- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് സഹോദര ഭാര്യയെ വയറ്റിലും, നെഞ്ചിലും, കഴുത്തിനു പിന്നിലും ആഴത്തിൽ കുത്തി കൊന്നു; മുറിവേറ്റ കൈകളുമായി പൊലീസിന് മുമ്പിൽ കീഴടങ്ങലും; റോസിയെ ഭിന്നശേഷിക്കാരനായ ബോണി കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തിന്റെ തുടർച്ച
കുട്ടനാട്: യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി സംഭവത്തിൽ ഭർത്തൃസഹോദരൻ പരിക്കേറ്റ നിലയിൽ പൊലീസിന് കീഴടങ്ങി. കൈനകരി വെള്ളാമത്ര ജെട്ടിക്ക് സമീപം താമരശേരി വീട്ടിൽ ബിജുവിന്റെ ഭാര്യ റോസിയാണ് (30) കൊല്ലപ്പെട്ടത് .ബിജുവിന്റെ ജ്യേഷ്ഠ സഹോദരൻ ഭിന്നശേഷിക്കാരനായ ബോണി (45) പൊലീസിന് കീഴടങ്ങി. ബിജുവിന്റെ കുടുംബത്തിൽ സ്വത്ത് തർക്കവും, സാമ്പത്തിക പ്രശ്‌നങ്ങളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണം. രണ്ട് കൈകളിലും മുറിവേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബിജുവും കുടുംബവും, ബോണിയും ഒരു വീട്ടിലാണ് താമസം.സംഭവസമയത്ത് റോസി മാത്രമായിരുന്നു വീട്ടിൽ . ബിജു ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂത്തകുട്ടി റോസിയുടെ കുടുംബ വീട്ടിലും, ഇളയ കുട്ടി അംഗൻവാടിയിലും. ഉച്ചയ്ക്ക് ഇളയ കുട്ടിയെ വിളിക്കാൻ റോസി എത്താത്തിനെ തുടർന്ന് അദ്ധ്യാപിക കുട്ടിയുമായി വീട്ടിലെത്തിയപ്പോൾ വാതിലിൽ രക്തക്കറ കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായി
കുട്ടനാട്: യുവതിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി സംഭവത്തിൽ ഭർത്തൃസഹോദരൻ പരിക്കേറ്റ നിലയിൽ പൊലീസിന് കീഴടങ്ങി. കൈനകരി വെള്ളാമത്ര ജെട്ടിക്ക് സമീപം താമരശേരി വീട്ടിൽ ബിജുവിന്റെ ഭാര്യ റോസിയാണ് (30) കൊല്ലപ്പെട്ടത് .ബിജുവിന്റെ ജ്യേഷ്ഠ സഹോദരൻ ഭിന്നശേഷിക്കാരനായ ബോണി (45) പൊലീസിന് കീഴടങ്ങി. ബിജുവിന്റെ കുടുംബത്തിൽ സ്വത്ത് തർക്കവും, സാമ്പത്തിക പ്രശ്‌നങ്ങളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇതാണ് കൊലപാതകത്തിന് കാരണം. രണ്ട് കൈകളിലും മുറിവേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ബിജുവും കുടുംബവും, ബോണിയും ഒരു വീട്ടിലാണ് താമസം.സംഭവസമയത്ത് റോസി മാത്രമായിരുന്നു വീട്ടിൽ . ബിജു ജോലിക്ക് പോയിരിക്കുകയായിരുന്നു.
മൂത്തകുട്ടി റോസിയുടെ കുടുംബ വീട്ടിലും, ഇളയ കുട്ടി അംഗൻവാടിയിലും. ഉച്ചയ്ക്ക് ഇളയ കുട്ടിയെ വിളിക്കാൻ റോസി എത്താത്തിനെ തുടർന്ന് അദ്ധ്യാപിക കുട്ടിയുമായി വീട്ടിലെത്തിയപ്പോൾ വാതിലിൽ രക്തക്കറ കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് വീടിനുള്ളിൽ ചലനമറ്റനിലയിൽ കമഴ്ന്നു കിടന്ന റോസിയെ കണ്ടത്. ഇതേസമയം , ബോണി മുറിവേറ്റ കൈകളുമായി നെടുമുടി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് ബോണി കൃത്യം നടത്തിയതെന്നാണ് നിഗമനം. യുവതിയുടെ വയറ്റിലും, നെഞ്ചിലും, കഴുത്തിനു പിന്നിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കത്തി റോസിയുടെ ശരീരത്തിൽ തുളച്ചുകയറിയ നിലയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.