജൻ ചില കേസുകളിലെ പ്രതിയാവുകയും ഗുണ്ടയായി മാറുകയും ചെയ്തതോടെ ഈ ബന്ധം അവസാനിച്ചു. പിന്നീടാണ് ഒരു ടെക്സ്റ്റയ്ൽസ് ഷോപ്പിൽ ജോലിക്ക് നിന്ന സമയത്ത് പരിചയപ്പെട്ടയാളെ വിവാഹം ചെയ്തത്. പിന്നീട് ഭർത്താവ് ഗൾഫിലേക്ക് പോയ സമയത്താണ് റോസ്മേരിയും സജനും വീണ്ടും അടുക്കുന്നത്. താൻ കാമുകനൊപ്പം പോകുന്നു എന്ന് വീട്ടുകാരോടും ഭർത്താവിനോടും പറഞ്ഞണ് ഇവർ പോയത്.
കാമുകനും കുഞ്ഞിനുമൊപ്പം പത്തനംതിട്ട തിരുവല്ലയിലേക്കാണ് ആദ്യം പോയത്. ഇവിടെ വാടകയ്ക്ക് ഒരു വീട് അന്വേഷിച്ച് നടക്കുകയായിരുന്നു ഇരുവരും. അവിടെ ഒരു ഹോട്ടലിൽ താമസിച്ച് വരുന്നതിനിടയിൽ തന്നെ കുഞ്ഞിനെ കൈമാറാമെന്ന് ഇവർ വീട്ടിൽ വിളിച്ച് അറിയിച്ചു. പൊലീസിൽ ഈ വിവരം പറഞ്ഞതനുസരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
പൊലീസ് സംഘം പത്തനംതിട്ടയിലേക്ക് എത്തുന്നതിന് മുൻപ് ഇവർ ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. അവിടെ വിവിധ അമ്പലങ്ങളുടെ പരിസരത്താണ് ഇവർ കഴിഞ്ഞത്. ഇതിനിടയിൽ നെയ്യാറ്റിൻകരയിൽ തിരിച്ചെത്തി കുട്ടിയെ ഒരു ഷോപ്പിങ്ങ് മാളിന്റെ മുന്നിൽ ഉപേക്ഷിക്കുക്കയായിരുന്നു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ ഈ മേഖലയിൽ കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എസ്ഐ പ്രതാപചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇവിടെ നിന്നും ഇരുവരും വിഴിഞ്ഞം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇവരുടെ ചില സുഹൃത്തുക്കളെ വിളിച്ചാണ് കൂടുതൽ വിവരങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇവർ വിഴിഞ്ഞം ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെ എത്തിയ ശേഷം ഓരോ വീടുകളിലും കയറി ഇറങ്ങി ഫോട്ടോ കാണിച്ച് ഇവരെ കണ്ടതായി ഓർക്കുന്നുണ്ടോ എന്ന് തിരക്കി. ഒരു ബാഗുമായി ഒരു പെണ്ണും ചെറുക്കനും പോകുന്നത് കണ്ടുവെന്നും വിഴിഞ്ഞം കടപ്പുറം ഭാഗത്തേക്കാണ് പോയതെന്നും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കടപ്പുറത്ത് പരിശോധന നടത്തിയപ്പോൾ പാറകെട്ടുകൾക്കിടയിൽ നിന്നും ഇരുവരേയും പിടികൂടുകയായിരുന്നു.
കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. കുഞ്ഞിനെ റോസ്മേരി നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ കടവരാന്തയിലാണു പുലർച്ചെ നാലരയോടെ ഉപേക്ഷിച്ചത്. പിന്നീട് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലവും കാമുകനൊപ്പം പോവുകയാണെന്ന വിവരവും അറിയിച്ചു. വീട്ടുകാർ തിടുക്കത്തിൽ അക്ഷയ കോംപ്ലക്സിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. രാവിലെ 5.50ന് അക്ഷയ കോംപ്ലക്സിലെ പടിക്കെട്ടിൽനിന്നു കുഞ്ഞിനെ ബന്ധുക്കൾക്കു ലഭിച്ചുവെന്നാണു പൊലീസ് രേഖകളിൽ.
രാവിലെ മുതൽ പൊലീസ് കമിതാക്കൾക്കു പിന്നാലെയായിരുന്നെങ്കിലും കണ്ടെത്തിയതു വൈകിട്ട് അഞ്ചരയോടെ. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു സമീപം ആഴിമല ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റിഡിയിലെടുത്തത്. കാമുകൻ നിർബന്ധിച്ചതിനെ തുടർന്നാണു കുട്ടിയെ ഉപേക്ഷിക്കാൻ തയാറായതെന്നു യുവതി പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. നാലുമാസം മുൻപാണ് റോസ്‌മേരിയുടെ ഭർത്താവ് നാട്ടിൽനിന്നും വിദേശത്തെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്.
കുട്ടിയെ ഉപേക്ഷിച്ച സംഭവം അറിഞ്ഞു വീണ്ടും ഇന്നലെ നാട്ടിലെത്തി. കുഞ്ഞിനെ സ്വീകരിച്ചു വീട്ടുകാർക്കൊപ്പം പോകാൻ പൊലീസ് അവസരം നൽകിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാർക്കൊപ്പം പോകില്ല എന്ന നിലപാടായിരുന്നു യുവതിക്ക്. റോസ്മേരിക്കൊപ്പം പിടിയിലായ സാജൻ അടിപിടി, മോഷണം, പിടിച്ചുപറി, കഞ്ചാവുവിൽപന തുടങ്ങി ഒട്ടേറെ ക്രിമിനൽകേസുകളിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ പേരിൽ പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പൊലീസുകാരായ വിഷ്ണു, വിൽസ്, അജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ട്
റോസ്മേരിക്കെതിരെ ഐപിസി 317, 34 എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ (2015) 75 എന്ന വകുപ്പുമാണു ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം, കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള വ്യക്തി മനഃപൂർവം ഉപേക്ഷിക്കാൻ ശ്രമിച്ചതിലൂടെ മൂന്നു മുതൽ ഏഴുവർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിവ.