- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ തമിഴ്നാട് റൂൾകർവ് പാലിച്ചില്ല; കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 138 അടി ആയി നിർത്താൻ തമിഴ്‌നാടിന് സാധിച്ചില്ലെന്നും മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാറിൽ റൂൾകർവ് പാലിച്ചില്ലെന്ന് പരാതിയുമായി കേരളം. സുപ്രീംകോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 29ന് രാവിലെ ഷട്ടർ ഉയർത്തിയതു മുതൽ ഇതുവരെ റൂൾകർവിൽ പറയുന്ന 138 അടിയായി ജലനിരപ്പ് നിലനിർത്താൻ തമിഴ്‌നാടിന് സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം ഒഴുക്കിവിട്ടതോടെ പെരിയാറിലെ ജലനിരപ്പ് 95 സെന്റീമീറ്റർ ഉയർന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വർദ്ധനയുണ്ട്. ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം കഴിഞ്ഞിട്ടും ജലനിരപ്പ് നിജപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ ഇന്ന് അണക്കെട്ട് സന്ദർശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story